Connect with us

ശിവന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് സാന്ത്വനത്തിലെ അഞ്ജലി; ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

Actor

ശിവന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് സാന്ത്വനത്തിലെ അഞ്ജലി; ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

ശിവന് പകരം മറ്റൊരാളെ സങ്കൽപ്പിക്കാൻ പോലും കഴിയുന്നില്ലെന്ന് സാന്ത്വനത്തിലെ അഞ്ജലി; ഇതെന്ത് ഭാവിച്ചാണെന്ന് ആരാധകർ

മിനിസ്‌ക്രീന്‍ പ്രേക്ഷകരുടെ പ്രിയതാരമാണ് സജിന്‍. സാന്ത്വനത്തിലെ ശിവനെന്ന് പറഞ്ഞാല്‍ അദ്ദേഹത്തെ എല്ലാവര്‍ക്കും മനസ്സിലാവും.ശിവന്റേയും അഞ്ജലിയുടേയും കെമിസ്ട്രിക്ക് മികച്ച പിന്തുണയാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്. ശിവാഞ്ജലിയെന്ന പേരില്‍ ഫാന്‍സ് ഗ്രൂപ്പുകളും സജീവമാണ്. ചുരുങ്ങിയ സമയം കൊണ്ട് ഇത്രയേറെ പ്രേക്ഷക പിന്തുണ കിട്ടിയ ഓൺ-സ്ക്രീൻ ദമ്പതികൾ വേറെയില്ല എന്ന് പറഞ്ഞാൽ അതിശയോക്തിയാവില്ല.

എന്തായാലും ബമ്പർ ലോട്ടറി അടിച്ച ത്രില്ലിൽ ആണ് നടി ഗോപിക ഇപ്പോൾ. ഈയിടെ ടൈംസ് ഓഫ് ഇന്ത്യക്ക് നൽകിയ ഒരു അഭിമുഖത്തിൽ താരം തന്റെ പുതിയ വിശേഷങ്ങൾ പങ്കുവെച്ചത് ഇങ്ങനെ. മയിലാട്ടം, ബാലേട്ടൻ തുടങ്ങിയ സിനിമകളിൽ ബാല താരമായി അഭിനയ രംഗത്തേക്ക് ചുവടുവെച്ചയാളാണ് ഗോപിക. ടെലിവിഷനിലേക്കുള്ള താരത്തിന്റെ ആദ്യ പടി കബനി എന്ന സീരിയലിലൂടെ ആയിരുന്നു. കൊറോണ പ്രതിസന്ധി കാരണം ആ സീരിയൽ മുടങ്ങിപ്പോയതിനാൽ ഇൻഡസ്ട്രിയിൽ നിന്ന് വിട്ടു നിൽക്കുകയായിരുന്നു ഗോപിക. അപ്പോഴാണ് “അനുഗ്രഹം പോലെ” സാന്ത്വനം എത്തിയത്.

“പറഞ്ഞറിയിക്കാൻ കഴിയാത്ത സന്തോഷമാണ്. സ്വപ്നത്തിൽ പോലും കരുതിയിരുന്നില്ല ഇത്രയും വലിയൊരു സ്വീകാര്യത കിട്ടും എന്നത്. ഇതൊരു വലിയ അംഗീകാരം തന്നെയാണ്. ഏറ്റവും വലിയ അത്ഭുതം എന്ന് പറയുന്നത്, ആണുങ്ങളാണ് ഞങ്ങളുടെ സീരിയൽ ഏറ്റവുമധികം കാണുന്നത്. ആണുങ്ങൾ ഒരിക്കലും സീരിയൽ കാണില്ല അവർക്കത് ഇഷ്ടമല്ല എന്നാണ് ഞാൻ കരുതിയിരുന്നത്. എന്നാൽ, സാന്ത്വനത്തിന്റെ കാര്യം മറ്റൊന്നാണ്. പുറത്തൊക്കെ പോകുമ്പോൾ ആണുങ്ങളാണ് ഏറ്റവുമാദ്യം പറയുന്നത് ‘ദേ അഞ്ജലി’ എന്ന്. ആവരുതന്നെയാണ് ഞങ്ങളുടെ വിഡിയോകൾ എഡിറ്റ് ചെയ്ത് അയച്ചു തരുന്നതിൽ അധികവും,” ഗോപിക പറഞ്ഞു.

