Actor
അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്ന് പറഞ്ഞവരുണ്ട്… ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു, ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും; ഞെട്ടിച്ച് ശ്രീനിവാസൻ
അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്ന് പറഞ്ഞവരുണ്ട്… ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നു, ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും; ഞെട്ടിച്ച് ശ്രീനിവാസൻ
മലയാള സിനിമയിൽ നടൻ, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിൽ എല്ലാം തിളങ്ങി നിന്ന താരമാണ് ശ്രീനിവാസൻ. എന്നും ഓർത്തിക്കാൻ സാധിക്കുന്ന നിരവധി കഥാപാത്രങ്ങളാണ് അദ്ദേഹം മലയാള സിനിമയ്ക്ക് സമ്മാനിച്ചത്. അറുപത്തിയാറിൽ എത്തിനിൽക്കുന്ന താരം അസുഖങ്ങൾ മൂലം ഇപ്പോൾ സിനിമയിൽ നിന്നും വിട്ടുനിൽക്കുകയാണ് ശ്രീനിവാസൻ. ഭാര്യ വിമല ടീച്ചർക്കുമൊപ്പം എറണാകുളത്തെ പാലാഴി എന്ന വീട്ടിലാണ് ശ്രീനിവാസൻ വിശ്രമത്തിൽ കഴിയുന്നത്. പൂർണ്ണ ആരോഗ്യത്തിലേക്ക് മടങ്ങി വരാനുള്ള ശ്രമത്തിലാണ് ഇപ്പോൾ.
ആശുപത്രിയിൽ പ്രവേശിച്ചപ്പോൾ ശ്രീനിവാസൻ മരിച്ചുവെന്ന തരത്തിൽ വരെ വാർത്തകൾ വ്യാപകമായി സോഷ്യൽമീഡിയയിൽ പ്രചരിച്ചിരുന്നു. ഇപ്പോഴിത അതിനെല്ലാമുള്ള മറുപടി ഒരു പ്രമുഖ മാസികയ്ക്ക് നൽകിയ അഭിമുഖത്തിൽ ശ്രീനിവാസൻ തുറന്ന് പറയുന്നു
‘അത് ആശുപത്രിയിൽ കിടന്നപ്പോഴുള്ള ഫോട്ടോയാണ്.’ ‘അങ്ങനെയൊക്കെ ചെയ്യുന്നത് വിചിത്രമായ മാനസികാവസ്ഥയുള്ളവരാണ്. അയാൾക്ക് ദീർഘായുസ് കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന. അയാൾക്ക് മാത്രമല്ല അയാളെപ്പോലെയുള്ളവർക്കും’, ശ്രീനിവാസൻ പറഞ്ഞു.
ഇതൊരു പുനർജന്മമായി തോന്നുന്നുണ്ടോയെന്ന് ചോദിച്ചപ്പോൾ ശ്രീനിവാസന്റെ ഭാര്യ വിമലയാണ് മറുപടി പറഞ്ഞത്. ‘പല പ്രാവശ്യം ശ്രീനിയേട്ടൻ ആശുപത്രിയിലായി. അപ്പോഴൊക്കെ അദ്ദേഹത്തിന് ഒന്നും സംഭവിക്കില്ലെന്ന് എന്റെ ഉള്ളിലിരുന്ന് ആരോ പറഞ്ഞു. എന്നാൽ ഒരു സന്ദർഭത്തിൽ ഞാൻ പതറിപ്പോയി.’ ‘ഐസിയുവിൽ കയറി ശ്രീനിയേട്ടനെ കണ്ട ശേഷം പുറത്തിറങ്ങിയപ്പോൾ എനിക്ക് എല്ലാം നഷ്ടപ്പെട്ടതുപോലെ തോന്നി. അന്ന് അമൃത ആശുപത്രിയിലെ ഡോ.ലക്ഷ്മിയും ഡോ.വിവേകുമാണ് എനിക്ക് ധൈര്യം തന്നത്. ഡോ.ഗോപാലകൃഷ്ണനോടും ഡോ.മധു ശങ്കറിനോടുമൊക്കെ കടപ്പാടുണ്ട്. അവരൊക്കെയാണ് ശ്രീനിയേട്ടനെ ജീവിതത്തിലേക്ക് തിരിച്ച് കൊണ്ടുവന്നത്’, വിമല ടീച്ചർ പറഞ്ഞു.
