Actress
ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ ക്ഷേത്രം പരിചയപ്പെടുത്തി ശോഭന
ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ ക്ഷേത്രം പരിചയപ്പെടുത്തി ശോഭന
നടി ശോഭന സോഷ്യൽ മീഡിയയിൽ പങ്കുവെച്ച വീഡിയോ ശ്രദ്ധ നേടുന്നു. ശ്രീരംഗപുരത്തേക്കുള്ള യാത്രയ്ക്കിടയിൽ മനോഹരമായ ക്ഷേത്രം പരിചയപ്പെടുത്തുകയാണ് ശോഭന. ക്ഷേത്ര പരിസരത്തു നിന്നുള്ള ശോഭനയുടെ വീഡിയോയിലേക്ക് അതിഥി റോളിൽ വന്നുപോവുന്ന ചില അപരിചിത മുഖങ്ങളും കാണാം. ഫ്രെയിമിലേക്ക് കയറിവന്ന് അവർ കൈവീശുമ്പോൾ ചെറുചിരിയോടെയാണ് ശോഭന അവരെ സ്വാഗതം ചെയ്യുന്നത്.
മലയാളികൾക്ക് പകരക്കാരില്ലാത്ത നായികയാണ് ശോഭന. നൃത്തവും പ്രോഗ്രാമുകളും യാത്രകളുമൊക്കെയായി തിരക്കിലാണ് ശോഭന. എന്നിരുന്നാലും യാത്രകളുടെ വിശേഷങ്ങളും യാത്രയ്ക്കിടെ കാണുന്ന മനോഹരമായ കാഴ്ചകളുമൊക്കെ വീഡിയോ രൂപത്തിൽ ശോഭന സമൂഹമാധ്യമങ്ങളിലൂടെ ആരാധകരെയും പരിചയപ്പെടുത്താറുണ്ട്.
നൃത്തത്തെ ജീവശ്വാസം പോലെ ചേർത്തുനിർത്തുന്ന ശോഭന ഇടയ്ക്ക് തന്റെ ശിഷ്യർക്കൊപ്പമുള്ള പുതിയ നൃത്ത വീഡിയോകൾ സോഷ്യൽ മീഡിയയിൽ പോസ്റ്റു ചെയ്യാനും മറക്കാറില്ല. ചെന്നൈയിൽ കലാർപ്പണ എന്ന പേരിൽ നൃത്തവിദ്യാലയം നടത്തുകയാണ് താരമിപ്പോൾ.
