Connect with us

നടന്‍മിഥുന്‍ ചക്രബര്‍ത്തിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

News

നടന്‍മിഥുന്‍ ചക്രബര്‍ത്തിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

നടന്‍മിഥുന്‍ ചക്രബര്‍ത്തിയെ അത്യാഹിത വിഭാഗത്തില്‍ പ്രവേശിപ്പിച്ചു

ശനിയാഴ്ചയായിരുന്നു മുതിര്‍ന്ന നടന്‍ മിഥുന്‍ ചക്രബര്‍ത്തിയെ നെഞ്ച് വേദനയെ തുടര്‍ന്ന് കൊല്‍ക്കത്തയിലെ അപ്പോളോ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ഇപ്പോഴിതാ താരം ആശുപത്രിയിലെ അത്യാഹിത വിഭാഗത്തിലാണെന്നാണ് പുറത്ത് വരുന്നു റിപ്പോര്‍ട്ടുകള്‍. അദ്ദേഹത്തിന്റെ ആരോഗ്യനില സംബന്ധിച്ച് കൂടുതല്‍ വിവരങ്ങള്‍ കുടുംബമോ ആശുപത്രി അധികൃതരോ പുറത്തുവിട്ടിട്ടില്ല.

1976 മുതല്‍ ഇന്ത്യന്‍ ചലച്ചിത്രമേഖലയില്‍ സജീവമാണ് മിഥുന്‍ ചക്രബര്‍ത്തി. ദേശീയ അവാര്‍ഡ് ഉള്‍പ്പെടെ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിട്ടുണ്ട്. കഴിഞ്ഞ ബംഗാള്‍ നിയമസഭ തെരഞ്ഞെടുപ്പ് കാലത്ത് മിഥുന്‍ ബിജെപിയില്‍ ചേര്‍ന്നിരുന്നു. അമിത് ഷാ വീട്ടിലെത്തി സന്ദര്‍ശിച്ചതിന് പിന്നാലെയാണ് മിഥുന്‍ ചക്രബര്‍ത്തി ബിജെപിയില്‍ ചേര്‍ന്നത്.

നിരവധി സൂപ്പര്‍ ഹിറ്റ് സിനിമകള്‍ ഇദ്ദേഹത്തിന്റെതായി ഉണ്ടെങ്കിലും ഡിസ്‌കോ ഡാന്‍സര്‍, ജംഗ്, പ്രേം പ്രതിഗ്യ, പ്യാര്‍ ജുക്താ നഹിന്‍, മര്‍ദ് തുടങ്ങിയ ചിത്രങ്ങളിലൂടെയാണ് മിഥുന്‍ ചക്രബര്‍ത്തി അറിയപ്പെടുന്നത്. ഈ വര്‍ഷത്തെ പത്മഭൂഷണ്‍ പുരസ്‌കാരം അദ്ദേഹത്തെ തേടിയെത്തിയിരുന്നു.

മിഥുന്റെ അമ്മ 2023 ജൂലൈയില്‍ മുംബൈയില്‍ വച്ച് അന്തരിച്ചിരുന്നു. കുറച്ചു കാലമായി അവര്‍ വാര്‍ദ്ധക്യസഹജമായ പ്രശ്‌നങ്ങളാല്‍ ബുദ്ധിമുട്ടുന്നുണ്ടെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. അദ്ദേഹത്തിന്റെ പിതാവ് ബസന്തോകുമാര്‍ ചക്രവര്‍ത്തിയും 2020 ഏപ്രിലില്‍ 95ആം വയസ്സില്‍ വൃക്ക തകരാറുമൂലം അന്തരിച്ചിരുന്നു.

അടുത്തിടെയാണ് മിഥുന്‍ ചക്രവര്‍ത്തിക്ക് പത്മഭൂഷണ്‍ പുരസ്‌കാരം ലഭിച്ചത്. പത്മഭൂഷണ്‍ ലഭിച്ചതില്‍ ശേഷം സന്തോഷം പ്രകടിപ്പിച്ച് അദ്ദേഹം രംഗത്തെത്തിയിരുന്നു.

എനിക്ക് വേണ്ടി ഞാന്‍ ആരോടും ഒന്നും ചോദിച്ചിട്ടില്ല. ചോദിക്കാതെ എന്തെങ്കിലും കിട്ടിയതില്‍ അതിയായ സന്തോഷം തോന്നുന്നുവെന്നും അദ്ദേഹം ചൂണ്ടിക്കാട്ടിയിരുന്നു. ‘ഇത്രയും സ്‌നേഹവും ബഹുമാനവും നല്‍കിയതിന് എല്ലാവര്‍ക്കും നന്ദി. ഈ അവാര്‍ഡ് ഞാന്‍ എന്റെ ആരാധകര്‍ക്ക് സമര്‍പ്പിക്കുന്നു. എനിക്ക് നിസ്വാര്‍ത്ഥ സ്‌നേഹം നല്‍കിയ ലോകമെമ്പാടുമുള്ള എന്റെ ആരാധകര്‍ക്കുള്ളതാണ് ഈ അവാര്‍ഡ്. എന്റെ ഈ അവാര്‍ഡ് എല്ലാ അഭ്യുദയകാംക്ഷികള്‍ക്കും സമര്‍പ്പിക്കുന്നു എന്നാണ് മിഥുന്‍ ചക്രവര്‍ത്തി വ്യക്തമാക്കിയത്.

More in News

Trending

Recent

To Top