Connect with us

സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ല; തമന്ന

Actress

സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ല; തമന്ന

സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ല; തമന്ന

സിനിമയില്‍ കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ കിട്ടുന്നില്ലെന്ന് തുറന്ന് പറഞ്ഞ് തമന്ന. അവര്‍ക്ക് ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ചാര്‍ത്തി വച്ചിരിക്കുന്നത് വിചിത്രമാണെന്നും താരം പറഞ്ഞു.

കാണാന്‍ ഭംഗിയുള്ള അഭിനേതാക്കള്‍ക്ക് പലപ്പോഴും ഗൗരവമുള്ള വേഷങ്ങള്‍ ചെയ്യാന്‍ കഴിയില്ലെന്ന ബാഡ്ജ് ആണ് ചാര്‍ത്തി വച്ചിരിക്കുന്നത്. അത് എനിക്ക് വിചിത്രമായാണ് തോന്നുന്നത്. റിയലിസ്റ്റ് വേഷങ്ങള്‍ പോലെ തന്നെ ഗ്ലാം കഥാപാത്രങ്ങള്‍ക്കും അധ്വാനമുണ്ട്.യാഥാര്‍ത്ഥ്യത്തിലേക്ക് വരുമ്പോള്‍ റിയലിസ്റ്റിക് ആകുന്നതാണ് എളുപ്പമെന്ന് എപ്പോഴും ചിന്തിക്കാറുണ്ട്” എന്നാണ് തമന്ന പറയുന്നത്.

റോബി ഗ്രെവാള്‍ സംവിധാനം ചെയ്ത ക്രൈം ത്രില്ലര്‍ ‘ആക്രി സച്ച്’ എന്ന സീരിസിന്റെ റിലീസ് പരിപാടിക്കിടെ സംസാരിക്കുകയായിരുന്നു താരം.

ഹോട്ട്സ്റ്റാറിലൂടെയാണ് സീരീസ് സ്ട്രീം ചെയ്യുന്നത്. ചിത്രത്തില്‍ പൊലീസ് ഓഫീസറുടെ വേഷത്തിലാണ് തമന്ന വേഷമിടുന്നത്. ഡല്‍ഹിയിലെ ബുരാരിയില്‍ നടന്ന 11 മരണങ്ങളെ ചുറ്റിപറ്റിയുള്ള നിഗൂഢ സംഭവങ്ങളാണ് വെബ് സീരിസിന്റെ പ്രമേയം.

More in Actress

Trending

Recent

To Top