Connect with us

കടുവയ്ക്ക് പാല് കൊടുത്തും ഉമ്മവെച്ചും ലക്ഷ്മി മേനോന്‍; വൈറലായി വീഡിയോ

Social Media

കടുവയ്ക്ക് പാല് കൊടുത്തും ഉമ്മവെച്ചും ലക്ഷ്മി മേനോന്‍; വൈറലായി വീഡിയോ

കടുവയ്ക്ക് പാല് കൊടുത്തും ഉമ്മവെച്ചും ലക്ഷ്മി മേനോന്‍; വൈറലായി വീഡിയോ

സോഷ്യല്‍ മീഡിയയില്‍ നിരവധി ആരാധകരുള്ള താരമാണ് ലക്ഷ്മി മേനോന്‍. നടനും അവതാരകനുമായ ഭര്‍ത്താവ് മിഥുനൊപ്പമുള്ള വിഡിയോകളും ലക്ഷ്മി സോഷ്യല്‍ മീഡിയയില്‍ പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ കടുവയ്ക്ക് പാലു കൊടുക്കുന്ന വിഡിയോയുമായി ആരാധകരെ ഞെട്ടിച്ചിരിക്കുകയാണ് ലക്ഷ്മി.

തായ്‌ലന്‍ഡ് വെക്കേഷനില്‍ നിന്നുള്ളതാണ് വിഡിയോ. ലക്ഷ്മിയുടെ കയ്യില്‍ നിന്ന് പാല്‍ കുടിക്കുന്ന കടുവയെ ആണ് വിഡിയോയില്‍ കാണുന്നത്. കടുവയുടെ തലയില്‍ തലോടി ഓമനിക്കുകയാണ് ലക്ഷ്മി. അതിനിടയ്ക്ക് ഉമ്മ വെക്കുന്നതും കാണാം. ചെയിനും ഉറക്ക ഗുളികയുമില്ലാത്ത ടൈഗര്‍ വേള്‍ഡ് എന്ന അടിക്കുറിപ്പിലാണ് വിഡിയോ.

ഇതിനോടകം തന്നെ വീഡിയോ സോഷ്യല്‍ മീഡിയയില്‍ വന്‍ വൈറലായി. പോസ്റ്റിന് താഴെ നിരവധി പേരാണ് രസകരമായ കമന്റ് ചെയ്യുന്നത്. ആ കടുവയുടെ ഒരു ധൈര്യം എന്നായിരുന്നു ഒരാളുടെ കമന്റുകള്‍. ഇത്രേം വലുതായിട്ടും കുപ്പിപ്പാല് കുടി നിര്‍ത്താറായില്ലേ എന്നായിരുന്നു എന്നാണ് മറ്റൊരാള്‍ കമന്റ് ചെയ്തത്.

കടുവ അറിയുന്നില്ലല്ലോ കൂടെ നില്‍ക്കുന്നത് കടുവയെ പിടിച്ച കിടുവ ആണെന്ന്, ലെ കടുവ പുലി പോലെ നിന്ന മിഥുന്‍ ചേട്ടനെ പൂച്ച പോലെ ആക്കിയാ കക്ഷിയാ… സഹകരിച്ചേക്കാം.. ഇല്ലെങ്കില്‍ വല്ല ഇനാംപേച്ചിയാക്കി മാറ്റും. എന്നിങ്ങനെയാണ് മറ്റ് കമറ്റുകള്‍. മിഥുനും മകള്‍ തന്‍വിക്കുമൊപ്പമാണ് ലക്ഷ്മിയുടെ തായ്‌ലന്‍ഡ് ട്രിപ്പ്.

More in Social Media

Trending