Actress
എല്ലാവരുടെ വീട്ടിലും അടിയും വഴക്കുമുള്ളതല്ലേ അതൊക്കെ സഹിക്കണമെന്നാണ് ഭർത്താവ് എന്നോട് വഴക്കിനുശേഷം പറയാറുള്ളത്; പെണ്ണുങ്ങൾ തിരിച്ച് ആണുങ്ങളെ അടിച്ചാൽ എന്താകും സ്ഥിതി?; നടി സുമ
എല്ലാവരുടെ വീട്ടിലും അടിയും വഴക്കുമുള്ളതല്ലേ അതൊക്കെ സഹിക്കണമെന്നാണ് ഭർത്താവ് എന്നോട് വഴക്കിനുശേഷം പറയാറുള്ളത്; പെണ്ണുങ്ങൾ തിരിച്ച് ആണുങ്ങളെ അടിച്ചാൽ എന്താകും സ്ഥിതി?; നടി സുമ
പ്രേക്ഷകർക്കേറെ പ്രിയങ്കരിയായ നടിയാണ് സുമ ജയറാം. വർഷങ്ങളായി സുമയ്ക്കും കുടുംബത്തിനും നേരിട്ടറിയാവുന്നതായിരുന്നു താരത്തിന്റെ ഭർത്താവ് ലല്ലുഷ് ഫിലിപ്പിനേയും കുടുംബത്തേയും. എന്നാൽ പ്രതീക്ഷിച്ചത് പോലൊരു ദാമ്പത്യമായിരുന്നില്ല സുമയ്ക്ക് ലഭിച്ചത്. മദ്യപിക്കില്ലെന്ന് സുമയ്ക്ക് ലല്ലുഷ് വിവാഹത്തിന് മുമ്പ് വാക്ക് കൊടുത്തിരുന്നു. പക്ഷെ ഇപ്പോഴും ആ വാക്ക് പാലിക്കപ്പെട്ടിട്ടില്ലെന്ന് അടുത്തിടെ ഒരു അഭിമുഖത്തിൽ സുമ വെളിപ്പെടുത്തിയിരുന്നു. ഭർത്താവ് മദ്യപാനിയായതുകൊണ്ട് തന്നെ താൻ ഒരുപാട് വേദനകൾ അനുഭവിക്കുന്നതായും സുമ ജയറാം വെളിപ്പെടുത്തിയിരുന്നു.
സ്വന്തം യുട്യൂബ് ചാനലിൽ പങ്കിട്ട പുതിയ വീഡിയോയിലാണ് ഭർത്താവിന്റെ മദ്യപാന ശീലം മൂലം വർഷങ്ങളായി അനുഭവിക്കുന്ന ബുദ്ധിമുട്ടുകളെ കുറച്ച് നടി പറഞ്ഞത്. നമ്മൾ പറഞ്ഞ പല കാര്യങ്ങളും കുടിച്ച് കഴിയുമ്പോൾ ഇവർ വീണ്ടും വിളിച്ച് പറഞ്ഞ് വേദനിപ്പിക്കും. ഭർത്താവ് എന്റെ വീട്ടുകാരെയും അമ്മയേയും ബ്രദേഴ്സിനേയും പറയുന്നത് കേട്ടാൽ എങ്ങനെ ഇങ്ങനെ പറയുന്നുവെന്ന് ആലോചിച്ച് പോകും. പക്ഷെ നേരം വെളുത്താൽ ഈ പറഞ്ഞതൊന്നും അവർക്ക് വിഷയമായിരിക്കില്ല.
ചോദിച്ചാലും വിട്ടുകളഞ്ഞേക്കാൻ പറയും. ചിലപ്പോഴൊക്കെ അന്തംവിട്ട് നിന്ന് പോയിട്ടുണ്ട്. അഭിനയിക്കുകയാണോയെന്ന് പോലും തോന്നിപ്പോകും. ചിലപ്പോഴൊക്കെ തർക്കത്തിനിടയിൽ അടിക്കും. ആ സമയത്ത് സഹായത്തിന് ആരെയും വിളിക്കാനും പറ്റില്ല. ഫോൺ ആദ്യം വാങ്ങി വെച്ചിട്ടുണ്ടാകും. കുടിയന്മാർ പൊതുവെ ഇങ്ങനെയാണ്.
