Connect with us

തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു…കാരണം തുറന്ന് പറഞ്ഞ് തപ്‌സി പന്നു

Bollywood

തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു…കാരണം തുറന്ന് പറഞ്ഞ് തപ്‌സി പന്നു

തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നു…കാരണം തുറന്ന് പറഞ്ഞ് തപ്‌സി പന്നു

തന്റെ മുന്‍കാമുകന്മാര്‍ ഒന്നിനും കൊള്ളാത്ത ആളുകള്‍ ആയിരുന്നുവെന്ന് ബോളിവുഡ് താരം തപ്‌സി പന്നു. കാമുകന്മാര്‍ ഉപയോഗമില്ലാത്ത ആളുകളാണ് എന്ന് പറഞ്ഞതിന്റെ കാരണം എന്താണെന്നും ഒരു ചോദ്യത്തിന് മറുപടി പറയവേ തപ്സി വ്യക്തമാക്കിയിരുന്നു. ചൂതാട്ടത്തിലൂടെ മാത്രം പണം സമ്പാദിച്ചു ജീവിക്കാമെന്ന് ദിവാസ്വപ്നം കാണുന്നവരാണ് എന്നും നടി സൂചിപ്പിച്ചു.

നടിയുടെ ആരോപണത്തിന് സമ്മിശ്രമായിട്ടുള്ള പ്രതികരണമാണ് ആരാധകരില്‍ നിന്ന് ലഭിച്ചത്. ചിലര്‍ തപ്സി പറഞ്ഞത് കറക്ടാണെന്ന് വാദിക്കുമ്പോള്‍ അതില്‍ ലോജിക്ക് കുറവുണ്ടെന്നാണ് മറ്റ് നിഗമനം. ആണ്‍ സുഹൃത്തുക്കളെ തിരഞ്ഞെടുക്കുന്നതില്‍ തപ്സിക്ക് വീഴ്ച വന്നതാവും ഇങ്ങനൊരു നിഗമനത്തില്‍ എത്താന്‍ കാരണമെന്നാണ് ആരാധകര്‍ പറയുന്നത്.

വാസ്തവത്തില്‍ നന്നായി ജോലി ചെയ്യുന്ന പുരുഷന്മാര്‍ക്ക് ഒരു നായികയുടെ കാമുകന്‍ ആകാനുള്ള സമയം കിട്ടി എന്ന് വരില്ല. ഇനി നടിയുടെ പിന്നാലെ നടക്കണമെങ്കില്‍ നല്ല കാശും കൈയ്യില്‍ വേണം. എന്നൊക്കെയാണ് ചിലര്‍ തപ്സിയെ ഓര്‍മ്മപ്പെടുത്തുന്നത്.

നിലവില്‍ മാതിയസ് ബോ എന്ന ബാഡ്മിന്റന്‍ താരവുമായി തപ്‌സി പന്നു പ്രണയത്തിലാണ്. ഏറെ കാലമായി പ്രണയത്തിലായ ഇരുവരും വൈകാതെ വിവാഹം കഴിച്ചേക്കും എന്നാണ് അഭ്യൂഹം. കഴിഞ്ഞ വര്‍ഷമാണ് തന്റെ പ്രണയം സംബന്ധിച്ചുള്ള കൂടുതല്‍ കാര്യങ്ങള്‍ വെളിപ്പെടുത്തി കൊണ്ട് നടി രംഗത്തെത്തിയത്.

More in Bollywood

Trending

Recent

To Top