Actress
അഞ്ജലി വിവാഹിതയാകുന്നു, വരന്‍ തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ്!; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
അഞ്ജലി വിവാഹിതയാകുന്നു, വരന്‍ തെലുങ്കിലെ പ്രമുഖ നിര്‍മ്മാതാവ്!; പുറത്ത് വരുന്ന വിവരം ഇങ്ങനെ!
തെന്നിന്ത്യയിലെ മിന്നും താരമായിരുന്നു അഞ്ജലി. നിരവധി ചിത്രങ്ങളില്‍ വേഷമിട്ടിരുന്ന അഞ്ജലിയ്ക്ക് നിരവധി ആരാധകരുമുണ്ട്. തമിഴ് സിനിമാ പ്രേമികള്‍ക്ക് മാത്രമല്ല മലയാളികള്‍ക്കും അടുത്തറിയാവുന്ന നടിയാണ് അഞ്ജലി. തമിഴില്‍ കരിയര്‍ ആരംഭിച്ച നടി തെലുങ്കിലും തിളങ്ങിയിട്ടുണ്ട്. .പയ്യന്‍സ് എന്ന ചിത്രത്തിലൂടെ മലയാളത്തിലും അഞ്ജലി അഭിനയിച്ചിട്ടുണ്ട്. ജോജു ജോര്‍ജ് നായകനായി എത്തിയ ഇരട്ട എന്ന സിനിമയിലും നടി പ്രധാന വേഷത്തിലെത്തിയിരുന്നു. മികച്ച പ്രതികരണമാണ് ലഭിച്ചിരുന്നത്.
അഞ്ജലിയുടേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ നടിയുടെ വിവാഹ വാര്‍ത്തയാണ് സോഷ്യല്‍ മീഡിയയില്‍ നി്
റഞ്ഞ് നില്‍ക്കുന്നത്. തെലുങ്ക് നിര്‍മ്മാതാവുമായി അഞ്ജലി ഉടന്‍ വിവാഹിതയാകുന്നു എന്ന റിപ്പോര്‍ട്ടുകള്‍ കഴിഞ്ഞദിവസം പ്രചരിച്ചിരുന്നു. സിനിമകള്‍ക്ക് പുറമെ വെബ് സീരീസുകളിലും അഞ്ജലിയെ കാണാന്‍ തുടങ്ങിയ സമയമാണ് ഇപ്പോള്‍. അതിനിടെയാണ് താരത്തിന്റെ വിവാഹത്തെക്കുറിച്ചുള്ള റിപ്പോര്‍ട്ടുകള്‍ പ്രത്യക്ഷപ്പെട്ടത്.
ആന്ധ്രയിലെ ഒരു പ്രമുഖ നിര്‍മ്മാതാവിനെയാണ് അഞ്ജലി വിവാഹം കഴിക്കാന്‍ പോകുന്നത് എന്നാണ് വാര്‍ത്ത. ഇദ്ദേഹം നേരത്തെ വിവാഹം കഴിച്ച ആളാണെന്നും ആ ബന്ധം വേര്‍പിരിഞ്ഞ ശേഷമാണ് അഞ്ജലിയുമായുള്ള വിവാഹത്തിലേയ്ക്ക് എത്തിയതെന്നും പറയപ്പെടുന്നു. എന്നാല്‍ അത് ആരാണെന്ന് കാര്യത്തില്‍ വ്യക്തത വന്നിട്ടില്ല. നടിയുമായി അടുത്ത ബന്ധം പുലര്‍ത്തുന്ന സുഹൃത്തുക്കളുടെ പേരൊക്കെ ചേര്‍ത്ത് ഗോസിപ്പുകള്‍ ഇടയ്ക്കിടെ വരാറുണ്ട്. അതിനിടെ ഏതാനും മാസങ്ങള്‍ക്കു മുമ്പ് അഞ്ജലി ഒരു വ്യവസായിയെ രഹസ്യമായി വിവാഹം കഴിച്ചതായി ഉള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നു.
എന്നാല്‍ കേട്ടതൊന്നും സത്യമല്ലെന്ന് പറഞ്ഞുകൊണ്ട് നാട്ടില്‍ തന്നെ രംഗത്ത് എത്തിയതോടെയാണ് അഭ്യൂഹങ്ങള്‍ക്ക് വിരാമം ആയത്. അതുപോലെ തന്നെ നടന്‍ ജെയുമായി പ്രണയത്തിലാണെന്ന തരത്തിലും മുമ്പ് വാര്‍ത്തകള്‍ പ്രചരിച്ചിരുന്നു. ഇടയ്ക്ക് അഞ്ജലി അഭിനയത്തില്‍ നിന്നും വിട്ടുനിന്നപ്പോള്‍ ജെയ് കാരണം അഞ്ജലിയുടെ കരിയര്‍ വരെ നശിച്ചുവെന്നും പ്രചരണങ്ങളുണ്ടായി.
