Malayalam
കാത്തിരിപ്പിനൊടുവിൽ നടി ദിവ്യ അമ്മയായി
കാത്തിരിപ്പിനൊടുവിൽ നടി ദിവ്യ അമ്മയായി
Published on
കാത്തിരിപ്പിനൊടുവിൽ നടി ദിവ്യ അമ്മയായി. ദിവ്യയ്ക്കും ഭർത്താവും സംവിധായകനുമായ രതീഷിനും പെൺകുഞ്ഞ് പിറന്നു. രതീഷാണ് തങ്ങളുടെ ജീവിതത്തിലേക്ക് മകൾ എത്തിയ സന്തോഷം ആരാധകരുമായി പങ്കുവച്ചത്. വരദക്ഷിണ എന്നാണ് മകൾക്ക് നൽകിയിരിക്കുന്ന പേര്.
ടെലിവിഷൻ പരമ്പരകളിലൂടെ ശ്രദ്ധേയയായ താരമാണ് ദിവ്യ വിശ്വനാഥ്. മലയാളത്തിന് പുറമേ തമിഴ് പരമ്പരകളിലും ദിവ്യ സജീവമായിരുന്നു. പുറമേ പത്തോളം സിനിമകളിലും താരം വേഷമിട്ടിട്ടുണ്ട്.
ആൻഡ്രോയ്ഡ് കുഞ്ഞപ്പന്റെ സംവിധായകനാണ് രതീഷ്. സുരാജും സൗബിനും കേന്ദ്രകഥാപാത്രങ്ങളായെത്തിയ ചിത്രം പ്രേക്ഷകർ ഏറ്റെടുത്തിരുന്നു.
actress divya
Continue Reading
You may also like...
Related Topics:ratheesh
