പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നു ഒരു സൈഡ് പരിപാടിയായിരുന്നു, പണത്തിന് വേണ്ടി ചെയ്തു; വെളിപ്പെടുത്തി നോറ ഫത്തേഹി
പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നു ഒരു സൈഡ് പരിപാടിയായിരുന്നു, പണത്തിന് വേണ്ടി ചെയ്തു; വെളിപ്പെടുത്തി നോറ ഫത്തേഹി
പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നു ഒരു സൈഡ് പരിപാടിയായിരുന്നു, പണത്തിന് വേണ്ടി ചെയ്തു; വെളിപ്പെടുത്തി നോറ ഫത്തേഹി
ബോളിവുഡ് താരമായ നോറ ഫത്തേഹിയ്ക്ക് ആരാധകർ ഏറെയാണ്, തന്റെ കഴിവു കൊണ്ടും കഠിനാധ്വാനം കൊണ്ടുമൊക്കെയാണ് ഇന്നത്തെ താരത്തിലേക്ക് നോറ എത്തിയത്. നോറ ഫത്തേഹി ഒരു കാലത്ത് ഹോട്ടലില്‍ വെയറ്ററസായും ജോലി ചെയ്തിട്ടുണ്ട്. പതിനാറ് മുതല്‍ പതിനെട്ട് വയസ് വരെ താന്‍ ഒരു ഹോട്ടലില്‍ വെയ്റ്ററസായി ജോലി ചെയ്തിരുന്നുവെന്നാണ് കാനഡ സ്വദേശിയായ നോറ പറയുന്നത്.
ഒരു വെയിറ്ററസാവുക എന്നത് വളരെ ബുദ്ധിമുട്ടാണ്. കമ്യൂണിക്കേഷന്‍ സ്കില്‍ വേണം, വേഗത വേണം, നല്ല ഓര്‍മ്മ ശക്തി വേണം. ചിലപ്പോള്‍ കസ്റ്റമേഴ്സ് ക്രൂരമായി പെരുമാറും. അതിനാല്‍ സാഹചര്യങ്ങള്‍ നേരിടാന്‍ പഠിക്കണം. ഒരു സൈഡ് പരിപാടിയായിരുന്നു. പണത്തിന് വേണ്ടി ചെയ്തതായിരുന്നു. കാനഡയില്‍ അങ്ങനൊരു സംസ്കാരമുണ്ട്. സ്കൂളില്‍ പോകുന്ന സമയത്ത് തന്നെ വല്ല സൈഡ് ജോലി എന്തെങ്കിലും ചെയ്യും” നോറ പറയുന്നു.
താന്‍ ഭക്ഷണ പ്രിയയാണെന്നും മെലിഞ്ഞിരിക്കുക എന്നത് തനിക്ക് ഇഷ്ടമല്ലെന്നും നോറ പറയുന്നുണ്ട്. ”ഞാന്‍ വരുന്ന സംസ്കാരത്തില്‍ മെലിഞ്ഞിരിക്കുന്നത് നല്ലതല്ല. തടിച്ച ശരീരമുള്ള സ്ത്രീകളെയാണ് ഞങ്ങള്‍ക്കിഷ്ടം. ഞാന്‍ എപ്പോഴും തടിവെക്കാനാണ് ശ്രമിച്ചു കൊണ്ടിരിക്കുന്നത്. ഞങ്ങളുടെ മെന്റാലിറ്റി തന്നെ അങ്ങനെയാണ്. നോറ പറയുന്നു
മൊറോക്കക്കാരാണ് നോറയുടെ അച്ഛനും അമ്മയും. കാനഡയിലായിരുന്നു നോറയുടെ ജനനം. വളര്‍ന്നതും കാനഡയിലായിരുന്നു. പിന്നീടാണ് ഇന്ത്യയിലെത്തുന്നത്. തെലുങ്കിലൂടെയാണ് നോറ ഡാന്‍സ് നമ്പറുകള്‍ ചെയ്ത് തുടങ്ങുന്നത്. പിന്നീട് ബോളിവുഡിലെത്തുകയായിരുന്നു. കായംകുളം കൊച്ചുണ്ണിയിലൂടെ മലയാളത്തിലുമെത്തി.
ബോളുവുഡിൽ നിരവധി ആരാധകരുള്ള നടിയാണ് ദീപിക പദുകോൺ. ഇപ്പോഴിതാ പ്രശസ്തമായ ഹോളിവുഡിന്റെ ‘വാക്ക് ഓഫ് ഫെയിമി’ൽ ദീപികയ്ക്ക് ആദരം ലഭിച്ചിരിക്കുകയാണ്. സിനിമ,...
ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തുവന്നതിന് പിന്നാലെ നിരവധി താരങ്ങൾക്കെതിരെ ഗുരുതരമായ ആരോപണങ്ങളുന്നയിച്ച് രംഗത്തെത്തിയിരുന്ന നടിയാണ് മിനു മുനീർ. കഴിഞ്ഞ ദിവസം, സംവിധായകനും...
സംവിധായകൻ പ്രിയദർശൻ്റെയും നടി ലിസിയുടെയും മകൾ എന്നതിനപ്പുറം ഇന്ന് മലയാളികൾക്ക് മാത്രമല്ല തെന്നിന്ത്യയ്ക്കു വരെ പ്രിയപ്പെട്ട താരമാണ് കല്യാണി പ്രിയദർശൻ. ഹൃദയം,...
നിരവധി ചിത്രങ്ങളിലൂടെ വ്യത്യസ്തങ്ങളായ കഥാപാത്രങ്ങൾ ചെയ്ത് പ്രേക്ഷകരുടെ പ്രിയങ്കരിയായി മാറിയ നടിയാണ് ശ്വേത മേനാൻ. നിരവധി ആരാധകരാണ് താരത്തിനുള്ളത്. 1991 ആഗസ്റ്റ്...