മുമ്പ് എന്റെ കഴുത്തിൽ ഒരു മാലയുണ്ടായിരുന്നു. ആ മാല ഒരു വഴക്കിനിടയിൽ ലല്ലുഷ് വലിച്ച് പൊട്ടിച്ചു. നിരവധി പീസുകളായി പോയി ആ മാല. അത് ജ്വല്ലറിയിൽ മാറ്റാൻ കൊണ്ടുപോയപ്പോൾ മനോഹരമായ ഒരു നുണക്കഥയാണ് ഞാൻ പറഞ്ഞത്. കള്ളൻ വന്ന് പിടിച്ച് വലിച്ചപ്പോൾ പൊട്ടിയതാണെന്നാണ് പറഞ്ഞത്. അന്ന് അവർ പറഞ്ഞ മറുപടി നല്ല സാമർഥ്യമുള്ള കള്ളനാണ്. ഒരു പീസ് പോലും മാലയിൽ നിന്നും കൊണ്ടുപോകാതെ മാഡത്തിന് തന്നല്ലോയെന്നായിരുന്നു.
അവർക്ക് സത്യം മനസിലായിയെന്ന് മറുപടിയിൽ നിന്നും എനിക്ക് മനസിലായി. എല്ലാവരുടെ വീട്ടിലും അടിയും വഴക്കുമുള്ളതല്ലേ അതൊക്കെ സഹിക്കണമെന്നാണ് ഭർത്താവ് എന്നോട് വഴക്കിനുശേഷം പറയാറുള്ളത്. പക്ഷെ എന്തിന് പെണ്ണ് ഇത് സഹിക്കണം?. ഇങ്ങനെ സഹിക്കാൻ വേണ്ടിയാണോ കല്യാണം കഴിക്കുന്നത്. പെണ്ണുങ്ങൾ തിരിച്ച് ആണുങ്ങളെ അടിച്ചാൽ എന്താകും സ്ഥിതി?.
ആണുങ്ങൾ അതും കൊണ്ട് വീട്ടിൽ ഇരിക്കുമോ?. വേദനിപ്പിക്കുന്ന വാക്കുകളും പ്രവൃത്തികളും പെണ്ണുങ്ങൾ മറക്കുകയില്ല. ജീവിതം ഹാപ്പിയാകുമെന്ന് വിചാരിച്ചാണ് കല്യാണം കഴിക്കുന്നത്. പിന്നീട് അങ്ങനെ അല്ലെന്ന് തോന്നുമ്പോൾ നമുക്ക് ഒന്നും ചെയ്യാൻ പറ്റില്ലെന്നും സുമ ജയറാം പറയുന്നു.
ഭർത്താവിനെ മോശമാക്കാൻ വേണ്ടി നടത്തിയ തുറന്ന് പറച്ചിലായിരുന്നില്ലെന്നും താൻ അനുഭവിക്കുന്ന വേദനയാണ് പറഞ്ഞതെന്നും നടി നേരത്തെ വ്യക്തമാക്കിയിരുന്നു. തന്നെ കുറിച്ച് നിരന്തരമായി ആളുകൾ ഭർത്താവിനോട് പരാതി പറയുന്നത് കാണുമ്പോൾ വിഷമം തോന്നാറുണ്ടെന്നും സുമ കൂട്ടിച്ചേർത്തു. ഭർത്താവിന്റെ സ്വന്തക്കാർക്ക് എന്റെ അഭിമുഖം കാരണം ഒരുപാട് ബുദ്ധിമുട്ടുണ്ടായിയെന്ന് എനിക്ക് അറിയാം. അതിൽ ഞാൻ ക്ഷമ ചോദിക്കുന്നു.
ഒരു ചോദ്യം വന്നപ്പോൾ എന്റെ മനസിൽ തോന്നിയത് ഭർത്താവിന്റെ മദ്യപാനത്തിന്റെ കാര്യമാണ്. അത് എപ്പോൾ പറയാനും ഞാൻ ഓക്കെയാണ്. മദ്യപാനം മാത്രമായി ജീവിക്കുന്ന വ്യക്തികൾക്കൊപ്പം കഴിയുന്നവരുടെ ജീവിതം ഭയങ്കര ബുദ്ധിമുട്ടുള്ളതാകും. ആരും മദ്യപിക്കരുതെന്ന് ഞാൻ പറയുന്നില്ല. വൈഫുമായി തന്നെ ഒരുമിച്ച് ഇരുന്ന് ഡ്രിഗ്സ് കുടിക്കുന്ന എത്രയോ നല്ല ഫാമിലിയുണ്ട്. അങ്ങനെയൊക്കെ ചെയ്ത് നമ്മൾ സന്തോഷിക്കുന്നതിൽ ഒരു കുഴപ്പവുമില്ല.
