Bollywood
താെണ്ടയിൽ പ്രാണി കുടുങ്ങി, പോളോ കളിക്കുന്നതിനിടെ നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു
താെണ്ടയിൽ പ്രാണി കുടുങ്ങി, പോളോ കളിക്കുന്നതിനിടെ നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവ് സഞ്ജയ് കപൂർ അന്തരിച്ചു
ബോളിവുഡ് നടി കരിഷ്മ കപൂറിന്റെ മുൻഭർത്താവും വ്യവസായിയുമായ സഞ്ജയ് കപൂർ(53) അന്തരിച്ചു. കഴിഞ്ഞ ദിവസം ഇംഗ്ലണ്ടിൽ വെച്ചായിരുന്നു സംഭവം.
പോളോ കളിക്കുന്നതിനിടെയാണ് അപ്രതീക്ഷിത മരണം സംഭവിച്ചത്. പോളോ മത്സരത്തിനിടെ ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ട താരം കുഴഞ്ഞു വീഴുകയായിരുന്നു.
അതേസമയം താെണ്ടയിൽ പ്രാണി കുടുങ്ങിയതിനെ തുടർന്ന് അദ്ദേഹത്തിന് ശ്വാസം മുട്ടലും പിന്നാലെ ഹൃദയാഘാതവും ഉണ്ടായെന്നും ചില റിപ്പോർട്ടുകളുണ്ട്. സോന ഗ്രൂപ്പിന്റെ സ്ഥാപകന ഡോ. സുരീന്ദർ കപൂറിന്റെ മകനാണ് സഞ്ജയ്.
2003-ലായിരുന്നു കരിഷ്മയെ സഞ്ജയ് കപൂർ വിവാഹം ചെയ്യുന്നത്. ഇരുവർക്കും സമൈറ, കിയാൻ എന്നീ രണ്ട് മക്കളുമുണ്ട്. കരിഷ്മയുമായുള്ള വിവാഹബന്ധം 2016ൽ വേർപിരിഞ്ഞ സഞ്ജയ് മോഡലും വ്യവസായിയുമായ പ്രിയ സച്ച്ദേവിനെ കല്യാണം കഴിച്ചിരുന്നു.
ഈ ദമ്പതികൾക്ക് ഒരു മകനുണ്ട്. സഞ്ജയ് മരിക്കുന്നതിന് മണിക്കൂറുകൾക്ക് മുൻപ് അഹമ്മദാബാദ് വിമാനാപകടത്തിൽ ജീവൻ പൊലിഞ്ഞവർക്ക് അനുശോചനം രേഖപ്പെടുത്തിയിരുന്നു. തൊട്ടു പിന്നാലെയാണ് സഞ്ജയുടെയും വിയോഗ വാർത്ത പുറത്തെത്തുന്നത്.
