Actress
ആ പ്രമുഖ നടന്‍ മോശമായി പെരുമാറി; പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം
ആ പ്രമുഖ നടന്‍ മോശമായി പെരുമാറി; പ്രചരിച്ച വാര്‍ത്തകള്‍ക്ക് പിന്നിലെ സത്യം
തെന്നിന്ത്യന്‍ സിനിമാ പ്രേക്ഷകര്‍ക്ക് ഏറെ പ്രിയപ്പെട്ട താരമാണ് നിത്യ മേനോന്‍. സോഷ്യല്‍ മീഡിയയില്‍ സജീവമായ നിത്യ ഇടയ്ക്കിടെ തന്റെ വിശേഷങ്ങളും ചിത്രങ്ങളും എല്ലാം പങ്കുവെയ്ക്കാറുണ്ട്. 1998ല്‍ പുറത്തിറങ്ങിയ ഹനുമാന്‍ എന്ന ചിത്രത്തിലൂടെയാണ് ചലച്ചിത്രരംഗത്തേക്ക് കടന്നുവരുന്നത്. ചിത്രത്തില്‍ ബാലതാരമായിട്ടാണ് അഭിനയിച്ചത്. തുടര്‍ന്ന് സെവന്‍ ഓ ക്ലോക്ക് എന്ന കന്നട ചിത്രത്തില്‍ അഭിനയിച്ചു.
2008ല്‍ പുറത്തിറങ്ങിയ ആകാശഗോപുരം എന്ന ചിത്രത്തിലൂടെയാണ് മലയാളത്തിലേക്ക് കടന്നുവരുന്നത്. മലയാളം, കന്നഡ, തെലുങ്ക്, തമിഴ് എന്നീ ഭാഷകളിലായി നിരവധി ചിത്രങ്ങളില്‍ അഭിനയിച്ചിട്ടുണ്ട്.വളരെ പെട്ടന്ന് തന്നെ നിത്യ സൗത്ത് ഇന്ത്യയിലെ പ്രിയ നായികയായി മാറി. മിഷന്‍ മംഗല്‍ എന്ന ചിത്രത്തിലൂടെ ബോളിവുഡിലും സാന്നിധ്യം അറിയിച്ചു.മലയാളത്തില്‍ ഉസ്താദ് ഹോട്ടല്‍, ബാംഗ്ലൂര്‍ ഡേയ്‌സ് പോലുള്ള ചിത്രങ്ങളില്‍ നിത്യയുടെ പ്രകടനം ഏറെ ശ്രദ്ധിക്കപ്പെട്ടിരുന്നു. അതുപോലെ തെലുങ്കിലും തമിഴിലും സൂപ്പര്‍ താരങ്ങളുടെ നായികയായും നിത്യ എത്തിയിട്ടുണ്ട്. വിജയിയുടെ നായികയായി മെര്‍സലിലും, ധനുഷിനൊപ്പം തിരുചിത്രമ്പലത്തിലും, അല്ലു അര്‍ജുനൊപ്പം സണ്‍ ഓഫ് സത്യമൂര്‍ത്തിയിലുമെല്ലാം നിത്യ നായികയായിരുന്നു.
കൂടുതലായി നിത്യ ഇപ്പോള്‍ അഭിനയിക്കുന്നതും തെലുങ്കിലും, തമിഴിലുമാണ്. എന്നാല്‍ നടിയുടെ പേരില്‍ ഇപ്പോള്‍ ഒരു പ്രചാരണം സോഷ്യല്‍ മീഡിയയില്‍ നടക്കുന്നുണ്ട്. തമിഴ് സിനിമയെ കുറിച്ച് നിത്യ നടത്തിയെന്ന് പറയുന്ന ആ പരാമര്‍ശം വിവാദമായിരുന്നു. എന്നാല്‍ നടി ഇങ്ങനെ പറഞ്ഞിട്ടുണ്ടോ? സത്യാവസ്ഥ ഒന്ന് പരിശോധിക്കാം. അടുത്തിടെ നടന്ന ഒരു പരിപാടിയില്‍ നിത്യ മേനോന്‍ പറഞ്ഞുവെന്ന രീതിയിലാണ് പ്രചാരണം നടക്കുന്നത്.
