Connect with us

അപകടത്തില്‍ മരിച്ചു പോയ മൂന്ന് പേര്‍ക്ക് വേണ്ടി കുറച്ച് സമയം കളയാൻ കമൽ ഹാസന് എന്താണിത്ര ബുദ്ധിമുട്ട്!

Malayalam

അപകടത്തില്‍ മരിച്ചു പോയ മൂന്ന് പേര്‍ക്ക് വേണ്ടി കുറച്ച് സമയം കളയാൻ കമൽ ഹാസന് എന്താണിത്ര ബുദ്ധിമുട്ട്!

അപകടത്തില്‍ മരിച്ചു പോയ മൂന്ന് പേര്‍ക്ക് വേണ്ടി കുറച്ച് സമയം കളയാൻ കമൽ ഹാസന് എന്താണിത്ര ബുദ്ധിമുട്ട്!

ശങ്കര്‍ ചിത്രം ഇന്ത്യന്‍ 2 ചിത്രീകരണത്തിനിടെയുണ്ടായ അപകടവുമായി ബന്ധപ്പെട്ട് വിവാദം കടുക്കുകയാണ്.
സംഭവത്തെത്തുടർന്ന് നടന്‍ കമല്‍ ഹാസനെ അന്വേഷണ സംഘം ചോദ്യം ചെയ്തിനെതീരെ പ്രതിഷേധിച്ച്
മക്കള്‍ നീതിമയ്യം പാര്‍ട്ടി രംഗത്തെത്തിയിരുന്നു. ഭരണത്തിലുള്ളവര്‍ കമലിനെ ഭീഷണിപ്പെത്താന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹത്തിന്റെ പ്രശസ്തിയില്‍ അവര്‍ അസ്വസ്ഥരാണെന്നും അവര്‍ പറയുന്നു.മക്കള്‍ നിതിമയ്യം പുറത്തിറക്കിയ വാര്‍ത്താകുറിപ്പിലാണ് അന്വേഷണ ഉദ്യോഗസ്ഥര്‍ക്ക് നേരേയുള്ള പരാമര്‍ശം.
ഇത് വിവാദമായതോടെ പാര്‍ട്ടിക്കെതിരേ രൂക്ഷ വിമര്‍ശനവുമായി രംഗത്ത് വന്നിരിക്കുകയാണ് നടി കസ്തൂരി ശങ്കര്‍. സഹപ്രവര്‍ത്തകരുടെ മരണവുമായി ബന്ധപ്പെട്ട അന്വേഷണത്തോട് കമലിന്റെ പാര്‍ട്ടി എന്തിനാണ് ഇത്രയും അസഹിഷ്ണുത പുലര്‍ത്തുന്നതെന്ന് കസ്തൂരി ചോദിക്കുന്നു.

അപകടത്തിന് സാക്ഷികളായ എല്ലാവരെയും പോലീസ് ചോദ്യം ചെയ്യുന്നു. അതിന്റെ ഭാഗമായി കമല്‍ ഹാസനെയും വിളിപ്പിച്ചു. അതിലെന്താണ് പ്രശ്‌നം? അപകടത്തില്‍ മരിച്ചു പോയ മൂന്ന് പേര്‍ക്കും വേണ്ടി മൂന്ന് മണിക്കൂര്‍ വീതം ചെലവിടാന്‍ അദ്ദേഹത്തിന് എന്താണിത്ര ബുദ്ധിമുട്ട്. മക്കള്‍ നീതി മയ്യത്തിന്റെ നേതാക്കളെ പോലീസ് സ്‌റ്റേഷനിലേക്ക് വിളിപ്പിക്കാന്‍ പാടില്ലെന്ന് തോന്നുന്നു. പോലീസ് സ്‌റ്റേഷനിലല്ലാതെ പഞ്ചനക്ഷത്ര ഹോട്ടലില്‍ വച്ചാണോ അല്ലെങ്കില്‍ എ.സി കാരവനില്‍ വച്ചാണോ ചോദ്യം ചെയ്യേണ്ടത്. ഇവരെപ്പോലുള്ളവര്‍ എങ്ങനെയാണ് തമിഴ് ജനതയുടെ അവകാശത്തിന് വേണ്ടി വാദിക്കുന്നത്.

കമലിന് വ്യക്തപരമായി ചോദ്യം ചെയ്യലില്‍ പ്രശ്‌നമില്ലെന്നാണ് ഞാന്‍ കരുതുന്നത്. അത്രപ്പെട്ടന്ന് ക്ഷമ നശിച്ചു പോകുന്ന ഒരു വ്യക്തയില്ല അദ്ദേഹം. മൂന്ന് മണിക്കൂര്‍ എന്ന് പറഞ്ഞാല്‍ അതത്ര വലിയ കാര്യമൊന്നുമല്ല. ഒരു വിമാനയാത്ര നടത്തണമെങ്കില്‍ നമ്മള്‍ അത്രയും സമയം വിമാനത്താവളത്തില്‍ ചെലവഴിക്കാറുണ്ട്. സാധാരണക്കാര്‍ സര്‍ക്കാര്‍ ഓഫീസുകളിലും റേഷന്‍ കടകളിലും ബാങ്കുകളിലുമായി അതിലേറെ സമയം ചെലവഴിക്കുന്നു. അതുകൊണ്ട് കമല്‍ സഹപ്രവര്‍ത്തകര്‍ക്കായി ചെലവഴിച്ച സമയത്തെക്കുറിച്ചോര്‍ത്ത് മക്കള്‍ നീതി മയ്യം ഇത്രയും അസഹിഷ്ണുത കാണിക്കേണ്ടതില്ല- കസ്തൂരി കുറിച്ചു.

about kamal hassan

More in Malayalam

Trending

Recent

To Top