സുരേഷ് ഗോപിയോട് തീർത്താൽ തീരാത്ത ദേഷ്യം; അച്ഛനോട് ചെയ്തത്; ഞെട്ടിച്ച് രതീഷിന്റെ മകൻ!!!
By
മലയാളികൾക്ക് മറക്കാൻ ആകാത്ത താരമാണ് രതീഷ്. അകാലത്തിൽ വിട പറയേണ്ടി വന്നുവെങ്കിലും ഇന്നും രതീഷിനു അദ്ദേഹത്തിന്റെ ആ പൂച്ച കണ്ണിനും ഇന്നും ആരാധകർ ഏറെയാണ്. ഒരുകാലത്തു നായക നിരയിൽ തരംഗമായി മാറിയ രതീഷിന്റെ കരിയർ ഗ്രാഫും ജീവിതവും ഇപ്പോഴും ചർച്ചയാകാറുണ്ട്.
കരിയറിൽ കുറേക്കൂടി ശ്രദ്ധ കൊടുത്തിരുന്നെങ്കിൽ സൂപ്പർതാരമായി രതീഷ് മാറിയേനെ എന്നാണ് പലരും ഇപ്പോഴും അഭിപ്രായപ്പെടുന്നത്. 2002 ലായിരുന്നു രതീഷിന്റെ അപ്രതീക്ഷിത വിടവാങ്ങൾ. ഹൃദയാഘാതത്തെ തുടർന്നായിരുന്നു അന്ത്യം.
രതീഷിന്റെ ഈ അപ്രതീക്ഷിത മരണം കുടുംബത്തിന് വലിയ ആഘാതമായിരുന്നു. ഇപ്പോഴിതാ ഇതേക്കുറിച്ച് സംസാരിക്കുകയാണ് മകൻ പദ്മരാജൻ രതീഷ്. അച്ഛന്റെ പാത പിന്തുടർന്നാണ് ഇദ്ദേഹവും സിനിമാ രംഗത്തെത്തുന്നത്.
അച്ഛൻ വിയോഗ സമയത്തെ വിഷമഘട്ടത്തിലും തന്നെയും സഹോദരങ്ങളെയും മുന്നോട്ട് കൊണ്ട് പോയത് അമ്മയുടെ ദൃഡനിശ്ചയമായിരുന്നെന്ന് പദ്മരാജ് രതീഷ് പറയുന്നു. അച്ഛനില്ലാത്തത് ഇപ്പോഴും വലിയ മിസ്സിംഗ് തന്നെയാണ്. പക്ഷെ ജീവിതത്തിൽ അതിന്റെ ബുദ്ധിമുട്ട് അമ്മ അറിയിച്ചിട്ടില്ല.
ഞങ്ങളുടെ കൂടെ നിന്നത് സുരേഷ് ഗോപി അങ്കിളും സുരേഷ് കുമാർ അങ്കിളുമാണ്. സുരേഷ് ഗോപിയങ്കിൾ ഇങ്ങനെയാണ്. അദ്ദേഹം ചെയ്യുന്ന സഹായം ഒന്നും കണ്ടിട്ടല്ല. അദ്ദേഹം അങ്ങനെയാണ്. സിനിമാ രംഗത്ത് അങ്ങനെയൊരാളെ കാണുന്നത് അപൂർവമാണെന്നും പദ്മരാജ് രതീഷ് പറയുന്നു.
അച്ഛനും ഞങ്ങളും തമ്മിൽ സിനിമയെക്കുറിച്ച് സംസാരിച്ചിട്ടില്ല. ഞങ്ങൾ വളരെ ചെറുപ്പമാണ്. അച്ഛൻ വന്നാൽ എവിടെയെങ്കിലും കറങ്ങാൻ പോകും. അച്ഛൻ എത്ര വലിയ നടനാണെന്ന് ഞങ്ങൾ തിരിച്ചറിയാൻ വൈകി.
അച്ഛന്റെ സിനിമയായ കമ്മീഷണർ കണ്ടിട്ടാണ് ഞാൻ വില്ലനായി അഭനയിക്കണമെന്ന് ആഗ്രഹിച്ചത്. ഹീറോ ആയി അഭിനയിച്ചത് കണ്ടിരുന്നെങ്കിൽ ഞാൻ സിനിമയിലേക്ക് വരില്ലായിരുന്നു. അത്രയും വലിയ അച്ഛൻ പെർഫോമൻസാണ് ചെയ്തിരിക്കുന്നതെന്നും പദ്മരാജ് രതീഷ് വ്യക്തമാക്കി.
കമ്മീഷണർ പടം കണ്ടിട്ട് ഞങ്ങൾക്ക് സുരേഷ് ഗോപി അങ്കിളിനോട് ഭയങ്കര ദേഷ്യമായിരുന്നു. സിനിമയിൽ അവസാനം അച്ഛനെ കത്തിക്കുകയാണ്. തെറുപ്പത്തിലാണ് ആ സിനിമ കാണുന്നത്. പിന്നീട് ഞങ്ങളുടെ ഏറ്റവും പ്രിയപ്പെട്ട ആളായി സുരേഷ് ഗോപിയങ്കിൾ മാറിയെന്നും പദ്മരാജ് പറയുന്നു. ഇൻഡസ്ട്രിയിലേക്ക് വന്നത് മുതൽ പെട്ടെന്ന് താരമാകണമെന്ന ചിന്ത തനിക്കില്ലെന്നും പദ്മരാജ് രതീഷ് പറയുന്നു.
അമ്മയുടെ മരണത്തെക്കുറിച്ചും നടൻ സംസാരിച്ചു. സഹോദരങ്ങളാണ് എന്റെ ശക്തി. ഞങ്ങൾ നാല് പേരും പരസ്പരം മനസിലാക്കി നിന്നു. ഞങ്ങളെ ഗെെഡ് ചെയ്യാൻ സുരേഷ് ഗോപിയങ്കിളും സുരേഷ് കുമാർ അങ്കിളും ഉണ്ടായിരുന്നു. അവരുടെ അന്നത്തെ സഹായം വാക്കുകളിൽ പറയാൻ പറ്റില്ല.
അതിപ്പോഴും തുടരുന്നു. അവർ രണ്ട് പേർ മാത്രമല്ല, അവരുടെ കുടുംബം കൂടെയുണ്ട്. ഞങ്ങൾ തിരുവനന്തപുരത്തേക്ക് മാറാൻ പോലും കാരണം ഇവർ രണ്ട് പേരുമാണെന്നും പദ്മരാജ് വ്യക്തമാക്കി. ഡിഎൻഎയാണ് പദ്മരാജ് രതീഷിന്റെ പുതിയ സിനിമ. മികച്ച അഭിപ്രായത്തോടെ തിയേറ്ററിൽ പ്രദർശനം തുടരുകയാണ് ചിത്രം.