Actress
സുഖം പ്രാപിക്കാന്‍ എനിക്ക് സമയം ആവശ്യമാണ്…വിവാഹം കഴിക്കുന്നില്ല, ആ വാര്‍ത്തയില്‍ സത്യമില്ല; നിത്യ മേനോന്റെ തുറന്ന് പറച്ചിൽ
സുഖം പ്രാപിക്കാന്‍ എനിക്ക് സമയം ആവശ്യമാണ്…വിവാഹം കഴിക്കുന്നില്ല, ആ വാര്‍ത്തയില്‍ സത്യമില്ല; നിത്യ മേനോന്റെ തുറന്ന് പറച്ചിൽ
നടി നിത്യ മേനോന്റെ വിവാഹം ഉടൻ ഉണ്ടാകുമെന്ന തരത്തിൽ നിരവധി വാർത്തകൾ അടുത്തിടെ പുറത്ത് വന്നിരുന്നു. പ്രമുഖ മലയാള താരമാണ് വരനെന്നായിരുന്നു റിപ്പോർട്ടുകൾ. രണ്ട് അഭിനേതാക്കൾക്കും സിനിമയിൽ പ്രവേശിക്കുന്നതിന് മുമ്പ് പരസ്പരം അറിയാമായിരുന്നുവെന്നും ആ പഴയ ബന്ധം സൗഹൃദമായി മാറുകയും പിന്നീട് ഈ സൗഹൃദം പ്രണയത്തിലേക്ക് നയിക്കുകയും ചെയ്തു എന്നുമായിരുന്നു റിപ്പോർട്ടുകൾ വന്നത്.
ഇപ്പോഴിതാ പ്രചരിക്കുന്ന വാര്‍ത്തയിലെ സത്യം വെളിപ്പെടുത്തിയിരിക്കുകയാണ് നടി. തനിക്ക് വിവാഹ പ്ലാനുകളൊന്നുമില്ലെന്നും പ്രചരിക്കുന്ന വാര്‍ത്തകള്‍ വെറുതെ സത്യാവസ്ഥ തിരക്കാതെ എഴുതിപ്പിടിപ്പിച്ചവയാണെന്നും നിത്യ സോഷ്യല്‍മീഡിയില്‍ പങ്കുവെച്ച വീഡിയോയില്‍ പറഞ്ഞു.
‘വിവാഹം കഴിക്കുന്നില്ല. വാര്‍ത്തയില്‍ പറയുന്നപോലൊരു വ്യക്തിയും ഇല്ല. ഞാന്‍ വിവാഹം കഴിക്കുന്നില്ലെന്ന് നേരിട്ട് പറയാന്‍ വേണ്ടിയാണ് ഈ അവസരം ഉപയോഗിക്കുന്നത്. അക്ഷരാര്‍ത്ഥത്തില്‍ ആ വാര്‍ത്തയില്‍ സത്യമില്ല.’’
വിവാഹ പദ്ധതികളൊന്നുമില്ല. വരനും ചിത്രത്തിലില്ല. വിവാഹം സംഭവിക്കാന്‍ പോകുന്നില്ല. ബോറടിച്ച ഒരാള്‍ എഴുതിയ വാര്‍ത്തമാത്രമാണത്. ഒരു നിര്‍മിത ലേഖനം. ഞാന്‍ അഭിനയത്തില്‍ നിന്ന് ഇടവേള എടുക്കാന്‍ പോകുകയാണ്.’
‘സുഖം പ്രാപിക്കാന്‍ എനിക്ക് ആ സമയം ആവശ്യമാണ്. ഒരു യന്ത്രമനുഷ്യനെപ്പോലെ തുടര്‍ച്ചയായി അല്ലെങ്കില്‍ യാന്ത്രികമായി പ്രവര്‍ത്തിക്കാന്‍ എനിക്ക് ഒരിക്കലും കഴിയില്ല.”അല്‍പ്പം യാത്ര ചെയ്യാമെന്ന തീരുമാനത്തിലാണ്. പിന്നെ തിരിച്ച് വന്ന് അഭിനയിക്കാം. എന്റെ വിവാഹ പരിപാടികള്‍ ക്രമീകരിക്കാന്‍ എനിക്ക് ഇനി കോളുകള്‍ ആവശ്യമില്ല. കാരണം അത് നടക്കാന്‍ പോകുന്നില്ല’ നിത്യാ മേനോന്‍ പറഞ്ഞു.