അടുത്തിടെ ഒരു അഭിമുഖത്തില്‍ തനിക്ക് ജെയിയുമായി ഉണ്ടായിരുന്ന ബന്ധത്തെക്കുറിച്ച് അഞ്ജലി തുറന്നുപറഞ്ഞിരുന്നു. ജെയിയുടെ പേരിനൊപ്പം എന്റെ പേര് ചേര്‍ത്ത് ഗോസിപ്പുകള്‍ വരുന്നതില്‍ എനിക്കൊന്നും ചെയ്യാന്‍ പറ്റില്ല. കാരണം അത് എന്റെ കൈയ്യിലുള്ള കാര്യമല്ല. എനിക്കും കരിയറില്‍ നിരവധി വീഴ്ചകളും ഉയര്‍ച്ചകളും ഉണ്ടായിട്ടുണ്ട്. വിവാദങ്ങള്‍ കൊണ്ടല്ല കരിയറില്‍ പ്രശ്‌നങ്ങള്‍ വന്നത്.’
‘സിങ്കം 2വില്‍ ഡാന്‍സ് ഐറ്റം ഡാന്‍സ് ചെയ്തത് ഒഴിവാക്കാന്‍ പറ്റാത്ത ഒരു സാഹചര്യം വന്നതുകൊണ്ടാണ്. പാവകഥൈകളില്‍ ഗ്ലാമര്‍ കാണിച്ച് പെര്‍ഫോം ചെയ്തത് അവസരങ്ങള്‍ കുറഞ്ഞത് കൊണ്ടല്ല.’ഇത്തരത്തിലുള്ള എല്ലാ ഗോസിപ്പും കേട്ട് വിഷമിച്ചിരുന്നു ഞാന്‍. പിന്നീട് അത് ശ്രദ്ധിക്കാതെയായി. ഞാന്‍ വിവാഹിതയായിയെന്നും അമേരിക്കയില്‍ സെറ്റിലായിയെന്നും വരെ ഗോസിപ്പുകള്‍ ഞാന്‍ വായിച്ചിട്ടുണ്ട്. അത് മോശം വാര്‍ത്തയായിരുന്നില്ല. പക്ഷെ കേട്ടപ്പോള്‍ ചിരിവന്നു.’
‘ഞാന്‍ പോലും അറിയാതെ എന്റെ വിവാഹം നടന്നല്ലോ എന്നുവരെ ഞാന്‍ ആലോചിച്ചു. നിന്റെ കല്യാണം കഴിഞ്ഞുവോയെന്ന് അമ്മ വരെ ചോദിച്ചിരുന്നു. ആ ഗോസിപ്പ് വന്ന ശേഷം ചടങ്ങുകളില്‍ പങ്കെടുക്കുമ്പോള്‍ ഞാന്‍ പറയാറുണ്ട് എന്റെ വിവാഹം കഴിഞ്ഞിട്ടില്ലെന്ന്. എപ്പോള്‍ വിവാഹിതയാകുമെന്നത് അറിയില്ല.’മറക്കണം എന്ന് തീവ്രമായി ആഗ്രഹിക്കുന്ന നിരവധി വിഷയങ്ങള്‍ ജീവിതത്തിലുണ്ടായിട്ടുണ്ട്. എന്നാലും ഞാന്‍ ഹാപ്പിയാണ്’ എന്നും അഞ്ജലി പറഞ്ഞു.
ജന്മം കൊണ്ട് തെലുങ്കാണ് അഞ്ജലിയുടെ മാതൃഭാഷയെങ്കിലും തമിഴിലൂടെയാണ് അഞ്ജലി താരമായി മാറുന്നത്. തന്നെ സംബന്ധിച്ച് ഇന്റിമേറ്റ് രംഗങ്ങള്‍ ചിത്രീകരിക്കുക എന്നത് ഏറെ ബുദ്ധിമുട്ടുള്ളതാണെന്നും അഞ്ജലി പറഞ്ഞിട്ടുണ്ട്. അങ്ങനെ വരുന്ന സാഹചര്യങ്ങളില്‍ ചുംബനം രംഗങ്ങള്‍ക്കിടെ താന്‍ കാരവാനിലേക്ക് ഓടിപ്പോവുമെന്നും അവിടെയിരുന്ന് കുറേ നേരം കരഞ്ഞ ശേഷമാണ് താന്‍ തിരികെ ഷോട്ടിലേക്ക് വരികയെന്നുമാണ് അഞ്ജലി പറയുന്നത്. ഒരു പോയന്റിലെത്തുമ്പോള്‍ ആ രംഗങ്ങള്‍ തന്നെ ട്രിഗര്‍ ചെയ്യുമെന്നാണ് അഞ്ജലി പറയുന്നത്. ലിപ് ലോക്ക് രംഗമാകുമ്പോള്‍ ഒരു പരിധിയ്ക്ക് അപ്പുറത്തേക്ക് പോകില്ലെന്ന് അറിയാമെന്നാണ് അഞ്ജലി പറയുന്നത്.