ഇപ്പോൾ മലയാളി പ്രേക്ഷകർ ആഘോഷമാക്കുന്ന അഞ്ജലി-ശിവൻ പെയർ ആദ്യം വർക്ക്ഔട്ട് ആകുമോ എന്നുതന്നെ തനിക്ക് പേടിയായിരുന്നു എന്ന് ഗോപിക പറയുന്നു. “പ്രേക്ഷകർക്ക് ഒരുപാട് പ്രതീക്ഷ ഉണ്ടായിരുന്ന ഒരു പെയർ ആയിരുന്നു ശിവനും അഞ്ജലിയും, അതുകൊണ്ട് തന്നെ ആ പ്രതീക്ഷക്കൊത്ത് എത്താൻ പറ്റുമോ എന്ന് വല്ലാത്ത പേടി ഉണ്ടായിരുന്നു. കല്യാണത്തിന് മുൻപ് ശിവനും അഞ്ജലിയും ഒരുമിച്ച് ആകെ നാലോ അഞ്ചോ സീനുകളെ ഉണ്ടായിരുന്നുള്ളു , അതിലെല്ലാം അവർ വഴക്കിടലുമായിരുന്നു. എന്തായാലും, ഇപ്പോൾ സന്തോഷമായി,” താരം പറഞ്ഞു.

“ഒരുപാട് റൊമാൻസ് കണ്ടു പ്രേക്ഷകർ ബോറടിച്ചു ഇരിക്കുകയായിരുന്നിരിക്കും, അപ്പോഴാണ് തല്ലുകൂടലും വഴക്കുമൊക്കെ ആയി ശിവനും അഞ്ജലിയും എത്തുന്നത്. അവരുടെ പ്രണയം ഒട്ടും ഫിലിമി അല്ല, വളരെ റിയലിസ്റ്റിക് ആണ്. അതായിരിക്കും പ്രേക്ഷകർക്ക് ഇഷ്ടമായത്. മാത്രവുമല്ല, സജിൻ വളരെ നല്ലൊരു അഭിനേതാവാണ്, അദ്ദേഹത്തിന് പകരം ശിവനായി എനിക്ക് മറ്റാരെയും സങ്കൽപ്പിക്കാൻ പോലും കഴിയില്ല,” ശിവാജ്ഞലിയുടെ സക്സസ് രഹസ്യം ഗോപിക പറയുന്നു. പതിവ് രീതികളിൽ നിന്ന് മാറി സഹോദരങ്ങൾ തമ്മിലുള്ള സ്നേഹത്തിന്റെയും ചെറിയ സ്വരച്ചേർച്ചകളുടെയും കഥ പറയുന്ന സീരിയൽ ആണ് സാന്ത്വനം. ജനങ്ങൾ ടിവിയിൽ കാണും പോലെ ഒരു കുടുംബം തന്നെയാണ് അവിടുത്തെ എല്ലാവരും എന്നാണ് ഗോപിക പറയുന്നത്.

“എനിക്കിപ്പോൾ എന്റെ കുടുംബം തന്നെയാണ് സാന്ത്വനം. ഒരുപാട് ചേട്ടന്മാരുടെ കുഞ്ഞനിയത്തിയാണ് ഞാൻ ഇപ്പോൾ. ആദ്യം ചിപ്പി ചേച്ചിയോട് ഇടപഴകുമ്പോൾ ഒരു പേടി ഉണ്ടായിരുന്നു, ഇത്രയും സീനിയർ ആര്‍ടിസ്റ്റ്‌ ആണല്ലോ, എന്നാൽ ആ ഒരു അകലം ചേച്ചി തന്നെയാണ് ഇല്ലാതെ ആക്കിയത്. എന്റെ ഓൺ-സ്ക്രീൻ അച്ഛനും അമ്മയ്ക്കും ഇപ്പോൾ എന്റെ മാതാപിതാക്കളെക്കാൾ ശ്രദ്ധയാണ് എന്റെ കാര്യത്തിൽ. അഞ്ജലിയുടെ കല്യാണം സീൻ ചെയ്തപ്പോൾ അച്ഛനായി അഭിനയിക്കുന്ന യതികുമാർ പറഞ്ഞത്, ‘എനിക്ക് പെണ്മക്കളില്ല, മോൾടെ കൈ പിടിച്ചുകൊടുക്കാൻ എനിക്ക് ഭാഗ്യം ഉണ്ടായല്ലോ’. ഞാൻ അദ്ദേഹത്തെ ഡാഡി കൂൾ എന്നാണ് വിളിക്കുന്നത്,” കലിപ്പന്റെ കാന്താരി പറഞ്ഞു നിർത്തി.

malayalam

More in Actor

Trending

Recent

To Top