Bollywood
പെൺകെണിയിൽ വലഞ്ഞ് സിനിമാതാരങ്ങളും!
പെൺകെണിയിൽ വലഞ്ഞ് സിനിമാതാരങ്ങളും!
By
രാജ്യത്തെ ഏറ്റവും വലിയ ലൈഗീക വിവാദത്തിന് സാക്ഷ്യം വഹിച്ചിരിക്കുകയാണ് മധ്യപ്രദേശ്.ഹണി ട്രാപ് എന്ന് വിശേഷിപ്പിക്കുന്ന ലൈംഗിക മുതലെടുപ്പ് തുടങ്ങിയിട്ട് നാളുകളേറെയായി.എന്നാൽ പുറത്തുവന്നത് എപ്പോഴെന്നു മാത്രം. ഏറ്റവും പുതിയതായി പുറത്തുവരുന്ന റിപ്പോർട്ടുകളിൽ ഈ സംഘത്തിൽ നിരവധി സിനിമാതാരങ്ങളും ഉൾപെട്ടിയിട്ടുള്ളതായാണ് അറിയുന്നത്.പെൺകെണിയിൽ അകപെട്ടവരുടെ എണ്ണം ഓരോ ദിവസവും കുടിക്കൊണ്ടിരിക്കുകയാണ്.ബോളി വൂഡിലെ ചില ബി ഗ്രേഡ് സിനിമാ താരങ്ങളും ലൈംഗീകത മുതലെടുത്ത് പലരിൽ നിന്നും പണം തട്ടിയായതായി റിപ്പോർട്ടുകളുണ്ട്.ഇരകളിലും പല സിനിമ താരങ്ങളും ഉൾപെട്ടിരിക്കുന്നു.ഇതുവരെ നടന്നതിൽ വെച്ചുള്ള ഏറ്റവും വലിയ ഹണി ട്രാപ്പായാണ് ഇതിനെ
വിശേഷിപ്പിക്കുന്നത്.സെക്സ് ചാറ്റിന്റെ സ്ക്രീൻഷോട്ടുകൾ, ഉദ്യോഗസ്ഥരുമൊത്തുള്ള നഗ്നദൃശ്യങ്ങൾ, ഓഡിയോ ക്ലിപ്പുകൾ തുടങ്ങി നാലായിരത്തോളം ഡിജിറ്റൽ തെളിവുകളാണ് ഇതുവരെ കണ്ടെത്തിയത്.എന്നാൽ ഇവരുടെ കൈവശമുണ്ടായിരുന്ന മെമ്മറി കാർഡിൽ നിന്നും ദൃശ്യങ്ങൾ മായ്ച്ചുകളഞ്ഞതിരുനാൾ അത് വീണ്ടെടുക്കാനുള്ള ശ്രമത്തിലാണ് അന്വേഷണ ഉദ്യോഗസ്ഥർ.ഇതു കൂടി ലഭിച്ചാൽ ഇരയായവരുടെ എണ്ണം 5000 കടക്കുമെന്നതാണ് കരുതുന്നത്.
ഇൻഡോർ മുനിസിപ്പൽ കോർപ്പറേഷൻ എൻജിനീയർ ഹർഭജൻ സിങ്ങ് എന്ന യുവാവിന്റെ പരാതിയാതിയേത്തുടർന്നാണ് ഹണി ട്രാപ്പിന്റെ കൂടുതൽ വിവരങ്ങൾ പുറത്തു വരുന്നത്.പുരുഷൻ മാരുമായി ലൈഗീക ബന്ധത്തിൽ ഏർപ്പെട്ട ശേഷം ചിത്രങ്ങൾ പകർത്തി അവ ഉപയോഗിച്ച് ബ്ലാക്‌മെയ്ൽ ചെയ്ത് പണം തട്ടുകയാണ് ഇവരുടെ രീതി.പലരും മാനത്തെ ഭയന്ന് ചോദിക്കുന്ന പണം നൽകുകയും ചെയ്യും.