പക്ഷെ മദ്യത്തിന് കൺട്രോളായി നമ്മൾ പറയുന്നത് മനസിലാക്കാതെ മുന്നോട്ട് പോകുന്ന വ്യക്തിക്കൊപ്പം ജീവിക്കുമ്പോഴുള്ള എന്റെ ബുദ്ധിമുട്ടാണ് ഞാൻ പറഞ്ഞത്. അന്ന് ഭർത്താവിനെ കുറിച്ച് പറഞ്ഞപ്പോൾ വീട്ടുപേര് എടുത്ത് പറഞ്ഞത് ബുദ്ധിമുട്ടുണ്ടാക്കിയെന്ന് ഞങ്ങളുടെ ഫാമിലിയിലെ ഒരു ചേട്ടൻ വിളിച്ച് പറഞ്ഞിരുന്നു. സങ്കടത്തിന്റെ പേരിലാണ് പറഞ്ഞത്. അല്ലാതെ എന്റെ ഭർത്താവിനെ മോശമാക്കാൻ പറഞ്ഞതല്ല. ഭർത്താവ് മനസിലാക്കാൻ വേണ്ടിയാണ് പറഞ്ഞത്.
എന്റെ ഭർത്താവ് മദ്യം നിർത്തിയാൽ അദ്ദേഹത്തിന്റെ ശരീരം ഓക്കെയാകും മനസ് ഓക്കെയാകും പറയുന്ന കാര്യങ്ങൾക്ക് ഒരു വ്യക്തത വരും ബിസിനസിൽ ശ്രദ്ധിക്കാൻ പറ്റും. അത് മാത്രമാണ് എന്റെ ഉദ്ദേശം. അല്ലാതെ മോശമാക്കാൻ പറഞ്ഞതല്ല. ഞാൻ അനുഭവിച്ച വേദനകളാണ് പറഞ്ഞത്.
ഫാമിലിയിലുള്ളവർ പലരും ഭർത്താവിനെ വിളിച്ച് എന്നെ കുറിച്ച് നിരന്തരമായി പറയുന്നുണ്ട്. മദ്യപാനികളോട് നിരന്തരമായി ഒരാളെ കുറിച്ച് നെഗറ്റീവ് പറഞ്ഞാൽ രാവിലെ മുതൽ വൈകീട്ട് വരെ കുടിക്കുന്ന വ്യക്തി ഇത് തന്നെ കേട്ടാൽ അവസാനം വലിയൊരു പൊട്ടിത്തെറിയുണ്ടാകും. അത് ഫാമിലി മനസിലാക്കുക. അതുകൊണ്ട് കൂടിയാണ് വീണ്ടും ഇങ്ങനൊരു വീഡിയോ ഇടുന്നത്. കുടുംബയോഗത്തിൽ പോലും എന്നെ കുറിച്ച് പരാതികൾ വന്നു.
അവൾക്ക് അഭിനയിക്കാൻ പോകാൻ വേണ്ടിയാണ് എന്റെ മകനെ പറ്റി അങ്ങനൊക്കെ പറഞ്ഞതെന്നൊക്കെ കേട്ടു. അങ്ങനെയൊന്നുമല്ല. ഫാക്ടാണ് ഞാൻ പറഞ്ഞത്. എനിക്ക് വന്ന ബുദ്ധിമുട്ടുകളാണ് ഞാൻ പറഞ്ഞത്. അവഗണിക്കുന്ന രീതിയിൽ ഒരു കുടുംബം പെരുമാറുമ്പോൾ നമ്മൾ അതിൽ നിന്നും മാറുന്നതാണ് നല്ലത്.
അമ്മയും മകനും നിരന്തരമായി സംസാരിക്കുന്നത് എന്നേയും കുടുംബത്തേയും പറ്റിയുള്ള വേണ്ടാത്ത കാര്യങ്ങളാണ്. അമ്മമാർക്ക് മക്കളോട് എപ്പോൾ വേണമെങ്കിലും സംസാരിക്കാം. പക്ഷെ കാര്യങ്ങൾ മനസിലാക്കി സംസാരിക്കണമെന്നുമാണ് സുമ ജയറാം പറഞ്ഞത്. 2013ൽ ആയിരുന്നു ബാല്യകാല സുഹൃത്തും ബിസിനസുകാരനുമായ ലല്ലു ഫിലിപ്പ് പാലത്തറയുമായുള്ള സുമയുടെ വിവാഹം. നീണ്ട നാളത്തെ കാത്തിരിപ്പിനൊടുവിൽ 2022 ജനുവരിയിലാണ് സുമയ്ക്കും ലല്ലുവിനും ഇരട്ട കുട്ടികൾ പിറന്നത്. അമ്പത് വയസിനോട് അടുത്തപ്പോഴാണ് സുമ ജയറാം രണ്ട് ഇരട്ടകുട്ടികൾക്ക് ജന്മം നൽകിയത്.
