Actor
അര്‍ദ്ധരാത്രി ക്ഷേത്രത്തില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ച് വിനായകന്‍; തടഞ്ഞ നാട്ടുകാരെ അസഭ്യം വിളിച്ചു?
അര്‍ദ്ധരാത്രി ക്ഷേത്രത്തില്‍ കയറണമെന്ന് നിര്‍ബന്ധം പിടിച്ച് വിനായകന്‍; തടഞ്ഞ നാട്ടുകാരെ അസഭ്യം വിളിച്ചു?
കല്‍പ്പാത്തി ശിവ ക്ഷേത്രത്തില്‍ ബഹളമുണ്ടാക്കി നടന്‍ വിനായകന്‍. ക്ഷേത്ര നട അടച്ച സമയത്ത് അകത്ത് കയറണമെന്ന് ആവശ്യപ്പെട്ടാണ് വിനായകന്‍ ബഹളമുണ്ടാക്കിയതെന്നാണ് പുറത്ത് വരുന്ന റിപ്പോര്‍ട്ടുകള്‍.
കഴിഞ്ഞ 13ന് രാത്രി 11 മണിയോടെയായിരുന്നു സംഭവം. സിനിമയുടെ ഷൂട്ടിംഗ് കഴിഞ്ഞതിന് ശേഷം നേരെ ക്ഷേത്രത്തിലേയ്ക്ക് വരികയായിരുന്നു വിനായകന്‍.
കല്‍പ്പാത്തി ശിവക്ഷേത്രത്തിന്റെ ഭാഗത്തേക്ക് എത്തിയ താരം നട അടച്ച സമയത്ത് അകത്തു കയറണമെന്ന് ആവശ്യപ്പെടുകയായിരുന്നു. ഈ സമയത്ത് സാധ്യമല്ലെന്ന് അറിയിച്ച നാട്ടുകാരെ നടന്‍ അസഭ്യം പറഞ്ഞതായും പരാതിയുണ്ട്.
നേരത്തെ മറ്റൊരു ദിവസം ക്ഷേത്ര ദര്‍ശനത്തിന് എത്തിയിരുന്നതായും തിരക്ക് കാരണം ക്ഷേത്രത്തില്‍ കയറാന്‍ സാധിക്കാതെ പോയെന്നുമാണ് വിനായകന്റെ വിശദീകരണം. അതുകൊണ്ടാണ് രാത്രി ഷൂട്ടിംഗ് കഴിഞ്ഞ സമയത്ത് വന്നതെന്നും നടന്‍ വാദിച്ചു.
വിനായകനെ അര്‍ദ്ധരാത്രി ക്ഷേത്രത്തില്‍ കയറ്റാതിരുന്ന സംഭവത്തെ ജാതി വിവേചനമായി ചിത്രീകരിക്കാന്‍ ഒരുവശത്ത് ശ്രമം നടക്കുന്നതായും നാട്ടുകാര്‍ പരാതിപ്പെട്ടു.
