Connect with us

വ്യാജ വാർത്ത; ചാര്‍മിള ആശുപത്രിയിലാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്!

Malayalam Breaking News

വ്യാജ വാർത്ത; ചാര്‍മിള ആശുപത്രിയിലാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്!

വ്യാജ വാർത്ത; ചാര്‍മിള ആശുപത്രിയിലാണെന്ന് സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്ന വാർത്തയുടെ സത്യാവസ്ഥ ഇതാണ്!

ധനം,​ കേളി,​ കാബൂളിവാല എന്നിങ്ങനെ ഒട്ടനവധി ചിത്രങ്ങളിലൂടെ മലയാളികളുടെ മനസ്സില്‍ നിറഞ്ഞു നില്‍ക്കുന്ന നടിയാണ് ചാര്‍മിള. കഴിഞ്ഞ ദിവസമായിരുന്നു താരത്തിന് അപകടം പറ്റിയത്. ചെന്നൈ ഷൂട്ടിങ് ലൊക്കേഷനിൽ വെച്ച് ബാത്റൂമിൽ തെന്നി വീഴുകയായിരുന്നു താരം, കാലിന് പരിക്കേറ്റ താരത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരുന്നു. ഇപ്പോൾ ചാര്‍മിള വീട്ടിലാണ്. എന്നാൽ സമൂഹമാധ്യമങ്ങളിൽ ഈ വാർത്ത തെറ്റായ രീതിയിലായിരുന്നു പ്രചരിച്ചത്.

അസ്ഥിരോഗത്തെ തുടർന്നാണ് ചികിത്സ നേടിയിരിക്കുന്നതെന്നും
ആശുപത്രിയിലെ മറ്റ് രോഗികളും അവരുടെ സുഹൃത്തുക്കളുമാണ് ചാർമിളയെ ശുശ്രൂഷിക്കുന്നതെന്നും വാർത്തകൾ വന്നിരുന്നു.

ദുല്‍ഖര്‍ നായകനായി എത്തിയ വിക്രമാദിത്യനിലൂടെയാണ് ചാര്‍മിള മലയാളത്തിലേക്ക് തിരിച്ചെത്തിയത്. തമിഴില്‍ ഇവന്‍ വേറ മാദിരി, ജീനിയസ് എന്നീ തമിഴ് സിനിമയിലും അഭിനയിച്ചു. മോഹന്‍ലാല്‍ ഉള്‍പ്പെടെ നിരവധി മുന്‍നിര താരങ്ങള്‍ക്കൊപ്പം അഭിനയിച്ചിട്ടുള്ള നടിയാണ് ചാര്‍മിള.

തൊണ്ണൂറ് കാലഘട്ടത്തിൽ മലയാളസിനിമയിലെ ഉദിച്ചുയർന്ന താരമായിരുന്നു ചാർമിള. സിനിമയ്ക്ക് ഉള്ളിലും പുറത്തും താരത്തിന് ഒട്ടേറെ ആരാധകരും ഉണ്ടായിരുന്നു. 1979 ൽ സിനിമയിലെത്തിയ ചാർമിള അരങ്ങേറ്റം നടത്തിയത് തമിഴിലായിരുന്നു. മൂന്നോളം തമിഴ് ചിത്രങ്ങൾക്ക് ശേഷമായിരുന്നു മോഹൻലാൽ നായകനായി അഭിനയിച്ച ധനം എന്ന ചിത്രത്തിലൂടെ മലയാളത്തിലേക്ക് എത്തിയത്. പിന്നീടിങ്ങോട്ട് മലയാളത്തിലും തമിഴിലുമായി ഒട്ടനവധി കഥാപാത്രങ്ങളായിരുന്നു ചാർമിളയ്ക്ക് ലഭിച്ചിരുന്നത്.

actress charmila

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top