Connect with us

ആ ചിത്രത്തിന് ശേഷം വന്നത് 30,000 വിവാഹാഭ്യര്‍ത്ഥന;വെളിപ്പെടുത്തലുമായി ഹൃത്വിക് റോഷൻ!

Bollywood

ആ ചിത്രത്തിന് ശേഷം വന്നത് 30,000 വിവാഹാഭ്യര്‍ത്ഥന;വെളിപ്പെടുത്തലുമായി ഹൃത്വിക് റോഷൻ!

ആ ചിത്രത്തിന് ശേഷം വന്നത് 30,000 വിവാഹാഭ്യര്‍ത്ഥന;വെളിപ്പെടുത്തലുമായി ഹൃത്വിക് റോഷൻ!

ബോളിവുഡിലെ വളരെ തിരക്കേറിയ താരമാണ് ഹൃത്വിക് റോഷന്‍.ഡാൻസും,റൊമാൻസും,ആക്ഷനുമായി താരത്തിന് ഇപ്പോഴും ഏറെ ആരാധകരുണ്ട്.ഏറെ ആരാധികമാർ ഇന്നും ഒട്ടേറെ ള്ള താരമാണ് ഹൃത്വിക് റോഷന്‍.തന്റേതായ അഭിന മികവ് കൊണ്ട് ആരാധക മനസ്സിൽ ഇടം നേടിയ താരം കൂടെയാണ്.ഹൃത്വിക് റോഷന്‍.ബോളിവുഡ് സിനിമയുടെ എല്ലാമെല്ലാമായ താരങ്ങളിലൊരാളാണ് ഹൃത്വിക് റോഷന്‍. ആക്ഷനിലും റൊമാന്‍സിലുമെല്ലാം സ്വതസിദ്ധമായ സ്‌റ്റൈലുമായാണ് അദ്ദേഹം എത്തിയത്. ഒന്നിനൊന്ന് വ്യത്യസ്തമായ ചിത്രങ്ങളാണ് അദ്ദേഹത്തിന്റേതായി പുറത്തിറങ്ങിയിട്ടുള്ളത്. ബാലതാരമായാണ് ഹൃത്വിക് റോഷന്‍ സിനിമയില്‍ അരങ്ങേറിയത്. ആദ്യമായി അദ്ദേഹം നായകവേഷത്തിലെത്തിയ സിനിമയാണ് കഹോന പ്യാര്‍ ഹെ. 2000 ലായിരുന്നു ഈ സിനിമ റിലീസ് ചെയ്തത്.

അന്ന് ഈ സിനിമ ഉണ്ടാക്കിയ ഓളം ചില്ലറയൊന്നുമല്ലായിരുന്നു.തിയേറ്ററിൽ സിനിമ ഹിറ്റായതോടെ 30,000 ലധികം വിവാഹ അഭ്യർഥനകൾ വന്നുവെന്നാണ് ഹൃത്വിക് ഷോയിൽ പറഞ്ഞത്. 2000 ലാണ് ‘കഹോ ന പ്യാർ ഹെ’ സിനിമ റിലീസായത്. അതേ വർഷമാണ് സൂസന്ന ഖാനെ ഹൃത്വിക് റോഷൻ വിവാഹം കഴിച്ചത്. 14 വർഷത്തെ വിവാഹ ജീവിതത്തിനുശേഷം 2014 ൽ ഇരുവരും വിവാഹ മോചിതരായി.

ആദ്യ സിനിമ ഇറങ്ങിയതിന് ശേഷം ജീവിതത്തില്‍ സംഭവിച്ച മാറ്റങ്ങളെക്കുറിച്ച്‌ തുറന്നുപറഞ്ഞ് എത്തിയിരിക്കുകയാണ് അദ്ദേഹം ഇപ്പോള്‍.ഹൃത്വിക് റോഷന്റെ പിതാവ് രാകേഷ് റോഷനാണ് ‘കഹോ ന പ്യാർ ഹെ’യുടെ സംവിധായകൻ. ഹൃത്വിക്കും അമീഷ പട്ടേലുമായിരുന്നു ചിത്രത്തിൽ പ്രധാന വേഷത്തിലെത്തിയത്. ഇരട്ട വേഷമായിരുന്നു ഹൃത്വിക്കിന്. പ്രണയമായിരുന്നു ചിത്രത്തിലെ പ്രമേയം. നായകനായി അരങ്ങേറിയ ആദ്യ സിനിമയിലൂടെ താരം ശ്രദ്ധിക്കപ്പെട്ടുവെന്ന് മാത്രമല്ല ശക്തമായ ആരാധകവൃന്ദത്തേയും സ്വന്തമാക്കിയിരുന്നു.92 അവാർഡുകളും ചിത്രം നേടിയെടുത്തു. ഒരു വർഷത്തിൽ ഏറ്റവും അധികം അവാർഡുകൾ നേടുന്ന ചിത്രമെന്ന ഗിന്നസ് റെക്കോർഡും ചിത്രം നേടിയെടുത്തു.

സിദ്ധാർഥ് ആനന്ദിന്റെ ‘വാർ’ ചിത്രമാണ് ഹൃത്വിക്കിന്റേതായി റിലീസിനൊരുങ്ങുന്നത്. ജാക്കി ഷറഫാണ് ചിത്രത്തിലെ മറ്റൊരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നത്.ലോകത്തിലെ ഏറ്റവും സൗന്ദര്യമുള്ള സിനിമാ താരങ്ങളുടെ പട്ടികയില്‍ ഹൃത്വിക് റോഷൻ ഒന്നാം സ്ഥാനത്തെത്തിയത് വാർത്തയായിരുന്നു. വേള്‍ഡ്സ് ടോപ്മോസ്റ്റ് ഡോട്ട്കോം എന്ന രാജ്യാന്തര വെബ്സൈറ്റ് നടത്തിയ ഓണ്‍ലൈന്‍ വോട്ടെടുപ്പിലാണ് ഹൃത്വിക് ഒന്നാമതെത്തിയത്. റോബര്‍ട്ട് പാറ്റിന്‍സണ്‍, ടോം ഹിഡില്‍റ്റണ്‍, ഹെന്റി കാവില്‍ അടക്കമുളള ഹോളിവുഡ് താരങ്ങളെയാണ് ഹൃത്വിക് പിന്നിലാക്കിയത്.

about hrithik roshan

More in Bollywood

Trending

Recent

To Top