അലോപ്പതിക്കാരെ തെറി വിളിച്ചിട്ട് നാണമില്ലാതെ ആശുപത്രിയിൽ പോയി കിടക്കുന്നുവെന്ന് പറഞ്ഞവരുണ്ട്. ഞാൻ ആരെയും തെറി വിളിച്ചിട്ടില്ല. ചില കാര്യങ്ങൾ പറഞ്ഞു. ഇനിയും പറയേണ്ട സാഹചര്യമുണ്ടായാൽ പറയും. വിമല ടീച്ചർ പ്രാർഥിക്കാറുണ്ട്. ക്ഷേത്ര ദർശനവും നടത്താറുണ്ട്. ഞാൻ ഒന്നും വിലക്കിയിട്ടില്ല. ഇപ്പോഴും വിലക്കാറില്ല.’ ‘ഞാൻ പക്ഷെ പ്രാർഥിക്കാൻ വേണ്ടി ക്ഷേത്രങ്ങളിൽ പോകാറില്ല. ശബരിമലയിൽ ആദ്യമായി പോയത് ചിന്താവിഷ്ടയായ ശ്യാമളയുടെ ഷൂട്ടിങ്ങിനാണ്. കുറ്റബോധം തോന്നേണ്ട വിധത്തിൽ മോശമായി ജീവിച്ചുവെന്ന് ഒരിക്കലും തോന്നിയിട്ടില്ല. പക്ഷെ ഇത്രയും സിഗരറ്റ് വലിക്കേണ്ടിയിരുന്നില്ലെന്ന് തോന്നുന്നുണ്ട്. പുകവലിയാണ് എന്റെ ആരോഗ്യം തകർത്തത്.’
‘ഈ അവസ്ഥയിലും ഒരു സിഗരറ്റ് കിട്ടിയാൽ ഞാൻ വലിക്കും. അത്രയ്ക്കും അഡിക്ഷനുണ്ട്. എനിക്ക് മറ്റുള്ളവരോട് ഒരു ഉപദേശമേയുള്ളൂ… കഴിയുമെങ്കിൽ പുകവലിക്കാതിരിക്കുക’, ശ്രീനിവാസൻ പറഞ്ഞു. ‘ആദ്യമൊക്കെ ഞാൻ ശ്രീനിയേട്ടൻ മുഖത്ത് നോക്കി അഭിപ്രായം പറയുന്നത് വിലക്കാൻ ശ്രമിച്ചിരുന്നു. പക്ഷെ പരാജയപ്പെട്ടു.’ ‘പിന്നെ അങ്ങനെ വിലക്കാൻ പോയാൽ എന്നോടുള്ള ദേഷ്യം കൂടി അയാളുടെ മേൽ പ്രയോഗിക്കും. അതുകൊണ്ട് ഞാനൊന്നും പ്രതികരിക്കാറില്ല’, വിമല ടീച്ചർ പറഞ്ഞു. ‘ഞാൻ ചൈനാക്കാരനല്ല പാകിസ്ഥാനിയുമല്ല. കൊള്ള സംഘമോ മാഫിയ സംഘമോ ഉണ്ടാക്കിയിട്ടുമില്ല.’ ‘ദേശ വിരുദ്ധ പ്രവർത്തനങ്ങളിലോ തീവ്രവാദ പ്രവർത്തനങ്ങളിലോ ഏർപ്പെട്ടിട്ടില്ല. പിന്നെ ചില അഭിപ്രായങ്ങൾ പറഞ്ഞിട്ടുണ്ട്. അത് പറയാതിരുന്നാൽ നമ്മൾ മനുഷ്യരല്ലാതാകും. അതുകൊണ്ട് അതിലൊന്നും എനിക്ക് കുറ്റബോധവുമില്ല’, ശ്രീനിവാസൻ കൂട്ടിച്ചേർത്തു.
