Connect with us

മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു…രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു ആയുര്‍വേദമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്, അത് ഫലപ്രദമാകുന്നുണ്ട്; മംമ്ത മോഹൻദാസ്

Actress

മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു…രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു ആയുര്‍വേദമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്, അത് ഫലപ്രദമാകുന്നുണ്ട്; മംമ്ത മോഹൻദാസ്

മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു…രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു ആയുര്‍വേദമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്, അത് ഫലപ്രദമാകുന്നുണ്ട്; മംമ്ത മോഹൻദാസ്

രണ്ടു തവണ കാൻസറിനെ അതിജീവിച്ച് ജീവിതം തിരിച്ചുപിടിച്ച നടിയാണ് മംമ്ത മോഹൻദാസ്. അപാരമായ മനക്കരുത്തോടെ കാൻസറിനോട് പൊരുതിയും കൃത്യമായ ആരോഗ്യപരിപാലനത്തിലൂടെയും വ്യായാമത്തിലൂടെയും ജീവിതത്തെ വരുതിയിലാക്കുകയായിരുന്നു താരം.

വ്യായാമം എന്നതിന് തന്റെ ജീവിതത്തിൽ എത്രത്തോളം പ്രാധാന്യമുണ്ടെന്ന് പലപ്പോഴും ഇൻസ്റ്റഗ്രാം പോസ്റ്റുകളിൽ മംമ്ത വ്യക്തമാക്കിയിട്ടുണ്ട്. വിറ്റിലിഗോ എന്ന ചര്‍മ്മ രോഗം ബാധിച്ചതായി മംമ്ത അടുത്തിടെ തുറന്ന് പറഞ്ഞിരുന്നു.

തന്റെ രോഗാവസ്ഥയെ മറച്ചു പിടിക്കാന്‍ താന്‍ ശ്രമിച്ചിട്ടുണ്ടെന്നാണ് നടി ഇപ്പോൾ പറയുന്നത്. ലോസ് ആഞ്ചല്‍സിലേക്ക് പോയി ചികിത്സ നടത്തിയിരുന്നു. എന്നാല്‍ ഇപ്പോള്‍ ആയുര്‍വേദ ചികിത്സയിലാണ് എന്നാണ് മംമ്ത പറയുന്നത്.

മംമ്തയുടെ വാക്കുകള്‍:

രോഗാവസ്ഥ ഒളിപ്പിച്ച് വയ്ക്കാന്‍ ശ്രമിച്ചു. എന്റെ സുഹൃത്തിനെ വിളിച്ച് എവിടെയാണ് പഴയ മംമ്തയെന്ന് ചോദിച്ചു. എനിക്ക് കരച്ചില്‍ നിര്‍ത്താന്‍ കഴിഞ്ഞില്ല. മൂന്നാഴ്ച നടക്കാന്‍ പോലും കഴിയാത്ത അവസ്ഥയിലായിരുന്നു. ശരീരത്തിന്റെ പുറത്ത് കാണുന്ന പ്രശ്‌നങ്ങള്‍ ഉണ്ടായിരുന്നു. ആന്തരികമായും ഏറെ സംഘര്‍ഷം അനുഭവിച്ചു. വളരെ പ്രയാസമുള്ള സമയമായിരുന്നു.

പുതുവര്‍ഷത്തില്‍ ലോസ് ആഞ്ചലസിലേക്ക് പോയി. അവിടെ വച്ച് ചികിത്സ ചെയ്തു. അതിന് ശേഷം കൂടുതല്‍ ആശ്വാസം ലഭിച്ചു. പ്രശ്‌നം ഞാന്‍ മുഴുവനായും മറന്നിരുന്നു. തിരിച്ചെത്തി മൂന്ന് ദിവസത്തിന് ശേഷം പുറത്തിറങ്ങി. വണ്ടിയില്‍ ഗ്യാസടിക്കാന്‍ പോയി. പാടുകള്‍ മറയ്ക്കാതെയുള്ള വസ്ത്രമായിരുന്നു ധരിച്ചത്. ഗ്യാസ് സ്റ്റേഷനില്‍ വച്ച് ഒരാള്‍ തന്റെ മുഖത്ത് നോക്കി ഇക്കാര്യം ചോദിച്ചു.

തിരിച്ച് വീട്ടിലെത്തിയത് 20 കിലോ സ്ട്രസുമായാണ്. ഇതാണ് തന്നെ ബാധിക്കുന്നതെന്ന് ഞാന്‍ തിരിച്ചറിഞ്ഞു. മഹേഷും മാരുതിയും സിനിമ ഷൂട്ട് ചെയ്യുന്ന സമയത്താണ് സ്‌കിന്നില്‍ ചെറുതായിട്ട് തുടങ്ങിയത്. അന്ന് ഇത് എന്താണെന്ന് അറിയില്ലായിരുന്നു. എന്നെത്തന്നെ ഒളിപ്പിച്ച് വയ്ക്കുകയാണെന്ന് ഞാന്‍ മനസിലാക്കി. എനിക്ക് എന്റെ ആരോഗ്യത്തെ കുറിച്ച് ഇനിയും സംസാരിക്കാന്‍ താല്‍പര്യമുണ്ടായിരുന്നില്ല.

പക്ഷെ ഇത് തുറന്ന് പറയേണ്ട ഒരു ഘട്ടത്തിലെത്തി. തുറന്ന് പറഞ്ഞ ശേഷം ആരും എന്നോടൊന്നും ചോദിക്കുന്നില്ല. എപ്പോഴും ഇത് കവര്‍ ചെയ്ത് വയ്ക്കണമെന്ന തോന്നലും നിന്നു. പക്ഷെ ഇപ്പോഴും ഞാനിത് മറച്ച് പിടിക്കുന്നുണ്ട്. ആളുകള്‍ക്ക് അതൊരു ഷോക്ക് ആകരുതെന്ന് കരുതി. ആയുര്‍വേദമാണ് ഇപ്പോള്‍ ചികിത്സിക്കുന്നത്. അത് ഫലപ്രദമാകുന്നുണ്ട്. അതിന്റെ പൊസറ്റീവ് കാര്യങ്ങള്‍ കാണുന്നുണ്ട്.

Continue Reading
You may also like...

More in Actress

Trending

Recent

To Top