Connect with us

നടിക്ക് ഇത്തരത്തിലൊരു പ്രശ്നം നേരിടേണ്ടി വന്നെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ എങ്ങനെ മുന്നോട്ടു പോകും, നടിക്ക് അനുകൂലമായൊരു കോടതി വിധിയ്ക്ക് കാത്തിരിക്കുന്നു; രോഹിണി

Malayalam

സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടണമെന്ന് നടി രോഹിണി.പാലക്കാട് നടക്കുന്ന ഡയ​ലോ​ഗ് അന്താരാഷ്ട്ര ചലച്ചിത്രോത്സവത്തിൽ കഴിഞ്ഞ ദിവസം പങ്കെടുക്കവെയാണ് രോഹിണിയുടെ പ്രതികരണം.

”നടിക്ക് അനുകൂലമായൊരു കോടതി വിധിക്കായാണ് ഞാനും കാത്തിരിക്കുന്നത്. പോപ്പുലറായ ഒരു നടിക്ക് ഇത്തരത്തിലൊരു പ്രശ്നം നേരിടേണ്ടി വന്നെങ്കിൽ സാധാരണക്കാരായ സ്ത്രീകൾ എങ്ങനെ മുന്നോട്ടു പോകുമെന്ന് ചിന്തിക്കേണ്ടതുണ്ട്. സിനിമാ മേഖലയിൽ സ്ത്രീകൾ നേരിടുന്ന പ്രശ്നങ്ങൾ പരിഹരിക്കാൻ രൂപീകരിച്ച ഹേമാ കമ്മിറ്റി റിപ്പോർട്ട് പുറത്തു വിടുക തന്നെ ചെയ്യണം” രോഹിണി ഒരു പ്രമുഖ ചാനലിനോട് പറഞ്ഞു.

ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്ത് വന്നാല്‍ പല വിഗ്രഹങ്ങളും ഉടയുമെന്ന് നടി പാര്‍വതി തിരുവോത്ത് പറഞ്ഞത് ഏറെ ശ്രദ്ധനേടിയിരുന്നു. റിപ്പോര്‍ട്ട് നീട്ടിക്കൊണ്ട് പോകാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത്. റിപ്പോര്‍ട്ടിനെ കുറിച്ച് പഠിക്കാൻ നിരവധി സമിതികളുണ്ടാക്കുന്നു. തെരഞ്ഞെടുപ്പ് വരുമ്പോള്‍ മാത്രമാണ് സര്‍ക്കാര്‍ സ്ത്രീസൗഹൃദമാകുന്നതെന്നും പാർവതി തെരുവോത്ത് തുറന്നടിച്ചിരുന്നു.

റിപ്പോര്‍ട്ട് നടപ്പാവാൻ അടുത്ത തെരഞ്ഞെടുപ്പ് വരെ ചിലപ്പോള്‍ കാത്തിരിക്കേണ്ടി വരും. ആഭ്യന്തര പരാതി പരിഹാര സെല്‍ ഇല്ലാത്തത് പലരും മുതലെടുക്കുന്നു. അവകാശ സംരക്ഷണത്തിന് വേണ്ടി സംസാരിച്ചപ്പോള്‍ അവസരം ഇല്ലാതാക്കുമെന്ന് മുന്നറിയിപ്പ് കിട്ടി. മാറ്റി നിര്‍ത്താനും നിശബ്ദയാക്കാനും ശ്രമിച്ചു. സിനിമയിലെ കരുത്തരായ ചിലരാണ് ആഭ്യന്തര പരിഹാര സെല്ലിനെ എതിര്‍ക്കുന്നത്. സഹപ്രവര്‍ത്തകര്‍ക്ക് ചൂഷണം നേരിടേണ്ടി വരുന്നത് കണ്ടിരിക്കാൻ വയ്യാത്തത് കൊണ്ടാണ് ശബ്ദിച്ചതെന്നുമാണ് പാര്‍വതി തെരുവോത്ത് പറഞ്ഞത്.

More in Malayalam

Trending

Recent

To Top