ഇരകളിൽ സമുന്നതരായ രാഷ്ട്രീയക്കാരും സിനിമ താരങ്ങളും മറ്റ് ഉന്നത ഉദ്യഗസ്ഥരും ഉൾപ്പെടുന്നു.സംഭവവുമായി ബന്ധപ്പെട്ട് ആർതി ദയാൽ (29), മോണിക്ക യാദവ് (18), ശ്വേത വിജയ് ജെയ്ൻ (38), ശ്വേതാ സ്വപ്നിയാൽ ജെയ്ൻ (48), ബർഖ സോണി (34), ഓം പ്രകാശ് കോറി (45) എന്നിവരാണ് ഇതുവരെ പിടിയിലായത്. ഉന്നതബന്ധങ്ങൾ ഉപയോഗിച്ചാണു സ്ത്രീകൾ അടങ്ങുന്ന വൻ സംഘം വലവിരിച്ചതും സജീവമായതും. സമ്പന്നർ താമസിക്കുന്ന കോളനികളിൽ വാടകവീടുകൾ സംഘടിപ്പിച്ചാണു തട്ടിപ്പിനു കളമൊരുക്കിയിരുന്നത്. ബ്ലാക്ക്മെയിലിലൂടെ ഒരിക്കൽ പണം തട്ടിയാൽ വിലാസം മാറ്റും. സമ്പന്നരായ രാഷ്ട്രീയക്കാരും ഉദ്യോഗസ്ഥരും വ്യവസായികളുമൊക്കെയായുള്ള കൂടിക്കാഴ്ചകൾക്കു പറ്റിയതിനാൽ തിരക്കുള്ള നഗരങ്ങളാണു തിരഞ്ഞെടുത്തിരുന്നത്.
ശ്വേത വിജയ് ജെയ്ൻ വഴിയാണു മോണിക്ക യാദവിനെ ഹർഭജൻ പരിചയപ്പെടുന്നത്.നിർധന കുടുബത്തിൽ പെട്ട മോണികയ്ക് ഒരു ജോലി നൽകണമെന്നു പറഞ്ഞാണ് പരിചയ പെടുത്തിയതേ.വിട്ടുവീഴ്ചകൾക്കു തയാറായാൽ ജോലി ലഭിക്കുമെന്നായിരുന്നു ഹർഭജന്റെ പ്രതികരണം.അങ്ങനെ ഇവർ അടുക്കുകയും ലൈംഗീക ബന്ധത്തിൽ ഏർപ്പെടുകയും ചെയ്തു. എന്നാൽ ഇവയുടെ ദൃശ്യങ്ങൾ ക്യാമറയിൽ പകർത്തിയ ശേഷം ശ്വേത ഇയാളെ ബ്ലാക്‌മെയ്ൽ ചെയ്യുകയായിരുന്നു.ഹണി ട്രാപ് പോലുള്ള വലിയ ഒരു മാഫിയയ്ക് അയാൾ ഇരയാകുകയായിരുന്നു.മൂന്നു കോടി രൂപ ആവശ്യപ്പെട്ടതോടെ ഗത്യന്തരമില്ലാതെ ഈ മാസം 17ന് ഹർഭജൻ സിങ് ഇൻഡോർ പൊലീസ് സ്റ്റേഷനിൽ പൊലീസ് സ്റ്റേഷനിൽ പരാതി നൽകി. ആർതി ദയാൽ, മോണിക്ക യാദവ് എന്നീ സുന്ദരികളെ മുൻനിർത്തിയാണു സംഘം ഇരകൾക്കായി വല വിരിക്കുന്നത്.
ആർതി ദയാലിനെ ഉപയോഗിച്ച് ഉന്നതനായ ഐഎഎസ് ഉദ്യോഗസ്ഥനെ സംഘം കെണിയിൽപെടുത്തിയെന്ന വിവരവും പുറത്തായി. മൂന്നുകോടിയുടെ ആദ്യ ഗഡു 50 ലക്ഷം തരാമെന്നു പറഞ്ഞു വിജയ് നഗറിലെ ഫ്ലാറ്റിലേക്കു വിളിച്ചു വരുത്തിയാണ് ആരതി, മോണിക്ക, ഡ്രൈവർ ഓം പ്രകാശ് എന്നിവരെ അറസ്റ്റ് ചെയ്തത്.
ഇനിയും എത്രപേർ ഇതിൽ ഇരകളായിട്ടുണ്ടെന്നും എത്രമേൽ പ്രതിചേർക്കപ്പെടുമെന്നും കാത്തിരുന്ന് കാണാം.
actors involved in honey trapa
