പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം…തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റി, ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചു; ദീപിക

ബോളിവുഡ് താരമായ ദീപിക പദുകോണിന് മലയാളത്തിലും ആരാധകർ ഏറെയാണ്. അഭിനയ ചാതുരി മാത്രമല്ല താരത്തിന്റെ സമൂഹമാധ്യമങ്ങളിലെ ഇടപെടലുകളും എന്നും ചര്‍ച്ചയാവാറുണ്ട്. തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചെന്നും ദീപിക പദുക്കോണ്‍ തുറന്ന് പറയുകയാണ്. പുറമേ നിന്നും കാണുന്നത് പോലെ അത്ര സ്വപ്നതുല്യമോ ലളിതമോ ആയിരുന്നില്ല തന്റെ തുടക്കം എന്നാണ് ഗെഹ്രായിയാന്‍ സിനിമയുടെ പ്രമോഷനിടെ ദീപിക പറയുന്നത്.
തുടക്കകാലത്ത് തനിക്ക് പി.ആര് ഏജന്റോ മാനേജരോ ഉണ്ടായിരുന്നില്ല. താന്‍ തന്നെയാണ് മുടിയും മേക്കപ്പും ചെയ്തിരുന്നത്. തന്റെ തന്നെ വസ്ത്രങ്ങളായിരുന്നു ധരിച്ചിരുന്നത്. താനും കത്രീന കൈഫും, രണ്ട് ഘട്ടത്തിന്റെയും മിക്സ് ആയിരുന്നു.
അന്ന് തങ്ങള്‍ക്ക് അതൊന്നും ഉണ്ടായിരുന്നില്ല. പിന്നെയാണ് ആ സംസ്കാരം വരുന്നതും തങ്ങള്‍ അതിലേക്ക് അഡാപ്റ്റ് ചെയ്യപ്പെടുന്നതും. ഇന്നത്തെ താരങ്ങള്‍ക്ക് ഒരുപാട് വഴികളിലൂടെ സഹായം ലഭിക്കുന്നുണ്ട്. അരങ്ങേറ്റത്തിന് മുമ്പ് തന്നെ വേണ്ട രീതിയിലുള്ള തയ്യാറെടുപ്പുകള്‍ നടത്താന്‍ സാധിക്കുന്നുമുണ്ട്.
ഇന്നത്തെ തലമുറയിലുള്ള താരങ്ങളോട് എങ്ങനെ ഇരിക്കം, എന്ത് സംസാരിക്കണം, എന്ത് ധരിക്കണം, എങ്ങനെയാണ് മുടിയും മേക്കപ്പും ചെയ്യേണ്ടത് എന്നെല്ലാം പറഞ്ഞ് കൊടുക്കാന്‍ ആളുണ്ട്. എന്നാല്‍ തങ്ങള്‍ വന്ന സമയത്ത് അതൊന്നും ഉണ്ടായിരുന്നില്ല.
ഇപ്പോഴുള്ളവര്‍ക്ക് കിട്ടുന്ന സഹായങ്ങള്‍ വളരെ നല്ലതാണ്. തനിക്കും കത്രീനയ്ക്കുമൊക്കെ ഒരുപാട് തെറ്റുകള്‍ പറ്റിയിട്ടുണ്ടെന്നും ആ തെറ്റുകളിലൂടെ കുറെ കാര്യങ്ങള്‍ പഠിച്ചു എന്നാണ് ദീപിക പറയുന്നത്. അതേസമയം, ആമസോണ്‍ പ്രൈമിലൂടെ റിലീസ് ചെയ്ത ഗെഹ്രായിയാന്‍ മികച്ച പ്രതികരണങ്ങളാണ് നേടുന്നത്.
പ്രശസ്ത ബോളിവുഡ് നടൻ അനിൽ കപൂറിന്റെ മാതാവ് നിർമ്മൽ കപൂർ(90) അന്തരിച്ചു. മുംബൈയിലെ സ്വകാര്യാശുപത്രിയിൽ വെച്ചായിരുന്നു അന്ത്യം. വാർധക്യ സഹജമായ അസുഖങ്ങളെ...
ബോളിവുഡിൽ നിരവധി ആരാധകരുള്ള താരജോഡികളാണ് ഐശ്വര്യ റായും അഭിഷേക് ബച്ചനും. ഇരുവരുടേയും അഭിമുഖങ്ങളും മറ്റും സോഷ്യൽ മീഡിയയിൽ ചർച്ചയായി മാറാറുണ്ട്. എന്നും...