ദിലീഷ് പോത്തൻ ചിത്രം മഹേഷിന്റെ പ്രതികാരത്തിലൂടെ അരങ്ങേറ്റം കുറിച്ച നടിയാണ് അപര്‍ണ്ണ ബാലമുരളി. മലയാളത്തിൽ നിന്നും തമിഴിൽ പോയി അഭിനയിക്കുന്ന അനവധി നടിമാരുണ്ട്. എന്നാൽ തമിഴിൽ ചെയ്തതെല്ലാം ഹിറ്റാക്കിയ നടിയാണ് അപർണ ബാലമുരളി. ഈ വർഷത്തെ നാഷണൽ അവാർഡ് തമിഴ് സിനിമയിലൂടെ നേടിയിരിക്കയാണ് ഇപ്പോൾ താരം. നടിയുടെ പുതിയ വിശേഷങ്ങൾ അറിയാം. സുധ കൊങ്കര ചിത്രം സൂരറൈ പോട്രിലൂടെയാണ് മികച്ച നടിക്കുള്ള ദേശീയ പുരസ്‌കാരം നേടിയത്
ഇപ്പോഴിതാ തനിക്ക് ദിലീഷ് പോത്തനൊപ്പം വീണ്ടും അഭിനയിക്കണമെന്ന ആഗ്രഹമുണ്ടെന്ന് തുറന്നുപറഞ്ഞിരിക്കുകയാണ് നടി.
എനിക്ക് ഇനിയും ദിലീഷേട്ടന്റെ കൂടെ വര്‍ക്ക് ചെയ്യണം എന്നാഗ്രഹമുണ്ട്. അന്ന് ദിലീഷേട്ടന്‍ ആരാണെന്ന് പോലും അറിയാതെയായിരുന്നല്ലോ വര്‍ക്ക് ചെയ്തത്. അദ്ദേഹത്തിന്റെ ഫിലിം മേക്കിങ് വളരെ വ്യത്യസ്തമായ ഒരു രീതിയിലാണ്. ഇനിയിപ്പോള്‍ അത് മനസ്സിലാക്കി കുറേക്കൂടി ആസ്വദിച്ച് അഭിനയിക്കണമെന്ന് തോന്നാറുണ്ട്,” അപര്‍ണ പറഞ്ഞു.
സുന്ദരി ഗാര്‍ഡന്‍സ്, മിണ്ടിയും പറഞ്ഞും എന്നീ ചിത്രങ്ങളാണ് അപര്‍ണയുടേതായി ഇനി പുറത്തിറങ്ങാനിരിക്കുന്നത്. ബിജു മേനോനൊപ്പമുള്ള ‘തങ്കം’, ഇനി ഉത്തരം എന്നീ സിനിമകളാണ് ഇനി ചെയ്യാനിരിക്കുന്ന പ്രോജക്ടുകള്‍.
നിരവധി ചിത്രങ്ങളിലൂടെ പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ താരമാണ് പ്രിയാമണി. തെന്നിന്ത്യയിലും മലയാളത്തിലും ഒരുപോലെ പ്രിയാമണിയ്ക്ക് ആരാധകരുണ്ട്. ഇപ്പോൾ മലയാളത്തിൽ അത്ര സജീവമല്ലെങ്കിലും...
തെന്നിന്ത്യയിലെ മിന്നും താരമാണ് അമല പോൾ. മലയാളത്തിലൂടെ കരിയർ ആരംഭിച്ച അമല പിന്നീട് തമിഴിലേയ്ക്ക് ചുവടുമാറ്റുകയായിരുന്നു. മൈന എന്ന തമിഴ് ചിത്രത്തിലൂടെയാണ്...
നെൽസൺ ദിലീപ് കുമാറിന്റെ സംവിധാനത്തിൽ സൂപ്പർസ്റ്റാർ രജനീകാന്ത് നായകനായി എത്തുന്ന ജയിലർ 2ൽ താനും അഭിനയിക്കുന്നുണ്ടെന്ന് വെളിപ്പെടുത്തി മലയാളി താരം അന്ന...