തെലുങ്ക് സിനിമയില്‍ നിന്ന് തനിക്ക് ഇതുവരെ യാതൊരു പ്രശ്‌നവും ഉണ്ടായിട്ടില്ല. എന്നാല്‍ തമിഴ് സിനിമയില്‍ നിന്ന് ധാരാളം പ്രശ്‌നങ്ങള്‍ എനിക്ക് നേരിട്ടിട്ടുണ്ട്. ഒരു തമിഴ് നടന്‍ ഷൂട്ടിംഗിനിടെ എന്നോട് മോശമായി പെരുമാറിയിട്ടുണ്ടെന്നും നടി പറഞ്ഞതായി ചില ഓണ്‍ലൈന്‍ മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരുന്നു. നിത്യയുടെ ആരാധകര്‍ ഈ വിഷയം വലിയ രീതിയില്‍ ചര്‍ച്ചയാക്കിയിരുന്നു.
നടന്റെ പേര് നിത്യ വെളിപ്പെടുത്തണമെന്നും ആരാധകര്‍ ആവശ്യപ്പെട്ടിരുന്നു. അതേസമയം ഈ വാദങ്ങള്‍ പൂര്‍ണമായും തെറ്റാണ്. നടിയുടേതെന്ന പേരില്‍ പ്രചരിപ്പിക്കപ്പെടുന്നത് വ്യാജമായ പരാമര്‍ശമാണ്. ഫിലിം ട്രാക്കറും, കോളമിസ്റ്റുമായ മനോബാല വിജയബാലന്‍ ഇക്കാര്യം വ്യക്തമാക്കി ട്വീറ്റ് ചെയ്യുന്നുണ്ട്. നിത്യ മേനോന്റെ പേരില്‍ പ്രചരിക്കുന്ന വാര്‍ത്ത അടിസ്ഥാനരഹിതമാണ്. അതില്‍ സത്യത്തിന്റെ ഒരംഗം പോലുമില്ലെന്നും മനോബാല കുറിച്ചു. ഈ വിഷയത്തില്‍ നടിയും ഔദ്യോഗികമായി പ്രതികരിച്ചിട്ടില്ല.
വടിവൊത്ത ശരീരത്തോടെ മെലിഞ്ഞ് സുന്ദരിയായിരിക്കണം നായിക എന്ന സങ്കല്‍പത്തെ മാറ്റി എഴുതിയ നടിയണ് നിത്യ മേനോന്‍. തടിച്ച ശരീര പ്രകൃതിയുള്ളവര്‍ക്ക് സിനിമയില്‍ നല്ല വേഷം ലഭിക്കില്ല എന്നാണ് പൊതുവേയുള്ള തെറ്റിദ്ധാരണ. എന്നാല്‍ നിത്യ മേനോന്‍ ഒരിക്കലും അവസരങ്ങള്‍ക്ക് വേണ്ടിയോ മറ്റുള്ളവരെ സംതൃപ്തിപ്പെടുത്താനോ തന്റെ രൂപത്തില്‍ ഒരു മാറ്റം വരുത്താന്‍ ശ്രമിച്ചിട്ടേയില്ല. തടി കൂടിയതിന്റെ പേരില്‍ താനും ഒരുപാട് വിമര്‍ശനങ്ങള്‍ക്കും കളിയാക്കലുകള്‍ക്കും ഇരയായിട്ടുണ്ടെന്ന് നിത്യ പറഞ്ഞിട്ടുണ്ട്.
