വീട്ടുകാര്‍ അറിയാതെ ഞാന്‍ ഒരു പയ്യനെ മുറിയിലേയ്ക്ക് കയറ്റി, പക്ഷേ അച്ഛന് കയ്യോടെ പോക്കി; അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രില്‍ വെച്ചു; വെളിപ്പെടുത്തി ജാന്‍വി കപൂര്‍
വീട്ടുകാര്‍ അറിയാതെ ഞാന്‍ ഒരു പയ്യനെ മുറിയിലേയ്ക്ക് കയറ്റി, പക്ഷേ അച്ഛന് കയ്യോടെ പോക്കി; അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രില്‍ വെച്ചു; വെളിപ്പെടുത്തി ജാന്‍വി കപൂര്‍
വീട്ടുകാര്‍ അറിയാതെ ഞാന്‍ ഒരു പയ്യനെ മുറിയിലേയ്ക്ക് കയറ്റി, പക്ഷേ അച്ഛന് കയ്യോടെ പോക്കി; അതിന് ശേഷം മുറിക്ക് പുറത്ത് ഗ്രില്‍ വെച്ചു; വെളിപ്പെടുത്തി ജാന്‍വി കപൂര്‍
ബോളിവുഡ് പ്രേക്ഷകര്‍ക്കേറെ പ്രിയങ്കരിയായ താരമാണ് ജാന്‍വി കപൂര്‍. താരത്തിന്റെ ഏറ്റവും പുതിയ ചിത്രം ‘മിസ്റ്റര്‍ ആന്‍ഡ് മിസിസ് മഹി’ റിലീസിനോടടുക്കുകയാണ്. രാജ്കുമാര് റാവുവും ചിത്രത്തില്‍ ജാന്‍വിക്കൊപ്പം പ്രധാന വേഷത്തിലെത്തുന്നുണ്ട്. ക്രിക്കറ്റ് പ്രമേയമാവുന്ന ചിത്രം മെയ് 21 നാണ് തിയേറ്ററുകളില്‍ എത്തുന്നത്.
2018ല്‍ പുറത്തിറങ്ങിയ ‘ദഡക്ക്’ എന്ന ചിത്രത്തിലൂടെയാണ് താരപുത്രി സിനിമയില്‍ അരങ്ങേറ്റം കുറിക്കുന്നത്. പിന്നീട് ഗോസ്റ്റ് സ്റ്റോറീസ്, റൂഹി, മിലി തുടങ്ങീ നിരവധി ചിത്രങ്ങളിലൂടെ ശ്രദ്ധേയപ്രകടനമാണ് താരം കാഴ്ചവെച്ചത്. ജാന്‍വിയുമായി ബന്ധപ്പെട്ട് നിരവധി ഗോസിപ്പുകള്‍ ബോളിവുഡില്‍ നിറഞ്ഞുനില്‍ക്കാറുണ്ടെങ്കിലും താരം അതിനോടൊന്നും പ്രതികരണം നടത്താറില്ല.
ഇപ്പോഴിതാ തന്റെ ജീവിതത്തില്‍ നടന്ന ഒരു സംഭവത്തെ കുറിച്ച് സംസാരിക്കുകയാണ് ജാന്‍വി കപൂര്‍. ഒരിക്കല്‍ വീട്ടുകാര്‍ അറിയാതെ താന്‍ ഒരു പയ്യനെ മുറിയിലേക്ക് കയറ്റിയെന്നും എന്നാല്‍ തന്റെ പിതാവ് ബോണി കപൂര്‍ അത് കയ്യോടെ പൊക്കിയെന്നും ജാന്‍വി കപൂര്‍ പറയുന്നു.
‘ഞാന്‍ ഒരു പയ്യനെ അകത്തേക്ക് കടത്തി, മുന്‍വാതിലില്‍ വഴി പുറത്തേക്ക് പോയാല്‍ പ്രശ്നമാണ് എന്ന് തോന്നി, അത് കൊണ്ട് ഞാന്‍ അവനോടു പറഞ്ഞു ജനല്‍ വഴി പുറത്തേക്ക് ചാടാന്‍.
എന്റെ കാര്‍ താഴെ ഉണ്ടായിരുന്നു. അതൊരു ഉയരമുള്ള കാറായിരുന്നു. അതു കൊണ്ട് കാറിലേക്ക് ചാടി മറിഞ്ഞു വീണാല്‍ മതിയെന്ന് ഞാന്‍ പറഞ്ഞു.
അവന് അങ്ങനെ തന്നെ ചെയ്തു. അവന് ജനാലയില്‍ നിന്ന് കാറിലേക്ക് ചാടുന്ന സമയത്ത് െ്രെഡവര്‍ കാറിനുള്ളില്‍ ഇരിക്കുകയായിരുന്നു, ഞാനത് ഓര്‍ത്തില്ല.
എന്തായാലും അച്ഛന് അത് സിസിടിവി ക്യാമറയില്‍ കണ്ടു. അത് കഴിഞ്ഞപ്പോള്‍ ആണ് അദ്ദേഹം മുറിയുടെ പുറത്ത് ഗ്രില്‍ വെച്ചത്, ഇനി ആര്‍ക്കും ചാടാനും പുറത്തുപോകാനും കഴിയില്ല.’ എന്നാണ് മാഷബിള്‍ ഇന്ത്യക്ക് നല്കിയ അഭിമുഖത്തില്‍ ജാന്‍വി കപൂര്‍ പറഞ്ഞത്.
ഗോഡ്ഫാദർ സിനിമ കണ്ടവരാരും മാലുവിനെ മറക്കാനിടയില്ല. ചുരുക്കം ചിത്രങ്ങളേ ചെയ്തിട്ടുളളൂവെങ്കിലും മലയാളികൾക്ക് നടി കനക എന്നും രാമഭദ്രന്റെ മാലുവാണ്. വർഷങ്ങളായി സിനിമയുടെ...
മലയാളികൾക്ക് ഏറ്റവും പ്രിയപ്പെട്ട താരദമ്പതികളാണ് ദിലീപും കാവ്യ മാധവനും. നിരവധി ആരാധകരാണ് ഇവർക്കുള്ളത്. സിനിമയിലെ പ്രേക്ഷകരുടെ പ്രിയപ്പെട്ട ജോഡികൾ അൽപം വൈകിയാണെങ്കിലും...