Connect with us

എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും! ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍

Malayalam

എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും! ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍

എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും! ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല; വസ്ത്രധാരണത്തിന്റെ പേരില്‍ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരണവുമായി നടി റിമ കല്ലിങ്കല്‍

കൊച്ചിയിൽ നടന്ന ആര്‍ഐഎഫ്എഫ്‌കെ വേദിയില്‍ മിനി സ്‌കര്‍ട്ട് അണിഞ്ഞ് എത്തിയതോടെയാണ് റിമകല്ലിങ്കലിനെതിരെ സൈബര്‍ ആക്രമണം നടന്നിരുന്നു .വൃത്തിയായി വസ്ത്രം ധരിച്ചു കൂടെ’, ‘ലൈംഗീക അതിക്രമങ്ങളെക്കുറിച്ച് പറയാന്‍ വന്നപ്പോള്‍ ധരിച്ച വസ്ത്രം കണ്ടോ?’ എന്നിങ്ങനെ പോകുന്നു ഓരോരുത്തരുടെ കമെന്റുകള്‍.

ഇപ്പോഴിതാ വസ്ത്രധാരണത്തിന്റെ പേരില്‍ സാമൂഹിക മാധ്യമങ്ങളില്‍ തനിക്കെതിരെ വന്ന അധിക്ഷേപ കമന്റുകളില്‍ പ്രതികരണവുമായി റിമ കല്ലിങ്കല്‍.

ഇത്തരം കാര്യങ്ങള്‍ മറുപടി പറയാന്‍ തനിക്ക് സമയമില്ലെന്നും താന്‍ അത്തരം അധിക്ഷേപങ്ങള്‍ ശ്രദ്ധിക്കുക പോലും ചെയ്യുന്നില്ലെന്നും റിമ റിപ്പോര്‍ട്ടര്‍ ലൈവിനോട് പറഞ്ഞു. ഇതിനൊന്നും മറുപടി നല്‍കാന്‍ ഞാനൊരു കൊച്ചുകുട്ടിയല്ല. ഞാന്‍ അവരെ ചെറുതായി കാണുകയല്ല, ഇന്നത്തെ കുട്ടികള്‍ക്ക് വ്യക്തമായ കാഴ്ചപ്പാടുകളുണ്ട്. ഇത്തരം നിസ്സാര കാര്യങ്ങള്‍ ശ്രദ്ധിക്കാന്‍ പോലും എനിക്ക് സമയമില്ലെന്നാണ് ഞാന്‍ ഉദ്ദേശിച്ചത്. എനിക്ക് ചെയ്യാന്‍ മറ്റു കാര്യങ്ങളുണ്ട്. ഇത്തരം പ്രതികരണങ്ങളില്‍ ആര്‍ക്കും ഒന്നും ചെയ്യാനില്ല. എനിക്ക് തോന്നുന്നത് ഞാന്‍ ചെയ്യും. എല്ലാ സ്ത്രീകളും അങ്ങനെയായിരിക്കണമെന്നാണ്‍ ഞാന്‍ കരുതുന്നതെന്നും നടി പറഞ്ഞു

സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന അതിക്രമങ്ങളെക്കുറിച്ചാണ് റിമ ആര്‍ഐഎഫ്എഫ്‌കെ ഓപ്പണ്‍ ഫോറത്തില്‍ സംസാരിച്ചത്. സിനിമാമേഖലയില്‍ സ്ത്രീകള്‍ നേരിടുന്ന പ്രശ്‌നം തുറന്നുപറയാന്‍ കേരളത്തില്‍ ഇടമില്ലെന്നത് വിശ്വസിക്കാനാകുന്നില്ലെന്ന് റിമ കല്ലിങ്കല്‍ പറഞ്ഞു. നമ്മള്‍ ഒരുപാട് പേരെ ഒരുമിച്ചുകൊണ്ടുവരുന്ന തൊഴിലിടം കളങ്കരഹിതമാകണം എന്ന മാനസികാവസ്ഥയേ വേണ്ടു. ലൈംഗിക അതിക്രമം എന്നതില്‍ മാതം ഇത് ഒതുക്കി നിര്‍ത്തേണ്ട ആവശ്യമില്ല. ആര്‍ക്കും മോശം അനുഭവമുണ്ടായാല്‍ പറയാനൊരിടം. കേരളം പോലെ എല്ലാവരും ഉറ്റുനോക്കുന്നൊരു സംസ്ഥാനത്ത് ഇത് ഇല്ലായിരുന്നുവെന്നത് അവിശ്വസനീയമാണെന്നും നമ്മളിത് പണ്ടേ ചെയ്യേണ്ടതായിരുന്നു.

ഒരു സിനിമ സെറ്റിലെ പാക്കപ്പ് ചിത്രം നോക്കിയാല്‍ കാണാം അതില്‍ 99 ശതമാനവും പുരുഷന്മാരായിരിക്കും. ഒന്നോ രണ്ടോ സ്ത്രീകളേ കാണൂ. അതുകൊണ്ടാണ് അവര്‍ക്ക് കൂടുതല്‍ പ്രാധാന്യം കൊടുത്തുകൊണ്ട് വൈശാഖ ഇന്റേണല്‍ കമ്മിറ്റിക്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമുണ്ടാക്കുകയുണ്ടായത്. എങ്കിലും ഐ.സി വേണമെന്ന് പറഞ്ഞുകൊണ്ട് ഡബ്ലുസിസി സമ്മര്‍ദ്ദം ചെലുത്തുന്നത് ഈ മേഖലയിലെ എല്ലാ തൊഴിലാളികള്‍ക്കും വേണ്ടിയാണ് എന്നും റിമ കല്ലിങ്കല്‍ പറഞ്ഞിരുന്നു.

More in Malayalam

Trending

Recent

To Top