Connect with us

കാത്തിരിപ്പുകൾക്ക് വിരാമം, നടി ​ഗൗരി കൃഷ്ണ വിവാഹിതയാകുന്നു, ഇൻസ്റ്റാഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു

Actress

കാത്തിരിപ്പുകൾക്ക് വിരാമം, നടി ​ഗൗരി കൃഷ്ണ വിവാഹിതയാകുന്നു, ഇൻസ്റ്റാഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു

കാത്തിരിപ്പുകൾക്ക് വിരാമം, നടി ​ഗൗരി കൃഷ്ണ വിവാഹിതയാകുന്നു, ഇൻസ്റ്റാഗ്രാം വീഡിയോ ശ്രദ്ധ നേടുന്നു

മിനിസ്ക്രീൻ താരം ഗൗരി കൃഷ്ണ വിവാഹിതയാകുന്നു. പൗര്‍ണമി തിങ്കള്‍ എന്ന സീരിയലിന്റെ സംവിധായകന്‍ മനോജ് ആണ് ഗൗരിയെ വിവാഹം ചെയ്യുന്നത്.

ഇപ്പോഴിതാ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിക്കുകയാണ് നടി. കല്യാണ സാരിയില്‍ വരന്റെയും വധുവിന്റെയും പേരിനൊപ്പം കല്യാണ തിയ്യതിയും തുന്നി ചേര്‍ത്ത വീഡിയോ പങ്കുവച്ചുകൊണ്ട് ആണ് ഗൗരി കൃഷ്ണ വിവാഹ തിയ്യതി പരസ്യപ്പെടുത്തിയിരിയ്ക്കുന്നത്. നവംബര്‍ 24 ന് ഗൗരി മനോജിന് സ്വന്തമാവും.

താരത്തിന്റെ വിവാഹ നിശ്ചയം കുറച്ച് മാസങ്ങൾക്ക് മുമ്പാണ് ആഘോഷമായി നടന്നത്. അതിന്റെ വിശേഷങ്ങളും വീഡിയോകളുമെല്ലാം സോഷ്യൽമീഡിയയിൽ വൈറലായിരുന്നു.

ജനുവരി 23 ന് വിവാഹ നിശ്ചയം നടത്താൻ തീരുമാനിച്ചിരുന്നു. എന്നാൽ മനോജിനും കുടുംബത്തിനും കൊവിഡ് ബാധിച്ചതിനാൽ മാറ്റിവെച്ചു. പിന്നീട് അസുഖം ബേധമായ ശേഷമാണ് വിവാഹ നിശ്ചയം നടത്തിയത്. വരനെ കുറിച്ച് കൂടുതലൊന്നും ആദ്യം താരം വെളിപ്പെടുത്തിയിരുന്നില്ല. വരൻ സീരിയലിന്റെ അണിയറ പ്രവർത്തകനാണെന്നും തിരുവനന്തപുരം സ്വദേശിയാണെന്നും മാത്രമെ ഗൗരി നേരത്തെ വെളിപ്പെടുത്തിയിരുന്നുള്ളൂ. . പിന്നീട് വിവാഹനിശ്ചയ ദിവസം അടുത്തപ്പോഴാണ് വരന്റെ വിവരങ്ങൾ ​ഗൗരി കൃഷ്ണൻ പങ്കുവെച്ചത്. നിശ്ചയത്തിന്റെ വിശേഷങ്ങള്‍ എല്ലാം ലൈവ് ആയി ഗൗരി തന്റെ യൂട്യൂബ് ചാനലിലൂടെ പങ്കുവച്ചിരുന്നു

അനിയത്തി എന്ന സീരിയലിലൂടെയാണ് ഗൗരി കൃഷ്‍ണ സീരിയൽ രംഗത്തേക്ക് എത്തിയത്. കാണാക്കണ്‍മണി, മാമാങ്കം, അയ്യപ്പ ശരണം തുടങ്ങി നിരവധി പരമ്പരകളിൽ വേഷമിട്ടു. പൗർണമിത്തിങ്കളിൽ വിഷ്‍ണു നായരാണ് താരത്തിനൊപ്പം അഭിനയിച്ചിരുന്ന നടൻ. ഇരുവരുടെയും സ്വതസിദ്ധമായ അഭിനയരംഗങ്ങള്‍ ഇരുകയ്യും നീട്ടിയാണ് പ്രേക്ഷകര്‍ സ്വീകരിച്ചത്.

More in Actress

Trending

Recent

To Top