Breaking News
ഹോട്ടൽ മുറിയിൽ വച്ച് പലതവണ എന്നെ ശല്യം ചെയ്തു; സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയൻ!!
ഹോട്ടൽ മുറിയിൽ വച്ച് പലതവണ എന്നെ ശല്യം ചെയ്തു; സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി നടി ഗീതാ വിജയൻ!!
By
ഹേമ കമ്മിറ്റി റിപ്പോർട്ടിന് പിന്നാലെ നിരവധി താരങ്ങളുടെ ക്രൂരകൃത്യങ്ങളാണ് വെളിച്ചത്ത് വരുന്നത്. ഹേമാ കമ്മിറ്റി റിപ്പോർട്ടിൽ ദിവസേനയെന്നോണമാണ് പുതിയ പ്രതികരണങ്ങൾ വന്നുകൊണ്ടിരിക്കുന്നത്.
ഇപ്പോഴിതാ സംവിധായകൻ തുളസീദാസിനെതിരെ ഗുരുതര ആരോപണവുമായി രംഗത്ത് എത്തിയിരിക്കുകയാണ് നടി ഗീതാ വിജയൻ.
1991 ൽ ചാഞ്ചാട്ടം സിനിമ ചിത്രീകരണത്തിനിടെ നേരിട്ട ദുരനുഭവമാണ് ഗീതാ വിജയൻ തുറന്നുപറഞ്ഞത്. ഹോട്ടൽ മുറിയിൽ വച്ച് പലതവണ എന്നെ ശല്യം ചെയ്തു. ഹോട്ടൽമുറിയുടെ ബെല്ലടിച്ച് നിരന്തരം ശല്യം ചെയ്തുകൊണ്ടിരുന്നു.
എതിർത്തപ്പോൾ പ്രതികാര ബുദ്ധിയോടെ പെരുമാറി എന്നും മൂന്ന് ദിവസം തുടർച്ചയായി ബുദ്ധിമുട്ടിച്ചു എന്നും ഗീതാ വിജയൻ പറഞ്ഞു.
എന്നാൽ താൻ ചീത്ത വിളിച്ചപ്പോൾ ഓടിപ്പോയി. പിന്നീട് സെറ്റിൽ വെച്ച് പ്രതികാര ബുദ്ധിയോടെ പെരുമാറി. സീൻ വിവരിച്ച് തരാൻ പോലും പിന്നീട് സംവിധായകൻ തയ്യാറായില്ല എന്നും സിനിമ മേഖലയിൽ നിന്ന് തന്നെ ഇല്ലാതാക്കുമെന്ന് തുളസീദാസ് പറഞ്ഞിരുന്നു. നൊട്ടോറിയസ് ഡയറക്ടറെന്നാണ് എല്ലാവരും അയാളെ വിളിച്ചിരുന്നതെന്നും ഗീതവിജയൻ ആരോപിച്ചു.
