Connect with us

പ്രിയ അനുജത്തി… നിനക്കൊപ്പമുള്ള ആ യുണീക്ക് അനുഭവത്തിന് നന്ദി: പൊതുവേദിയില്‍ വെച്ച് മഞ്ജുവിനോട് നന്ദി പറഞ്ഞ് കെ.എസ്.ചിത്ര

Malayalam Breaking News

പൊതുവേദിയില്‍ വെച്ച് മഞ്ജുവിനോട് നന്ദി പറഞ്ഞ് തെന്നിന്ത്യയുടെ വാനമ്പാടി കെ.എസ്.ചിത്ര. മികച്ച ഗായികയ്ക്കുള്ള മഴവില്‍ മനോരമയുടെ മംഗോ സംഗീത പുരസ്‌കാരം ലഭിച്ച വിവരം ചിത്ര ആരാധകരുമായി പങ്കുവെച്ചിരുന്നു. ഫെയ്‌സ്ബുക്കിലൂടെയാണ് ചിത്ര നന്ദി രേഖപ്പെടുത്തിയിരിക്കുന്നത്. മൃദു മന്ദഹാസം എന്ന പൂമരത്തിലെ ഗാനം ആലപിക്കാനായി തന്നെ തിരഞ്ഞെടുത്ത സംവിധായകന്‍ എബ്രിഡ് ഷൈന്‍, ഗാനരചയിതാവും സംഗീതസംവിധായകനുമായ അറക്കല്‍ നന്ദകുമാര്‍ എന്നിവര്‍ക്ക് നന്ദി പറഞ്ഞു.

അതോടൊപ്പം ആ വേദിയിലെ ഏറ്റവും സന്തോഷകരമായ അനുഭവമായി ചിത്ര പറഞ്ഞത് മഞ്ജു വാര്യര്‍ക്കൊപ്പം ഒരു ഗാനം ആലപിക്കാന്‍ ലഭിച്ച അവസരത്തെക്കുറിച്ചാണ്. എന്റെ കുഞ്ഞനുജത്തി മഞ്ജു വാര്യരോടൊപ്പം ഒരു പാട്ട് പാടാന്‍ കഴിഞ്ഞു എന്നത് ഇതിന്റെ ഹൈലൈറ്റ് ആയി ഞാന്‍ കരുതുന്നു. ആ യുണീക്ക് അനുഭവത്തിന് നന്ദിയുണ്ട് മഞ്ജു. ഇപ്രകാരമായിരുന്നു മഞ്ജുവിന്റെ ഫെയ്‌സ്ബുക്ക് പോസ്റ്റ്.

ചിത്രയുടെ ആദ്യകാല ഗാനങ്ങളില്‍ ഒന്നായ ആയിരം കണ്ണുമായ് കാത്തിരുന്നു നിന്നെ ഞാന്‍ എന്ന് തുടങ്ങുന്ന ഗാനമാണ് ഇരുവരും ചേര്‍ന്ന് വേദിയില്‍ ആലപിച്ചത്. ഫാസില്‍ സംവിധാനം ചെയ്ത നോക്കെത്താദൂരത്ത് കണ്ണും നട്ട് എന്ന ചിത്രത്തിനു വേണ്ടി ബിച്ചു തിരുമല രചിച്ച് ജെറി അമല്‍ദേവ് സംഗീതം നല്‍കിയ ഈ ഗാനത്തിന് 1985ലെ മികച്ച ഗായികയ്ക്കുള്ള കേരള സംസ്ഥാന പുരസ്‌കാരവും ചിത്രയ്ക്ക് ലഭിച്ചിരുന്നു. മഞ്ജുവിനോടൊപ്പം വേദിയില്‍ പാടുന്ന ചിത്രങ്ങളും ചിത്ര ഫെയ്‌സ്ബുക്കില്‍ പങ്കുവെച്ചു.

KS Chithra thanks to Manju Warrier

More in Malayalam Breaking News

Trending

Recent

To Top