News
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ പിതാവ് അന്തരിച്ചു
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ പിതാവ് അന്തരിച്ചു
Published on
നടന്‍ മിഥുന്‍ ചക്രവര്‍ത്തിയുടെ പിതാവ് ബസന്ത്കുമാര്‍ ചക്രബര്‍ത്തി അന്തരിച്ചു. വാര്‍ധക്യസഹജമായ അസുഖങ്ങളെ തുടർന്നായിരുന്നു മരണം. സിനിമാചിത്രീകരണവുമായി ബന്ധപ്പെട്ട് മിഥുന്‍ ചക്രവര്‍ത്തി ബംഗളൂരുവിലാണ്. രാജ്യത്ത് ലോക്ക് ഡൗൺ തുടരുന്നതിനാൽ താരം അവിടെ കുടുങ്ങി കിടക്കുകയാണ്
നടനെ മുംബൈയിലേക്ക് എത്തിക്കാനുള്ള ശ്രമങ്ങള്‍ നടക്കുകയാണെന്നാണ് റിപ്പോര്‍ട്ടുകള്‍.
ശാന്തിമോയി ചക്രവര്‍ത്തിയാണ് നടന്റെ അമ്മ. ഗൗരംഗ ചക്രവര്‍ത്തി ആണ് സഹോദരന്‍. മിഥുന്റെ മകന്‍ മിമോ ചക്രവര്‍ത്തി മുംബൈയില്‍ തന്നെയാണെന്നും റിപ്പോര്‍ട്ടുകള്‍ പറയുന്നു.
actor Mithun Chakraborty’s father Basantakumar Chakraborty passes away……
Continue Reading
You may also like...
Related Topics:Mithun Chakraborty
