Connect with us

സൗത്ത് ഇന്ത്യയിൽ ആദ്യമായി ഐ ഫോൺ 11 സ്വന്തമാക്കി മലയാളി നടൻ ! ദുബായിലും ആദ്യം !

Malayalam Breaking News

സൗത്ത് ഇന്ത്യയിൽ ആദ്യമായി ഐ ഫോൺ 11 സ്വന്തമാക്കി മലയാളി നടൻ ! ദുബായിലും ആദ്യം !

സൗത്ത് ഇന്ത്യയിൽ ആദ്യമായി ഐ ഫോൺ 11 സ്വന്തമാക്കി മലയാളി നടൻ ! ദുബായിലും ആദ്യം !

ഏറെ പുതുമകളുമായി ആപ്പിള്‍ ഐ ഫോണ്‍ 11 പുറത്തിറങ്ങി. ഐ ഫോണ്‍ 11, ഐ ഫോണ്‍ 11 പ്രൊ, ഐ ഫോണ്‍ 11 മാക്സ് എന്നിങ്ങനെ മൂന്ന് ഫോണുകളാണ് ലോഞ്ച് ചെയ്തത്. 64,900 രൂപ മുതലാണ് ഇന്ത്യയിലെ വില. ഇന്ത്യയിൽ സെപ്തംബര് 27 മുതലാണ് ലഭ്യമായി തുടങ്ങുക . അതിനു മുൻപായി തന്നെ ഫോൺ സ്വന്തമാക്കിയിരിക്കുകയാണ് ഒരു മലയാളി താരം .

നടൻ റഹ്‌മാൻ ആണ് ഫോൺ സ്വന്തമാക്കിയത്. ഇന്ത്യയിൽ ഫോൺ എത്തിയിട്ടില്ലെങ്കിലും ദുബായിൽ നിന്നാണ് താരം ഫോൺ സ്വന്തമാക്കിയത്. ദുബായിൽ നിന്നും ആദ്യമായി ഐ ഫോൺ 11 സ്വന്തമാക്കുന്ന വ്യക്തികൂടിയാണ് താനെന്നു അറിയിച്ചിരിക്കുകയാണ് റഹ്മാൻ. ഫോൺ ഏതാണെന്നുള്ളതല്ല , ആദ്യം സ്വന്തമാക്കുന്നതിലാണ് കാര്യം എന്നാണ് റഹ്മാൻ കുറിച്ചിരിക്കുന്നത് .

ഫോൺ ലഭിക്കാനായി സഹായിച്ചവർക്ക് നന്ദിയും അറിയിക്കുന്നുണ്ട് നടൻ. കഴഞ്ഞ ഒരാഴ്ചയായി ഞാൻ ഞങ്ങളെ നിരന്തരമായി ശല്യം ചെയ്യുകയായിരുന്നു ഫോണിന് വേണ്ടി . സൗത്ത് ഇന്ത്യയിലും ആദ്യമായ് സ്വന്തമാക്കുന്നത് ഞാൻ ആണെന്ന് തോന്നുന്നു എന്നും ഇനസ്റാഗ്രാമിൽ പങ്കു വച്ച കുറിപ്പിൽ പറയുന്നു.

ആപ്പിള്‍ ആസ്ഥാനമായ കൂപ്പര്‍ട്ടിനോയില്‍ നടന്ന ചടങ്ങില്‍ കമ്പനി സി.ഇ.ഒ ടിം കുക്ക് ആണ് പുതിയ ഐ ഫോണുകള്‍ പരിചയപ്പെടുത്തിയത്. ക്യാമറയാണ് പുതിയ ഫോണുകളിലെ പ്രധാന ആകര്‍ഷണം. ഐ ഫോണ്‍ 11 ല്‍ പിന്‍വശത്ത് 12 മെഗാപിക്സല്‍ വീതമുള്ള ഇരട്ട ക്യാമറയും പ്രൊ,, മാക്സ് എന്നിവയില്‍ മൂന്ന് ക്യാമറകളും ഉള്‍ക്കൊള്ളി്ച്ചിരിക്കുന്നു. വൈഡ് ആംഗിള്‍, അള്‍‌ട്രാ വൈഡ് ആംഗിള്‍ ലെന്‍സുകളുള്ള ക്യാമറകളില്‍ 120 ഡിഗ്രി ഫീല്‍ഡ് വ്യൂ ലഭിക്കും. മുന്‍വശത്ത് 12 എം.പി ക്യാമറയും ഉണ്ട്. ക്യാമറകളെല്ലാം 4കെ വീഡിയോ ഷൂട്ട് ചെയ്യാന്‍ സാധിക്കുന്നവയാണ്.

ഒലിയോഫോബിക് കോട്ടിങ് ഉള്ള സ്ക്രീനില്‍ സ്ക്രാച്ച് വീഴാന്‍ സാധ്യത തീരെ വിരളം. വെള്ളത്തില്‍ രണ്ടുമീറ്റര്‍ വരെ ആഴത്തില്‍ അരമണിക്കൂര്‍ കിടന്നാലും കുഴപ്പമില്ലാത്ത വാട്ടര്‍ റെസിസ്റ്റന്റ് സംവിധാനവും പുതിയ ഐ ഫോണുകളുടെ പ്രത്യേകതയാണ്. ഐ ഫോണ്‍ എക്സ് ആറിനെക്കാള്‍ അധിക ബാറ്ററി ലൈഫും പുതിയ ഫോണുകളില്‍ ഉറപ്പുനല്‍കുന്നു. മൂന്ന് ഫോണുകളിലും 4 ജി.ബി. റാമും എ 13 ബയോണിക് പ്രൊസസറും ഐ.ഒ.എസ് 13 ഓപ്പറേറ്റിങ് സിസ്റ്റവുമാണ്.

ഐഫോണ്‍ 11 ന് 6.1 ഇഞ്ച് സ്ക്രീനും പ്രോ, മാക്സ് എന്നിവയ്ക്ക് 5.8 ഇഞ്ച് സ്ക്രീനുമാണ് ഉള്ളത്. 64 ജി.ബി., 128 ജി.ബി, 256 ജി.ബി എന്നിങ്ങനെ മൂന്ന് വേരിയന്റുകളിലാണ് പുതിയ ഐ ഫോണുകള്‍ ലഭിക്കുക. ഐ ഫോണ്‍ 11, 64 ജിബി വേരിയന്റിന് ന് 64000 രൂപയും പ്രൊയ്ക്ക് 99000 രൂപയും 11 മാക്സിന് 109900 രൂപയുമാണ് ഇന്ത്യയിലെ ഏകദേശ വില. പുതിയ ഫോണുകള്‍ക്കൊപ്പം ആപ്പിള്‍ വാച്ച് സീരീസ് 5 ഉം ഏഴാം തലമുറ ഐ പാഡും ആപ്പിൾ പുറത്തിറക്കി.

actor rahman received i phone 11 from dubai

More in Malayalam Breaking News

Trending

Recent

To Top