Malayalam
അത്തരം വേഷങ്ങൾ ചെയ്യാൻ തന്നെ ആരും സമീപിച്ചിട്ടില്ല; നസ്രിയ
അത്തരം വേഷങ്ങൾ ചെയ്യാൻ തന്നെ ആരും സമീപിച്ചിട്ടില്ല; നസ്രിയ
അഞ്ജലിയ മേനോന്റെ ബാഗ്ലൂര്‍ ഡെയ്‌സിന് ശേഷം അൻവർ റഷീദിന്റെ ട്രാൻസിലൂടെ ഫഹദ് നസ്രിയ വീണ്ടും സ്‌ക്രീനിൽ ഒരുമിക്കുകയാണ്. ഏഴ് വർഷങ്ങൾക്ക് ശേഷം അൻവർ റഷീദ് ട്രാൻസിയിലൂടെ വീണ്ടും സംവിധാന രംഗത്തേക്ക് തിരിച്ചുവരുകയാണ്. നസ്രിയ ഇതുവരെ ചെയ്തതിൽ വെച്ച് വേറിട്ട കഥാപാത്രവുമായാണ് സ്‌ക്രീനിൽ എത്തിയത്
പുകവലിയും മദ്യപാനവുമൊക്കെയായി അള്‍ട്രാ മോഡേണ്‍ സ്‌റ്റൈലിലാണ് എത്തിയത്. എന്ത് കൊണ്ട് ഇത് പോലെയുള്ള വേഷങ്ങൾ ഇതുവരെ ചെയ്തില്ല എന്നതിന് ഉത്തരവുമായി നസ്രിയ
ഇത്തരം വേഷങ്ങള്‍ ചെയ്യാന്‍ ആരും സമീപിക്കാത്തതുകൊണ്ടാണ് ഇതുവരെ ചെയ്യാതിരുന്നതെന്നാണ് നസ്രിയ പറയുന്നത്.
‘സത്യം പറഞ്ഞാല്‍, ഇതുപോലുള്ള ഒരു കഥാപാത്രം ചെയ്യാന്‍ ആരെങ്കിലും എന്നെ സമീപിക്കുന്നത് ഇതാദ്യമാണ്. ഞാന്‍ അത്തരം വേഷങ്ങള്‍ ചെയ്യില്ലെന്ന് തീരുമാനമെടുത്തിട്ടൊന്നുമില്ലായിരുന്നു. കഥാപാത്രത്തേക്കാള്‍ അവളുടെ ശീലങ്ങളാണ് എനിക്ക് കൂടുതല്‍ ആശങ്കയുണ്ടാക്കിയത്. അത് പുകവലിയോ മദ്യപാനമോ ആകട്ടെ, ഞങ്ങള്‍ ചിത്രീകരണം ആരംഭിക്കുന്നതിന് മുമ്പ് അവ ശരിയാക്കണമെന്ന് ഞാന്‍ ആഗ്രഹിച്ചിരുന്നു.’ ടൈംസ് ഓഫ് ഇന്ത്യയുമായുള്ള അഭിമുഖത്തില്‍ നസ്രിയ പറഞ്ഞു.
nasriya
