Malayalam Breaking News
മകളുടെ വിവാഹത്തിൽ അയാൾ തങ്ങളെ വഞ്ചിക്കുകയും സാമ്പത്തിക പിരിവ് നടത്തുകയും ചെയ്തു; വെളിപ്പെടുത്തി സീരിയൽ നടി യുടെ അച്ഛൻ!
മകളുടെ വിവാഹത്തിൽ അയാൾ തങ്ങളെ വഞ്ചിക്കുകയും സാമ്പത്തിക പിരിവ് നടത്തുകയും ചെയ്തു; വെളിപ്പെടുത്തി സീരിയൽ നടി യുടെ അച്ഛൻ!
നടി മഹാലക്ഷ്മിയുടെ വിവാഹം കഴിഞ്ഞതോടെ ഒരാൾ തങ്ങളെ വഞ്ചിക്കുകയും സാമ്പത്തിക പിരിവ് നടത്തുകയും ചെയ്‌തെന്ന ആരോപണവുമായി മഹാലക്ഷ്‌മിയുടെ അച്ഛൻ രംഗത്ത്. ഫേസ്ബുക്ക് പോസ്റ്റിലൂടെയാണ് തങ്ങൾക്ക് നേരിടേണ്ടിവന്ന അപമാനത്തെ കുറിച്ച് തുറന്ന് പറഞ്ഞിരിക്കുന്നത്. പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെടുത്താന്‍ ശ്രമിക്കുകയും ചെയ്‌തെന്ന് കുറിപ്പിൽ പറയുന്നു വയനാട് സ്വദേശി നിര്‍മല്‍ കൃഷ്ണയായിരുന്നു മഹാലക്ഷ്മി വിവാഹം കഴിച്ചത്. ഡിസംബറിൽ നടന്ന ഇരുവരുടെയും വിവാഹത്തിൽ സിനിമാ-സീരിയല്‍ രംഗത്തെ പ്രമുഖര്‍ ചടങ്ങിൽ പങ്കെടുത്തു
സര്‍വ്വേശ്വരന്റെ ഫെയ്‌സ്ബുക്ക് കുറിപ്പ് വായിക്കാം
എത്രയും സ്‌നേഹം നിറഞ്ഞ എന്റെ സുഹൃത്തുക്കളെ,
ഞങ്ങളുടെ മകളുടെ കല്യാണത്തിന് പങ്കെടുക്കുകയും അവരെ അനുഗ്രഹിക്കുകയും ആശീര്‍വദിക്കുകയും ചെയ്ത എല്ലാ സുഹൃത്തുക്കള്‍ക്കും നന്ദിയും കടപ്പാടും സ്‌നേഹവും വിനയപുരസ്സരം അറിയിച്ചുകൊള്ളട്ടെ, ഒത്തിരി ആള്‍ക്കാരെ വിളിക്കാന്‍ വിട്ടുപോയി, മനപ്പൂര്‍വം അല്ലെന്നും സദയം ക്ഷമിക്കുമെന്നും വിശ്വസിക്കുന്നു.
ഈ സന്തോഷത്തോടൊപ്പം കല്യാണ ക്ഷണക്കത്തില്‍ പ്രത്യേകം പറഞ്ഞിരുന്നു സംഭാവനകള്‍ സ്വീകരിക്കുകയില്ലെന്നും. അത് ഞങ്ങള്‍ പാലിക്കുകയും ചെയ്തു. പക്ഷെ കല്യാണമണ്ഡപത്തില്‍വെച്ചുതന്നെ കുടുംബത്തിലെ ഞങ്ങള്‍ ആരുമറിയാതെ, ഞങ്ങളുടെ അനുവാദമില്ലാതെ
വിവാഹമംഗളകര്‍മത്തിലുണ്ടായിരുന്ന ഒരു വ്യക്തി ഞങ്ങള്‍ക്കൊക്കെ വളരെ വേദനയും വിഷമവും അപമാനവും ഉണ്ടാക്കുന്നവിധത്തില്‍ വിവാഹസദ്യ സംഭാവനചെയ്തത് താനാണ് എന്ന് പറഞ്ഞു (ശരിക്കും കല്യാണസദ്യയുടെ മുഴുവന്‍ സാമ്പത്തിക ഇടപാടും ഞാന്‍ തീര്‍ത്തിരുന്നു) പലരില്‍ നിന്ന് പൈസ പിരിക്കുകയും ഞങ്ങളെ സമൂഹത്തിന്റെ മുന്നില്‍ നാണംകെടുത്താന്‍ ശ്രമിക്കുകയും ചെയ്തു. ഞങ്ങളിലാരുമറിയാതെ ഞങ്ങള്‍ക്കുണ്ടായിരിക്കുന്ന മാനഹാനിക്ക് ആരില്‍ നിന്നൊക്കെ അവര്‍ പൈസവാങ്ങിയിട്ടുണ്ടോ അവര്‍ക്കൊക്കെ തിരികെ നല്‍കി നിരുപാധികം ചെയ്തുപോയ തെറ്റിന് പരസ്യമായി മാപ്പു ചോദിക്കണമെന്ന് വിനീതമായി ഞാന്‍ അഭ്യര്‍ത്ഥിക്കുന്നു.
ആവശ്യമായി വന്നാല്‍ ഇതില്‍ കൂടുതല്‍ എല്ലാ തെളിവുകളോടും ഏതു മാധ്യമത്തിന് മുന്നില്‍ വന്നു എന്റെ നിരപരാധിത്വം തെളിയിക്കാന്‍ ഞാന്‍ തയ്യാറാണ്ഇതില്‍ ഞാന്‍ പറഞ്ഞിരിക്കുന്നത് നൂറുശതമാനം ശരിയാണ്.
actress mahalakshmi marriage, Sarveswaran Ganesan father Facebook post
