ടോളിവുഡിലെ തിരക്കുള്ള നായികയാണ് രശ്മിക മന്ദാന. അടുത്തിടെ റേഞ്ച് റോവറിന്റൈ ആഡംബര കാര്‍ സ്വന്തമാക്കിയ സന്തോഷം താരം പങ്കുവെച്ചിരുന്നു. ഇപ്പോള്‍ മുംബൈയില്‍ ആഡംബര വീടും സ്വന്തമാക്കിയിരിക്കുകയാണ് രശ്മിക. താരം ആധ്യമായി അഭിനയിക്കുന്ന ബോളിവുഡ് ചിത്രത്തിന്റെ ഷൂട്ടിങ് ഉടന്‍ ആരംഭിക്കും. ഇതിന് മുന്നോടിയായി മുംബൈയിലാണ് താരം വീട് വാങ്ങിയിരിക്കുന്നത്.
താരം എത്തിയ ചിത്രങ്ങള്‍ മിക്കതും ഹിറ്റാവുകയും ചെയ്തു. ഇത്തരത്തില്‍ താരത്തിന്റെ പ്രതിഫലവും കുത്തനെ ഉയര്‍ന്നു. സിദ്ധാര്‍ത്ഥ് മല്‍ഹോത്ര നായകനായി എത്തുന്ന മിഷന് മജ്നു എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങുമായി ബന്ധപ്പെട്ടാണ് താരം മുംബൈയില്‍ താമസം ആരംഭിക്കുന്നത്. നേരത്തേ ഹൈദരാബാദിലെ ഗാചിബൗളിയില്‍ താരം വീട് വാങ്ങിയിരുന്നു. നിലവില്‍ ഹൈദരാബാദിലെ ആഡംബര ഫ്ലാറ്റിലാണ് രശ്മിക താമസിക്കുന്നത്. എന്നാല്‍ ഷൂട്ടിങ്ങിനായി ഹൈദരാബാദില്‍നിന്ന് മുംബൈയിലേക്കുള്ള യാത്രകള്‍ കൂടിയതോടെ ഹോട്ടല്‍ താമസം മടുത്തിട്ടാണത്രെ സ്വന്തമായി വീട് വാങ്ങാന്‍ താരം തീരുമാനിച്ചത്.
മലയളത്തിന്റെ സ്വന്തം ലേഡി സൂപ്പർസ്റ്റാറാണ് മഞ്ജു വാര്യർ. ഭദ്രയായും ഭാനുവായും കാവിലെ ഭഗവതിയായും പിന്നെ പറഞ്ഞാൽ തീരാത്ത ഒട്ടനവധി അത്യുഗ്രൻ കഥാപാത്രങ്ങളായും...