Connect with us

സെൽവന്റെ സെൽവി ഇനി ആദിത്യന് സ്വന്തം,വരൻ ഹൃദയത്തിലെ ജോയ്; സന്തോഷ വാർത്ത പുറത്തുവിട്ട് അഞ്ജലി

Actress

സെൽവന്റെ സെൽവി ഇനി ആദിത്യന് സ്വന്തം,വരൻ ഹൃദയത്തിലെ ജോയ്; സന്തോഷ വാർത്ത പുറത്തുവിട്ട് അഞ്ജലി

സെൽവന്റെ സെൽവി ഇനി ആദിത്യന് സ്വന്തം,വരൻ ഹൃദയത്തിലെ ജോയ്; സന്തോഷ വാർത്ത പുറത്തുവിട്ട് അഞ്ജലി

വിനീത് ശ്രീനിവാസന്റെ സംവിധാനത്തില്‍ ഒരുങ്ങിയ ഹൃദയത്തിലെ സെല്‍വന്റെ കാമുകിയായ സെൽവിയെ പ്രേക്ഷകർ മറന്നുകാണില്ല.

ആ കഥാപാത്രം അത്രമേൽ പ്രേക്ഷകർക്ക് പ്രിയപ്പെട്ടതായിരുന്നു. സെല്‍വി എന്ന തമിഴ് പെണ്‍ക്കൊടിയായി അഭിനയിച്ചത് സൈക്കോളജിസ്റ്റ് കൂടിയായ അഞ്ജലിയാണ്. അഞ്ജലി വിവാഹിതയാവാൻ ഒരുങ്ങുകയാണ്. വരൻ മറ്റാരുമല്ല ഹൃദയം ചിത്രത്തിലെ തന്നെ ജോയ് എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ആദിത്യനാണ്

അടുത്ത ബന്ധുക്കളും സുഹൃത്തുക്കളും ഒന്നിച്ചെത്തിയ ചടങ്ങില്‍ ഇരുവരുടെയും വിവാഹ നിശ്ചയം നടന്നു. ‘ഞങ്ങള്‍ പ്രണയത്തിലായതാണോ അല്ലെങ്കില്‍ പ്രണയം ഞങ്ങളെ തിരഞ്ഞെടുത്തതോ?’ എന്നു കുറിച്ചുകൊണ്ടാണ് ആദിത്യനുമൊപ്പമുളള ചിത്രം അഞ്ജലി പങ്കുവച്ചിരിക്കുന്നത്.’ഹൃദയം’ത്തിന്റെ നിര്‍മ്മാതാവായ വിശാഖ് ഇരുവര്‍ക്കും ആശംസ നേര്‍ന്നിട്ടുണ്ട്.

സംവിധാന രംഗത്തും മികവു തെളിയിച്ചിട്ടുളള ആദിത്യന്‍ കരിക്ക് ഫ്‌ളിക്ക് എന്ന യൂട്യൂബ് ചാനല്‍ പുറത്തുവിട്ട ‘ ആവറേജ് അമ്പിളി’വെബ് സീരിസിന്റെ സംവിധായകനാണ്. ആദിത്യന്റെ സംവിധാനത്തില്‍ തന്നെ ഒരുങ്ങിയ ‘നാളെയാണ് മംഗലം’ എന്ന വീഡിയോ സോങ്ങില്‍ അഞ്ജലിയും അഭിനയിച്ചിട്ടുണ്ട്.

More in Actress

Trending

Recent

To Top