Actor
സിനിമാ മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും ഞാന്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കും, ആരും പ്രശംസിക്കാതിരുന്നപ്പോള്‍ നടന്‍ വിനായകനെ പ്രശംസിച്ച ആളാണ് താന്‍; ടിനി ടോം
സിനിമാ മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും ഞാന്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കും, ആരും പ്രശംസിക്കാതിരുന്നപ്പോള്‍ നടന്‍ വിനായകനെ പ്രശംസിച്ച ആളാണ് താന്‍; ടിനി ടോം
മയാളികള്‍ക്ക് ടിനി ടോം എന്ന നടനെ പരിചയപ്പെടുത്തേണ്ട ആവശ്യമില്ല. അദ്ദേഹത്തിന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം വളരെപ്പെട്ടെന്നാണ് വൈറലായി മാറുന്നത്. ഇപ്പോഴിതാ തന്റെ നിലപാടുകളെ കുറിച്ചും നടനും കേന്ദ്രസഹമന്ത്രിയുമായ സുരേഷ് ഗോപിയെ കുറിച്ചെല്ലാം പറയുകയാണ് നടന്‍. സിനിമാ മേഖലയില്‍ നിന്നും മറ്റാരും കൂടെയില്ലെങ്കിലും താന്‍ സുരേഷ് ഗോപിയെ പിന്തുണയ്ക്കുമെന്നും ആരും പ്രശംസിക്കാതിരുന്നപ്പോള്‍ നടന്‍ വിനായകനെ പ്രശംസിച്ച ആളാണ് താനെന്നും ടിനി ടോം പറയുന്നു.
എനിക്ക് എന്റേതായ കുറെ നിലപാടുകള്‍ ഉണ്ട്. വിനായകന് സംസ്ഥാന അവാര്‍ഡ് ലഭിച്ചപ്പോള്‍ അദ്ദേഹത്തിന്റെ ഫോട്ടോ ഇടാന്‍ പലരും മടിച്ചു. പക്ഷേ, ഞാന്‍ ഫേസ്ബുക്കില്‍ ഇട്ടു. അന്ന് അതിന് ഞാന്‍ കുറേ ചീത്ത കേട്ടു. വിനായകന്‍ എന്താണെന്ന് എനിക്ക് അറിയാം.
പതിനാറ്-പതിനേഴ് വയസ്സു മുതല്‍ വിനായകനെ ഞാന്‍ പരിചയപ്പെട്ടിട്ടുണ്ട്. പുറത്തു കാണുന്ന വിനായകന്‍ അല്ല എന്നോടുള്ള പെരുമാറ്റത്തില്‍ അദ്ദേഹം. വിനായകന്‍ എങ്ങനെ വിനായകന്‍ ആയി എന്ന് എനിക്കറിയാം. എന്തുകൊണ്ട് അങ്ങനെ പറ്റി എന്ന് എനിക്കറിയാം എന്നും ടിനി ടോം പറയുന്നു.
മാത്രമല്ല, സുരേഷേട്ടന് പിന്തുണ കൊടുക്കുന്നതും തന്റെ നിലപാടാണ് എന്നും ടിനി ടോം പറയുന്നു. ബിജെപി കൊടിയുടെ പിന്നിലല്ല സുരേഷേട്ടനെ ഞാന്‍ കണ്ടിട്ടുള്ളത്. അദ്ദേഹത്തിന്റെ മനുഷ്യത്വപരമായ പ്രവര്‍ത്തനങ്ങള്‍ക്ക് ഞാന്‍ കൂടെ നില്‍ക്കും. ഒരു പാര്‍ട്ടിയില്‍ തന്നെ വിശ്വസിക്കുന്നത് അന്ധവിശ്വാസമാണ്. കമ്മ്യൂണിസ്റ്റ് ചെയ്യുന്നതു മാത്രമാണ് ശരി, കോണ്‍ഗ്രസ് ചെയ്യുന്നത് തെറ്റാണ്, ബിജെപി ചെയ്യുന്നത് ശരിയാണ് എന്നിങ്ങനെ മാത്രം ചിന്തിക്കുന്നത് അന്ധവിശ്വാസമാണ്.
എല്ലാ പ്രസ്ഥാനങ്ങളിലും നല്ലത് ചെയ്യുന്ന ആള്‍ക്കാരുണ്ട്. നല്ല നടനെയും നല്ല രാഷ്ട്രീയക്കാരെയും കിട്ടും. സുരേഷേട്ടന്‍ നല്ല ഒരു മനുഷ്യന്‍ കൂടിയാണ്. അദ്ദേഹത്തിന് ഒപ്പം നടക്കുന്നതില്‍ ഒരു തെറ്റുമില്ല. നല്ലൊരു മനുഷ്യന്റെ കൂടെ നടക്കുന്നത് ഭാഗ്യമാണ് എന്നും ടിനി ടോം പറഞ്ഞു.
അതേസമയം, ടിനി ടോം കേന്ദ്ര കഥാപാത്രമായി എത്തുന്ന പുതിയ ചിത്രമാണ് മത്ത്. വളരെ സീരിയസ് ആയിട്ടുള്ള വിഷയമാണ് ചിത്രം കൈകാര്യം ചെയ്യുന്നത്. ജൂണ്‍ 21ന് തിയേറ്ററിലെത്തിയ ചിത്ത്രതിന് മികച്ച പ്രതികരണങ്ങളാണ് ലഭിക്കുന്നതെന്നാണ് വിവരം. സങ്കീര്‍ണമായതും നിഗൂഢത നിറഞ്ഞതുമായ നരന്‍ എന്ന കഥാപാത്രത്തെ ചിത്രത്തില്‍ ടിനി ടോം അവതരിപ്പിക്കുന്നത്. ചിത്രത്തില്‍ ടിനി ടോം ഒരു ഗാനം ആലപിച്ചിട്ടുണ്ട്.
രഞ്ജിത്ത് ലാല്‍ തിരക്കഥ എഴുതി സംവിധാനം ചെയ്യുന്ന ചിത്രമാണിത്. കണ്ണൂര്‍ സിനിമ ഫാക്ടറിയുടെ ബാനറില്‍ കെ പി അബ്ദുല്‍ ജലീല്‍ നിര്‍മ്മിക്കുന്ന ചിത്രമാണിത്. ടിനിടോമിനെ കൂടാതെ, സന്തോഷ് കീഴാറ്റൂര്‍, ഹരി ഗോവിന്ദ്,സഞ്ജയ്, ഐഷ്വിക, ബാബു അന്നൂര്‍,അശ്വിന്‍, ഫൈസല്‍, യാര,സല്‍മാന്‍, ജസ്ലിന്‍, തന്‍വി,അപര്‍ണ,ജീവ,അര്‍ച്ചന തുടങ്ങിയവരും അഭിനയിക്കുന്നുണ്ട്.