Actress
നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നു! വരൻ!? കല്യാണം ഡിസംബറിൽ ജയ്പൂർ കൊട്ടാരത്തിൽ
നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നു! വരൻ!? കല്യാണം ഡിസംബറിൽ ജയ്പൂർ കൊട്ടാരത്തിൽ
നടി ഹൻസിക മോട്വാനി വിവാഹിതയാവുന്നു. ഈ വർഷം ഡിസംബറിൽ ആകും വിവാഹമെന്നും ജയ്പുരിലെ 450 വർഷം പഴക്കമുള്ള കൊട്ടാരത്തിൽ വെച്ചായിരിക്കും ചടങ്ങുകൾ നടക്കുകയെന്നാണ് റിപ്പോർട്ടുകൾ. തികച്ചും രാജകീയമായാവും വിവാഹം നടക്കുക.
എന്നാൽ, വരന്റെ പേരോ മറ്റുവിവരങ്ങളോ പുറത്തുവിട്ടിട്ടില്ല. ഔദ്യോഗിക പ്രഖ്യാപനത്തിനായി കാത്തിരിക്കുകയാണ് ആരാധകർ. കൊട്ടാരത്തിൽ താരവിവാഹത്തിനുള്ള തയ്യാറെടുപ്പുകൾ തകൃതിയായി നടക്കുകയാണ്. അതേസമയം, വിവാഹത്തെക്കുറിച്ച് നടിയോ അടുത്തവൃത്തങ്ങളോ പ്രതികരിച്ചിട്ടില്ല.
ഹൻസിക ജനിച്ചത് മുംബൈയിലാണ്. അവിടെ തന്നെ ആയിരുന്നു സ്കൂൾ വിദ്യാഭ്യാസവും. തെലുങ്ക്, ഇംഗ്ലീഷ്, ഹിന്ദി, തുളു, തമിഴ് എന്നീ ഭാഷകൾ കൈകാര്യം ചെയ്യാനറിയാവുന്ന നടി കൂടിയാണ് ഹൻസിക. ബിസ്സിനസ്സുകാരനാണ് പിതാവ് പ്രദീപ് മോട്വാനി, മാതാവ് മോന മോട്വാനി ഡെർമറ്റോളജിസ്റ്റുമാണ്.
തെലുങ്ക് ചിത്രമായ ദേശമുദുരു എന്ന ചിത്രത്തിലൂടെയാണ് ഹൻസിക മോട്വാനി തന്റെ അഭിനയ ജീവിതം തുടങ്ങുന്നത്. ഇതിൽ നായകനായി അഭിനയിച്ചത് അല്ലു അർജുൻ ആണ്. പിന്നീട് ചില ഹിന്ദി ചിത്രങ്ങളിലും അഭിനയിച്ചു. പക്ഷേ ശ്രദ്ധേയമായ ഒരു വേഷം ചെയ്തത് ഹിമേഷ് രേഷാമിയ നായകനായി അഭിനയിച്ച ആപ്ക സുരൂർ എന്ന ചിത്രത്തിലാണ്. 2008 ൽ കന്നടയിലും നായിക വേഷത്തിൽ അഭിനയിച്ചു. തമിഴിലും തെലുങ്കിലും നടി സജീവമാണ്. ഹൃത്വിക് റോഷന്റെ ഹിറ്റ് സിനിമ കോയി മിൽ ഗയയിലും ഹൻസിക അഭിനയിച്ചിരുന്നു. തമിഴ് സിനിമ റൗഡി ബേബിയാണ് ഹൻസികയുടെ അടുത്ത പ്രോജക്റ്റ്.
