Connect with us

പൊതുവേദിയിൽ സംസാരിക്കുമ്പോൾ മാന്യത വേണം – മമ്മൂട്ടിയെ കുറിച്ച് വിവാദ പരാമർശം നടത്തിയ മിഷ്കിനെതിരെ നടൻ പ്രസന്ന

Malayalam Breaking News

മമ്മൂട്ടി സ്ത്രീയായിരുന്നെങ്കിൽ ബലാത്സംഗം ചെയ്തേനെ എന്ന സംവിധായകൻ മിഷ്‌കിന്റെ പരാമർശത്തിൽ ഒട്ടേറെ പേര് എതിർപ്പറിയിച്ചിരുന്നു. സിനിമ രംഗത്തുള്ളവർ പോലും ആ പരാമർശത്തെ വിമർശിച്ചു. അടുത്ത സുഹൃത്തു ആണെങ്കിലും അദ്ദേഹം പറഞ്ഞതിനോട് തനിക്ക് കടുത്ത വിയോജിപ്പുണ്ടെന്ന് നടൻ പ്രസന്ന പറഞ്ഞു.

”അദ്ദേഹത്തിന്റെ ബലാത്സംഗ പരമാര്‍ശത്തില്‍ ഞാന്‍ ഏറെ അസ്വസ്ഥനാണ്. അതുകേട്ട് പൊട്ടിച്ചിരിച്ചവരോട് ഇരട്ടി സഹതാപമുണ്ട്. പൊതുവേദിയില്‍ സംസാരിക്കുമ്പോള്‍ കുറച്ച് മാന്യത പുലര്‍ത്തുന്നത് അത്യാവശ്യമാണ്”- പ്രസന്ന കൂട്ടിച്ചേര്‍ത്തു.

മിഷ്‌കിന്റെ ഏറ്റവും പുതിയ ചിത്രമായ തുപ്പറിവാളനില്‍ പ്രസന്ന ഒരു പ്രധാനകഥാപാത്രത്തെ അവതരിപ്പിച്ചിരുന്നു. വിശാലായിരുന്നു ചിത്രത്തിലെ നായകന്‍.പേരന്‍മ്പ് എന്ന സിനിമയുടെ ഓഡിയോ ലോഞ്ചിനിടെ മമ്മൂട്ടിയെ പ്രശംസിക്കുന്നതിനിടേയായിരുന്നു മിഷ്‌കിന്റെ വിവാദ പരാമര്‍ശം. ചടങ്ങില്‍ മിഷ്‌കിനും അതിഥിയായി എത്തിയിരുന്നു. മമ്മൂട്ടി പെണ്ണായിരുന്നെങ്കില്‍ താന്‍ പ്രേമിച്ചേനെയെന്നും ചിലപ്പോള്‍ ബലാത്സംഗം പോലും ചെയ്തേനെയെന്നുമാണ് മിഷ്‌കിന്‍ പറഞ്ഞത്. മിഷ്‌കിന്റെ പരാമര്‍ശത്തിനെതിരേ വ്യാപകമായി പ്രതിഷേധം ഉയരുകയാണ്.

actor prasanna against director mysskin’s statement about mammootty

Continue Reading
You may also like...

More in Malayalam Breaking News

Trending

Recent

To Top