Malayalam
അന്ന് മമ്മൂക്ക വരുമെന്നറിഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒടുവിൽ ചീറ്റിപ്പോയി..
അന്ന് മമ്മൂക്ക വരുമെന്നറിഞ്ഞ് എന്തൊക്കെയോ കാട്ടിക്കൂട്ടി, ഒടുവിൽ ചീറ്റിപ്പോയി..
മലയാളത്തിൽ വില്ലൻ വേഷങ്ങൾ ചെയ്ത് പ്രേക്ഷകർക്കിടയിൽ ശ്രദ്ധ നേടിയ താരമാണ് സുരേഷ് കൃഷ്ണ.
മഞ്ഞുപോലൊരു പെൺകുട്ടി, ക്രിസ്ത്യൻ ബ്രദേഴ്സ്, പഴശ്ശിരാജ, കുട്ടിസ്രാങ്ക് എന്നീ ചിത്രങ്ങളിലെ സുരേഷ് കൃഷ്ണ കഥാപാത്രങ്ങൾ എടുത്തു പായേണ്ടവയാണ്.ഇപ്പോളിത തനിക്ക് മമ്മൂട്ടിയോടുള്ള കടുത്ത ആരാധനയെക്കുറിച്ച് തുറന്നു പറയുകയാണ് താരം. താൻ പത്താം ക്ലാസ്സിൽ പഠിക്കുമ്പോൾ മമ്മൂട്ടി സ്കൂളിൽ വന്നതിനെക്കുറിച്ചും താരം പറയുന്നു.ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് തരാം ഓർമ്മകൾ പങ്കുവെച്ചത്.
മിക്കവാറും ദിവസങ്ങളില്‍ വീട്ടില്‍ നിന്നും സെറ്റിലേക്ക് വരുമ്ബോള്‍ താന്‍ അടക്കമുളളവര്‍ക്ക് കൂടി മമ്മൂട്ടി ഭക്ഷണം കരുതും. ആയൊരു കരുതലാണ് മമ്മൂക്ക. ഏത് വിഷയമായാലും അദ്ദേഹത്തിന്റെ അഭിപ്രായം തുറന്നുപറയും. ചിലരുടെ മനസില്‍ ഒന്നും മുഖത്ത് മറ്റൊന്നും ആയിരിയ്ക്കും. എന്നാല്‍ മമ്മൂക്ക മനസിലുളളത് മുഖത്ത് കാണിക്കും. ശുദ്ധനായ മനുഷ്യര്‍ക്ക് മാത്രമെ അങ്ങനെ സാധിക്കു.ഓര്‍മ്മകളുടെ താളുകള്‍ മറിയുമ്ബോള്‍ മനസ് 1989ലെ മദ്രാസിലേക്ക് വണ്ടി കയറും. മദ്രാസ് കേരള സമാജം സ്കൂളിലാണ് പത്താം ക്ലാസ് വരെ ഞാന്‍ പഠിച്ചത്. അന്ന് മദ്രാസില്‍ മലയാളം സിനിമകള്‍ വിരളമായി മാത്രമേ റിലീസ് ചെയ്യാറുളളൂ. അതുകൊണ്ട് തന്നെ മമ്മൂട്ടി ചിത്രങ്ങളോ മലയാളം സിനിമകളോ തിയറ്ററില്‍ നിന്ന് അധികം കാണാന്‍ കഴിയാറില്ല.
വടക്കന്‍ വീരഗാഥ ആ വര്‍ഷം ഏപ്രിലില്‍ ഇറങ്ങി തരംഗമായി. അതോടെ ഞങ്ങള്‍ കുട്ടികള്‍ക്കിടയിലെ പ്രധാന ചര്‍ച്ച മമ്മൂക്ക ഇടുന്ന ഡ്രസ്സുകളെപ്പറ്റിയും അദ്ദേഹം സഞ്ചരിക്കുന്ന കാറിനെപ്പറ്റിയുമൊക്കെയായി. ആയിടെയാണ് സ്കൂളില്‍ ഓണാഘോഷം വന്നത്. നഗരത്തിലെ പ്രധാന സ്കൂളായതിനാല്‍ എല്ലാ വര്‍ഷവും സിനിമ സാംസ്കാരിക, രാഷ്ട്രീയ രംഗത്തെ പ്രമുഖര്‍ അതിഥികളായെത്തും. ആ വര്‍ഷത്തെ അതിഥികളായി നിശ്ചയിച്ചത് മമ്മൂക്കെയും ഭാരതിരാജയെയുമായിരുന്നു.
മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാക്ക് ബെഞ്ചുകാര് ചില പ്ലാനുകള്‍ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്ത് എത്തി സംസാരിക്കാന്‍ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കയ്യടിക്കണമെന്നായിരുന്നു പദ്ധതി.മമ്മൂക്ക വരുന്നെന്ന് അറിഞ്ഞപ്പോള്‍ ഞങ്ങള്‍ ബാക്ക് ബെഞ്ചുകാര് ചില പ്ലാനുകള്‍ തയ്യാറാക്കി. അദ്ദേഹം മൈക്കിനടുത്ത് എത്തി സംസാരിക്കാന്‍ തുടങ്ങുന്ന നിമിഷം എല്ലാവരും ഒന്നിച്ച് കയ്യടിക്കണമെന്നായിരുന്നു പദ്ധതി. കാരണം അദ്ദേഹത്തിന്റെ സൗന്ദര്യമോ, പേഴ്സണാലിറ്റിയോ ഒന്നുമല്ല എന്നെയും സുഹൃത്തുക്കളെയും ആകര്‍ഷിച്ചത്. മറിച്ച് ശബ്ദമായിരുന്നു. അത്രയും ഗാംഭീര്യമുളള ശബ്ദം അന്ന് മറ്റൊരു നടനില്‍ നിന്ന് ഞാന്‍ കേട്ടിട്ടില്ല.
അങ്ങനെ ഓണാഘോഷ ദിവസമെത്തി. ഞങ്ങളെയെല്ലാം ഞെട്ടിക്കുന്ന രീതിയിലുളള ഒരു ഡ്രസിലായിരിക്കും അദ്ദേഹം വരികയെന്നാണ് പ്രതീക്ഷിച്ചത്. പ്രതീക്ഷകളുടെ ആക്കംകൂട്ടി ഏതാനും നിമിഷങ്ങള്‍ക്കകം ഒരു കോണ്ടസ കാര്‍ വന്നുനിന്നു. എല്ലാവരുടെയും നോട്ടം ഡോറിലേക്കായി. എന്നാല്‍ പ്രതീക്ഷകള്‍ തെറ്റിച്ച് ഒരു വെളളമുണ്ടും പൂക്കളുടെ ഡിസൈനുളള ഒരു സാധാരണ ഷര്‍ട്ടും ധരിച്ച് മമ്മൂക്ക ഇറങ്ങി. പക്ഷേ, അപ്പോഴും അദ്ദേഹത്തിന് ചുറ്റും ഒരു ഓറ(തേജസ്) ഉണ്ടായിരുന്നു. വേദിയില്‍ ആദ്യം സംസാരിച്ചത് ഭാരതിരാജയായിരുന്നു. അദ്ദേഹം സംസാരം അവസാനിപ്പിച്ച നിമിഷം ഞങ്ങള്‍ റെഡിയായി. മമ്മൂക്ക പറഞ്ഞ ആദ്യവാക്കിന് ഞങ്ങള്‍ എഴുന്നേറ്റ് നിന്ന് കയ്യടിച്ചു. ആ കയ്യടി ഇന്നും ഓരോതവണയും മമ്മൂക്കയെ കാണുമ്ബോഴും ഹൃദയത്തില്‍ മുഴങ്ങും.
മദ്രാസിലെ സ്കൂളില്‍ മമ്മൂക്കയുടെ പ്രസംഗം കേട്ട് എണീറ്റ് നിന്ന് കയ്യടിച്ച ആ പത്താംക്ലാസുകാരന് ഫോണ്‍വിളിച്ചാല്‍ മമ്മൂക്ക ഇന്ന് മറുത്തലയ്ക്കുണ്ട്. അദ്ദേഹത്തിന്റെ വീട്ടിലോ, കാരവാനിലോ ഏത് സമയവും കടന്നുചെല്ലാനുളള സ്വാതന്ത്ര്യമുണ്ട്. എല്ലാം കാലം സമ്മാനിച്ച സൗഭാഗ്യങ്ങളാണെന്നും സുരേഷ് കൃഷ്ണ പറഞ്ഞു.
actor suresh krishna about mammootty
