Actress
അവാർഡ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് ടെൻഷനടിച്ച് അപർണ ബാലമുരളി; വീഡിയോ പകർത്തിയത് സിദ്ധാർഥ്; വൈറൽ വീഡിയോ
അവാർഡ് പ്രഖ്യാപനത്തിന് തൊട്ട് മുൻപ് ടെൻഷനടിച്ച് അപർണ ബാലമുരളി; വീഡിയോ പകർത്തിയത് സിദ്ധാർഥ്; വൈറൽ വീഡിയോ
ദേശീയ ചലച്ചിത്ര പുരസ്കാരം പ്രഖ്യാപിക്കുന്നതിനു അരമണിക്കൂർ മുമ്പ് നടനും ഗായകനുമായ സിദ്ധാർഥ് മേനോൻ തന്റെ സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച വിഡിയോ സോഷ്യൽ മീഡിയയിൽ ശ്രദ്ധ നേടുന്നു. അവാർഡ് പ്രഖ്യാപനത്തിനായി ടെൻഷനടിച്ച് കാത്തിരിക്കുന്ന അപർണ ബാലമുരളിയെ വിഡിയോയിൽ കാണാം. കാറിലിരുന്ന് സിദ്ധാർഥ് ആണ് വിഡിയോ പകർത്തിയിരിക്കുന്നത്.
അവാർഡിനെ പറ്റി ചിന്തിച്ച് ടെൻഷനടിച്ചാണ് അപർണ ഇരിക്കുന്നത്. ഗായകൻ സിദ്ധാർഥ് മേനോൻ അടക്കമുള്ള സുഹൃത്തുക്കൾ തമാശ പറഞ്ഞ് അപർണയുടെ ടെൻഷൻ മാറ്റാൻ ശ്രമിക്കുന്നതും വിഡിയോയിൽ കാണാം. അപർണയോട് എന്തിനാണ് ഈ സമയത്തു ടെൻഷൻ അടിക്കുന്നത് എന്നു സിദ്ധാർഥ് ചോദിക്കുമ്പോൾ, ദേശീയ അവാർഡ് പ്രഖ്യാപിക്കുന്നതിന്റെ ടെൻഷനിലാണ് എന്നാണ് അപർണയുടെ മറുപടി. സുഹൃത്തുക്കൾ ആശംസകൾ നേരുമ്പോൾ, അവാർഡ് ലഭിക്കുമോ എന്ന ആശങ്കയിൽ ഇരിക്കുകയാണ് അപർണ.
സിദ്ധാർഥ് തന്നെയാണ് വിഡിയോ ഇൻസ്റ്റാഗ്രാമിൽ പങ്കുവെച്ചത്. സിദ്ധാർഥും അപർണയും അഭിനയിക്കുന്ന ‘ഇനി’ ഉത്തരം’ എന്ന ചിത്രത്തിന്റെ ഷൂട്ടിംഗ് നടക്കുന്ന സമയത്താണ് വിഡിയോ എടുത്തിരിക്കുന്നത്. അവാർഡ് പ്രഖ്യാപിക്കുമ്പോൾ അപർണ സിനിമയുടെ സെറ്റിലായിരുന്നു. സെറ്റിൽ സിദ്ധാർഥ് അടക്കമുള്ളവർ അപർണയെ അനുമോദിച്ച് നടത്തിയ വിജയാഘോഷങ്ങളുടെ വിഡിയോ നേരത്തെ തന്നെ സമൂഹമാധ്യമങ്ങളിൽ ശ്രദ്ധ നേടിയിരുന്നു.
‘സൂരരൈ പൊട്രു’ എന്ന ചിത്രത്തിലെ അഭിനയത്തിലൂടെയാണ് അപർണ പുരസ്‌ക്കാരത്തിനർഹയായത്. വലിയ പ്രശംസയാണ് താരത്തിന് ലഭിച്ചത്. ചിത്രത്തിലെ അഭിനയത്തിന് നേരത്തെ തന്നെ അപർണയ്ക്ക് വലിയ കൈയടി ലഭിച്ചിരുന്നു.