Actress
നീ വേണമെങ്കില്‍ വരുകയും കുഞ്ഞിനെ കാണുകയും ചെയ്തോ, എനിക്ക് യാതൊരു പ്രശ്നവുമില്ല, പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതിലെന്നാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് അനുശ്രീ
നീ വേണമെങ്കില്‍ വരുകയും കുഞ്ഞിനെ കാണുകയും ചെയ്തോ, എനിക്ക് യാതൊരു പ്രശ്നവുമില്ല, പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതിലെന്നാണ് പറഞ്ഞത്; തുറന്ന് പറഞ്ഞ് അനുശ്രീ
നടി അനുശ്രീയുടെ ദാമ്പത്യ ജീവിതം വീണ്ടും വാർത്തകളിൽ നിറയുകയാണ്. ഇപ്പോഴിതാ ഒരു മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ ചില തുറന്ന് പറച്ചിൽ നടത്തിയിരിക്കുകയാണ് നടി.
അനുശ്രീയും ഭര്‍ത്താവും വിവാഹമോചിരായോ എന്ന് ചോദിച്ചാല്‍ ഇല്ലെന്നാണ് നടിയുടെ മറുപടി. മാത്രമല്ല കുഞ്ഞിനെ കാണാന്‍ വരുന്നതില്‍ നിന്നും ഭര്‍ത്താവിനെ വിലക്കിയിട്ടില്ലെന്നും ഇപ്പോള്‍ എടുത്തിരിക്കുന്ന തീരുമാനത്തെ കുറിച്ചും അഭിമുഖത്തിൽ അനുശ്രീ തുറന്ന് പറയുകയാണ്.
വിഷ്ണു ഒരു ദിവസം കുഞ്ഞിനെ കാണാന്‍ വന്നിരുന്നു. ആ ഫോട്ടോ ഒരുപാട് വൈറലായി. കുഞ്ഞിനെ കാണാന്‍ വിഷ്ണു വന്നു, പക്ഷേ അനുശ്രീ സമ്മതിച്ചില്ലെന്ന രീതിയില്‍ വാര്‍ത്തകള്‍ വന്നു. ഞാന്‍ സമ്മതിക്കാതെ എന്റെ വീട്ടില്‍ കയറി വന്ന് സോഫയിലിരുന്ന് എങ്ങനെ ഫോട്ടോ എടുക്കാനാണെന്ന് അനുശ്രീ ചോദിക്കുന്നു. ഞാനൊരിക്കലും സമ്മതിക്കാതെ ഇരുന്നിട്ടില്ല. അവന്റെ കൊച്ചിനെ കാണരുതെന്ന് ഞാനെങ്ങനെ പറയാനാണ്.
നിന്റെ കൊച്ചിനെ കാണാനുള്ള അധികാരമില്ലെന്ന് ഞാനൊരിക്കലും വിഷ്ണുവിനോട് പറഞ്ഞിട്ടില്ല. നീ വേണമെങ്കില്‍ വരികയും കുഞ്ഞിനെ കാണുകയും ചെയ്തോ, എനിക്ക് യാതൊരു പ്രശ്നമവുമില്ല. പക്ഷേ അവന്റെ ഉത്തരവാദിത്തങ്ങളൊന്നും നീ ഏറ്റെടുക്കേണ്ടതില്ല. കാരണം വിഷ്ണുവിന്റെ ഉത്തരവാദിത്തങ്ങളൊക്കെ കഴിഞ്ഞതിന് ശേഷം വന്നാല്‍ മതിയെന്നാണ് പറഞ്ഞത്.
മകന് ചെയ്യാനുള്ള ഉത്തരവാദിത്തങ്ങളൊക്കെ നീ ചെയ്ത് വെച്ചോളൂ. കാരണം ഒരിക്കല്‍ കുഞ്ഞ് നിന്നോട് അതിനെ കുറിച്ച് ചോദിക്കും. എനിക്കെന്റെ അച്ഛന്റെ അടുത്ത് പോവണം, അച്ഛനില്‍ നിന്നും അത് വാങ്ങിക്കണം എന്നൊക്കെ പിന്നീടൊരിക്കല്‍ അവന് ചോദിച്ചേക്കും. അന്നവന് ചോദിക്കുന്നത് വരെ നീയൊന്നും ചെയ്യേണ്ടതില്ല.
എനിക്ക് വേറെ ഉത്തരവാദിത്തങ്ങളൊന്നുമില്ലാത്തത് കൊണ്ട് അതൊക്കെ ഞാന്‍ ചെയ്തോളം എന്നേ ഭര്‍ത്താവിനോട് താന്‍ പറഞ്ഞിട്ടുള്ളുവെന്ന് അനുശ്രീ വ്യക്തമാക്കുന്നു. കുഞ്ഞിനെ കാണാന്‍ വരാന്‍ അധികാരമില്ലെന്നും നീ വരരുതെന്നും ഒരിക്കലും ഞാന്‍ പറഞ്ഞിട്ടില്ല. അങ്ങനെയാണ് അവന് ഓണത്തിന് മുന്‍പ് മകന്റെ അടുത്ത് വരികയും കുഞ്ഞിനെ കണ്ടിട്ട് ഫോട്ടോയൊക്കെ എടുത്തിട്ട് പോയതുമെന്ന് നടി വീണ്ടും ആവര്‍ത്തിച്ച് പറയുന്നു. അതേ സമയം സാമ്പത്തിക പ്രശ്നമാണ് തങ്ങള്‍ക്കിടയില്‍ വില്ലനായി വന്നതെന്ന് നടി പറഞ്ഞിരുന്നു. അത്തരത്തില്‍ അനുശ്രീയുടെ എടുത്ത് ചാട്ടത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് വീഡിയോയുടെ താഴെ കമന്റുകളിലൂടെ വരുന്നത്.
ക്യാമറമാനായ വിഷ്ണുവിനെയാണ് താരം വിവാഹം ചെയ്തത്. പ്രണയവിവാഹമായിരുന്നു ഇവരുടേത്
വിവാഹം കഴിഞ്ഞ് വളരെ പെട്ടെന്ന് തന്നെ ദാമ്പത്യ ജീവിതം അവസാനിപ്പിച്ച് കൊണ്ടാണ് അനുശ്രീയും ഭര്‍ത്താവ് വിഷ്ണുവും വാര്‍ത്തകളില്‍ നിറയുന്നത്. അനുശ്രീ ഒരു കുഞ്ഞിന് ജന്മം കൊടുത്തതിന് തൊട്ട് പിന്നാലെയാണ് ദമ്പതിമാര്‍ക്കിടയില്‍ പ്രശ്നം നടക്കുന്നത്.
