Malayalam
കൂട്ടുകെട്ടിനിടയില്‍ അത് സംഭവിച്ചു; തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി
കൂട്ടുകെട്ടിനിടയില്‍ അത് സംഭവിച്ചു; തന്റെ പ്രണയത്തിൽ സംഭവിച്ചതിനെ കുറിച്ച് തുറന്ന് പറഞ്ഞ് ജുവല്‍ മേരി
ആദ്യം അവതാരകയായും പിന്നെ അഭിനയത്തിലൂടെയും പ്രേക്ഷകരെ ഞെട്ടിച്ച താരമാണ് ജുവല്‍ മേരി. ഡി ഫോര്‍ ഡാന്‍സ് എന്ന റിയാലിറ്റി ഷോയില്‍ അവതാരിക അയതോടെ ജുവല്‍ ഏറേ പ്രേക്ഷക ശ്രദ്ധ നേടി.
പത്തേമാരി എന്ന ചിത്രത്തിലൂടെയാണ് താരം അഭിനയരംഗത്തേക്ക് വരുന്നത്. വിവാഹ ശേഷവും ജുവല്‍ അഭിനയത്തില്‍ സജീവമായിരുന്നു. ജെന്സണ് സക്കറിയയാണ് നടിയുടെ ഭര്‍ത്താവ്. ഇപ്പോഴിതാ താരം ജെന്‍സണുമായുള്ള പ്രണയത്തെ കുറിച്ച് തുറന്ന് പറയുകയാണ്.
ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിൽ താരത്തിന്റെ വാക്കുകൾ; എപ്പോഴായിരുന്നു പ്രണയം ആരംഭിച്ചത് എന്ന് ചോദിച്ചാല്‍ യുകെജി മുതല്‍ താന്‍ പ്രണയത്തിലായിരുന്നു. യുകെജിയില്‍ പഠിക്കുന്ന സമയത്ത് എനിക്കൊരു പയ്യനുണ്ടായിരുന്നു ഒരു കൊച്ചു പയ്യന്. എല്ലാ ക്ലാസുകളിലും എനിക്കൊരു ക്രഷ് ഉണ്ടായിരുന്നു.
നമ്മള് ഭയങ്കര സുന്ദരിയായത് കൊണ്ടൊന്നുമല്ല അത്. എല്ലാത്തിലുമൊരു കൗതുകം അതുകൊണ്ടാണ്. കൗതുകം ലേശം കൂടുതലാണ്. സ്വപ്നക്കൂടിലെ പൃഥ്വിരാജിന്റെ പോലെ തന്നെയുള്ള കഥാപാത്രം. കോളേജിലെത്തിയപ്പോള്‍ അങ്ങനെ പ്രണയമൊന്നുമുണ്ടായിരുന്നില്ല.
വിമന്‍സ് കോളേജിലായിരുന്നു താന്‍ പഠിച്ചതെന്നും താരം പറയുന്നു. പ്രണയിക്കാന്‍ പറ്റിയ ആള്‍ക്കാരൊന്നും ആ ബാച്ചിലില്ലായിരുന്നു. സീനിയേഴ്സിലുണ്ടായിരുന്ന ചേട്ടന്മാരെല്ലാം ഞങ്ങളുടെ ബ്രദേഴ്സായിരുന്നുവെന്നും താരം പറയുന്നു. ഇതിന് ശേഷമായാണ് ജെന്സൺ ചേട്ടനെ കണ്ടെത്തിയത്.
റിയാലിറ്റി ഷോ ചെയ്യുമ്പോള്‍ പുള്ളി അവിടെയുണ്ടായിരുന്നു. അങ്ങനെ ഞങ്ങള്‍ കൂട്ടുകാരായി. കൂട്ടുകെട്ടിനിടയില്‍ ഏതോ ഒരു ദുര്‍ബല നിമിഷത്തില്‍ കല്യാണം കഴിക്കാമെന്ന് തോന്നിപ്പോയി. അപ്പോഴാണ് വീട്ടുകാരെക്കുറിച്ച് പറഞ്ഞത്. രണ്ടുപേരും സമാന സ്വഭാവങ്ങളുള്ളവരായിരുന്നു. താല്പര്യമുണ്ടെന്ന് മനസ്സിലായപ്പോള്‍ത്തന്നെ ചുറ്റിക്കളിയിലൊന്നും താല്പര്യമില്ലെന്നും വീട്ടില്‍ വന്ന് ആലോചിക്കാനും പറഞ്ഞിരുന്നു.
വീട്ടുകാരോട് പറഞ്ഞതോടെ സംഭവം കൈയ്യില്‍ നിന്നും പോയി. അവരതങ്ങ് സെറ്റാക്കി. സാധാരണ ഒരുവീട്ടില്‍ പ്രണയം അറിഞ്ഞാലുള്ള അവസ്ഥയെങ്ങനെയാണ്. ഒന്ന് എതിര്‍ക്കണ്ടേ, വഴക്ക് പറയണ്ടേ, അതൊന്നുമുണ്ടായിരുന്നില്ല.
എപ്പോള്‍ കെട്ടിക്കാമെന്നുള്ള പ്ലാനുകളായിരുന്നു. വീട്ടില്‍ നിന്നും ഒരെതിര്‍പ്പുമുണ്ടായിരുന്നില്ല. ഈ വക സ്വഭാവങ്ങള്‍ അറിയാവുന്നതിനാലാണ് അവര്‍ പെട്ടെന്ന് സെറ്റാക്കിയത്. ജെന്‍സണും കല്യാണം കഴിക്കില്ലെന്ന് പറഞ്ഞ് നടന്ന ആളായിരുന്നു. താരം പറഞ്ഞു.