മക്കളുടെ വിശേഷങ്ങളും സുമ പങ്കിടാറുണ്ട്. ലല്ലുഷിനെ ആദ്യമായി കണ്ടപ്പോഴുള്ള ഓർമകളും മുമ്പൊരിക്കൽ സുമ ജയറാം പങ്കുവെച്ചിരുന്നു. ലല്ലുഷിനെ ആദ്യം കണ്ടപ്പോൾ ഇതുപോലെയൊരു ചെറുക്കനെ ജീവിതപങ്കാളിയായി കിട്ടണമെന്ന് ആഗ്രഹിച്ചിരുന്നു. പള്ളിയിൽ വെച്ചായിരുന്നു കണ്ടത്. അവരൊക്കെ വലിയ ആൾക്കാരാണ് എന്നായിരുന്നു എന്റെ മമ്മി പറഞ്ഞിരുന്നത്. ഈ ചെറുക്കനെ ഞാൻ കല്യാണം കഴിച്ചാൽ എന്താണ് കുഴപ്പം എന്നൊക്കെ അന്ന് ചിന്തിച്ചിരുന്നു.
മാതാവിന് നേർച്ച ഇട്ടിരുന്നു. പിന്നീട് അതൊക്കെ മനസിൽ നിന്നും വിട്ടുപോയിരുന്നു. വർഷങ്ങൾക്ക് ശേഷമാണ് വീണ്ടും കറങ്ങിത്തിരിഞ്ഞ് ഈ പ്രൊപ്പോസലിലേക്ക് വന്നത്. അന്ന് പ്രാർത്ഥിച്ചത് യാഥാർത്ഥ്യമായതിൽ ഇന്ന് ഞാൻ വെള്ളം കുടിച്ചോണ്ടിരിക്കുകയാണ് എന്നാണ് മുമ്പൊരിക്കൽ സുമ ജയറാം പറഞ്ഞത്.
ജോലിക്കാരുണ്ടെങ്കിലും മക്കളുടെ കാര്യങ്ങളെല്ലാം താൻ തന്നെയാണ് ചെയ്യാറുള്ളതെന്ന് സുമ പറയുന്നു. രണ്ട് പേരെയാണ് തന്റെ ആൺമക്കളെ പരിപാലിക്കാനായി സുമ നിയമിച്ചിട്ടുള്ളത്. നാല് ജോലിക്കാരെ വെച്ചതുകൊണ്ട് കാര്യമില്ല. മക്കളെ നോക്കണമെങ്കിൽ എന്റെ കണ്ണ് തന്നെ വേണം. അവർ എന്തെങ്കിലും കഴിക്കുന്നുണ്ടോ, എടുക്കുന്നുണ്ടോ, മറിച്ചിടുന്നുണ്ടോ എന്നതെല്ലാം എപ്പോഴും ശ്രദ്ധിക്കണം.
കൂടാതെ ഭർത്താവിന്റെ കാര്യങ്ങളും നോക്കണം. നാല് ജോലിക്കാരുടെ കാര്യങ്ങളും നോക്കണം. ഞാൻ രണ്ട് സെക്കന്റ് പുറത്തേക്ക് പോയി വന്നാൽ അവർ നാലുപേരും കൂടി സംഘം ചേർന്ന് ഇരുന്ന് സംസാരിക്കുകയാകും. എന്നാലും എന്റെ മക്കളുടെ കാര്യം നോക്കാനായി ഞാൻ തന്നെ വേണം. ഓടാൻ എനിക്ക് പറ്റില്ല. ബാക്ക് പെയിനുണ്ട്. അതുകൊണ്ട് കൂടിയാണ് നാലുപേരെ ജോലിക്ക് വെച്ചത്. വീടിന് അടുത്ത് തന്നെയുള്ള സ്ത്രീകളായതുകൊണ്ട് വലിയ പ്രശ്നങ്ങളില്ല സുമ പറയുന്നു. തന്റെ ദൈവവിശ്വാസത്തെ കുറിച്ചും നടി സംസാരിച്ചു.