തീര്‍ച്ചയായും ഞാന്‍ തടിയുടെ പേരില്‍ കളിയാക്കപ്പെട്ടിട്ടുണ്ട്. തന്നെക്കാള്‍ തടി കുറവുള്ളവരാണ് വിമര്‍ശിക്കുന്നത്. എന്തുകൊണ്ടാണ് ഇങ്ങനെ തടി വയ്ക്കുന്നത് എന്നാരും ചോദിക്കില്ല. അവര്‍ നമ്മളെ കുറിച്ച് പലതും അനുമാനിക്കുകയാണ് ചെയ്യുന്നത്. എന്തെങ്കിലും അസുഖം കൊണ്ടാണോ ഇങ്ങനെ ശരീര ഭാരം കൂടുന്നത് എന്നൊന്നും വിമര്‍ശിക്കുന്നവര്‍ക്ക് ചിന്തിക്കേണ്ടതില്ലില്ലോ. മറ്റുള്ളവരെ കളിയാക്കുന്നതില്‍ എന്താവും ഇത്രയധികം ആനന്ദം കാണുന്നത് എന്ന് മനസ്സിലാവുന്നില്ല. ഞാനൊരിക്കലും തടി കൂടിയതിന്റെ പേരില്‍ മറ്റുള്ളവര്‍ കളിയാക്കുകയോ വിമര്‍ശിക്കുകയോ ചെയ്യുമ്പോള്‍ കരയുകയോ പ്രതിഷേധിക്കുകയോ ചെയ്യാറില്ല. എന്തെന്നാല്‍ അവര്‍ വിമര്‍ശിക്കുന്ന ഈ രൂപം വച്ച് എന്റെ കഴിവിന്റെ പരമാവധി ഞാന്‍ നല്‍കുന്നുണ്ട്.
വ്യക്തിപരമായ പ്രശ്‌നങ്ങള്‍ സൃഷ്ടിക്കുന്നതിലും പ്രതിഷേധിക്കുന്നതിലും ഞാന്‍ വിശ്വസിക്കുന്നില്ല. ഇന്‍ഡസ്ട്രിയിലുള്ള ആളുകള്‍ എന്നെ നോക്കുന്ന രീതി എങ്ങനെയോ, എന്തോ ആവട്ടെ അതിനെ കുറിച്ച് ഞാന്‍ ചിന്തിക്കുന്നതേയില്ല. എന്റെ കടമ ഞാന്‍ ചെയ്യുന്നു. അത് എന്നെ കുറിച്ച് പറയും. തടിയല്ല വിഷയം എന്നും നിത്യ മേനോന്‍ പറയുന്നു. തന്റെ ചിത്രങ്ങള്‍ക്ക് പലപ്പോഴും മോശം കമന്റുകള്‍ ലഭിക്കാറുണ്ടെന്നും നിത്യ പറഞ്ഞിരുന്നു.
സോഷ്യല്‍ മീഡിയയില്‍ തന്റെ ചിത്രങ്ങള്‍ പങ്കുവെച്ചാല്‍ പലരും തന്റെ ശരീരത്തിന്റെ അളവെടുക്കലാണ് ആദ്യം ചെയ്യുന്നതെന്നാണ് താരം പറയുന്നത്. പക്ഷെ ഇതൊന്നും കാര്യമാക്കാറില്ല. ശരീരത്തെക്കാള്‍ അഭിനയത്തിനു പ്രാധാന്യം നല്‍കുന്നതു കൊണ്ടാണ് ഇതൊന്നും വലിയ വിഷയം അല്ലാതാകുന്നത്. അഭിനയത്തിന് പ്രാധാന്യം കൊടുക്കുന്നതിനാല്‍ തടിയെ കുറിച്ചും പൊക്കത്തെ കുറിച്ചും ചിന്തിക്കാറില്ലെന്ന് നിത്യ പറഞ്ഞു. തനിക്കെതിരേ ബോഡി ഷെയ്മിങ് നടത്തുന്നവരെ താന്‍ ശ്രദ്ധിക്കാറില്ലെന്ന് മുന്‍പും നിത്യ തുറന്നു പറഞ്ഞിട്ടുണ്ട്.