കൃപാസനത്തിൽ നിത്യവും സന്ദർശനം നടത്തുന്നതിന്റെ പേരിൽ പലവിധ ചോദ്യങ്ങൾ സുമയ്ക്ക് നേരിടേണ്ടി വന്നിട്ടുണ്ട്. സുമി എപ്പോൾ നോക്കിയാലും കൃപാസനത്തിൽ പോകുന്നുണ്ടല്ലോ… എന്താ കൃപാസനത്തിൽ പോയിട്ട് ഭർത്താവ് കുടി നിർത്തിയില്ലേ? എന്നൊക്കെ ചോദ്യങ്ങൾ വരാറുണ്ട്. അപ്പോൾ ഞാൻ പറയും കൃപാസനത്തിൽ പോകുന്നത് എന്റെ ആവശ്യത്തിനാണെന്ന്.
എനിക്ക് ഭക്ഷണം വേണമെങ്കിൽ ഞാൻ പോയി പ്രാർത്ഥിക്കണം. എനിക്ക് വീട് വേണമെങ്കിൽ ഞാൻ പോയി പ്രാർത്ഥിക്കണം. എനിക്ക് പൈസ വേണമെങ്കിൽ ഞാൻ പ്രാർത്ഥിക്കണം. എന്റെ ഭർത്താവിന് വേണമെങ്കിൽ അദ്ദേഹത്തിന് ശരീരം ഓക്കെയാകണമെങ്കിൽ അദ്ദേഹം പോയി പ്രാർത്ഥിക്കണം. അല്ലാതെ അദ്ദേഹത്തിന് വേണ്ടി ഞാൻ പള്ളിയിൽ പോയി പ്രാർത്ഥിച്ചിട്ട് കാര്യമില്ല. ദൈവം തന്ന ശരീരം നശിപ്പിക്കണോ നന്നായി കൊണ്ടുപോകണോ എന്നത് നമ്മുടെ കയ്യിലാണെന്ന് ഭർത്താവിനോട് ഞാൻ പറയാറുണ്ട്.
ഒരു കുടുംബം നന്നായി കൊണ്ടുപോവുക എന്നത് ഭർത്താവിന്റെ കയ്യിലാണ്. കുടുംബം എന്തെങ്കിലും പ്രശ്നത്തിലായാലും അതിന്റെ എല്ലാ കാരണവും ഭർത്താവ് തന്നെയായിരിക്കും എന്നും സുമ പറഞ്ഞിരുന്നു. അടുത്തിടെ, സംവിധായകൻ ഫാസിലുമായുള്ള ഷൂട്ടിങ് അനുഭവങ്ങളെ കുറിച്ചും നടി പങ്കുവെച്ചിരുന്നു ലൊക്കേഷനിൽ വന്നാൽ ഫാസിൽ സാർ അഭിനയിച്ച് കാണിക്കും.
നമുക്ക് ഒന്നും ചെയ്യേണ്ട കാര്യമില്ല. എങ്ങനെ എക്സ്പ്രഷൻ ഇടണമെന്നത് അടക്കം കാണിച്ച് തരും. അദ്ദേഹം അഭിനയിച്ച് കാണിച്ച് തരുന്നതിന്റെ കാൽഭാഗം നമ്മൾ അഭിനയിച്ചാൽ മതി. എളുപ്പമാണ്. വെറുതെയല്ല അദ്ദേഹത്തിന്റെ മകൻ ഫഹദ് ഇപ്പോൾ അഭിനയിക്കുന്നത്. അദ്ദേഹത്തിന്റെ ജീനായതുകൊണ്ടാണ് ഫഹദ് ഇത്രത്തോളം സൂപ്പറായി അഭിനയിക്കുന്നത്. ഫഹദിന്റെ ആദ്യത്തെ സിനിമ എടുത്ത് നോക്കൂ. ആ ഫഹദാണോ ഇപ്പോൾ കാണുന്ന ഫഹദെന്ന് തോന്നിപ്പോകും. ഫാസിൽ സാർ പണ്ട് അഭിനയിച്ചിരുന്നുവെങ്കിൽ അദ്ദേഹം സൂപ്പർ ഒരു ആക്ടറാകുമായിരുന്നു എന്നാണ് സുമ പറഞ്ഞത്.
ബാലതാരമായി സിനിമയിലേക്ക് എത്തുകയും പിന്നീട് നിരവധി സിനിമകളിലും സീരിയലുകളിലും ശ്രദ്ധേയ വേഷം ചെയ്യുകയും ചെയ്ത അഭിനേത്രിയാണ് സുമ ജയറാം. വിവാഹശേഷം അഭിനയത്തിൽ നിന്നും വിട്ടുനിൽക്കുകയാണ് താരം. ഇപ്പോൾ അഭിനയത്തിലേക്ക് മടങ്ങിയെത്താനുള്ള തയ്യാറെടുപ്പിൽ കൂടിയാണ് സുമ ജയറാം.
