ഞാനല്ലെങ്കിലും ജോബി ചേട്ടന് മറ്റൊരു ആള് വന്നേ പറ്റൂ, എന്തുകൊണ്ട് അത് ഞാനായിക്കൂട’ ; ജോബിയെ കെട്ടിയതിന്റെ പേരില്‍ കേട്ട കളിയാക്കലുകളെ കുറിച്ച് സൂസന്‍ !
അഭിനയിച്ച കഥാപാത്രങ്ങളിലൂടെ ശ്രദ്ധനേടിയ കലാകാരനാണ് ജോബി. കലാമേഖലയിലും ജീവിതത്തിലും തെല്ലും പതറാതെയുളള ജീവിതമാണ് ജോബിയുടേത്. . ഇടക്കാലത്ത് അഭിനയത്തില്‍ നിന്നും വിട്ടു നില്‍ക്കുകയായിരുന്ന നടന്‍ ഇപ്പോള്‍ സീ കേരളം ചാനലില്‍ സംപ്രേക്ഷണം ചെയ്യുന്ന ഞാനും എന്റാളും എന്ന ഷോയില്‍ പങ്കെടുക്കുന്നുണ്ട്. തന്റെ വിവാഹത്തെ കുറിച്ചും ദാമ്പത്യ ജീവിതത്തെ കുറിച്ചും എല്ലാം ജോബി ഷോയില്‍ തുറന്ന് പറഞ്ഞിട്ടുണ്ട്. ഇപ്പോഴിതാ ജോബിയെ വിവാഹം ചെയ്തതിന് ശേഷം കേട്ട കളിയാക്കലുകളെ കുറിച്ച് സംസാരിക്കുകയാണ് ഭാര്യ സുസന്‍.
ജോബിയെയും സൂസനെയും ഏറ്റവും അടുത്തറിയാവുന്ന അയല്‍ വാസി വീണ ഷോയില്‍ അതിഥിയായി വന്നിരുന്നു. കൊച്ചു വീണ എന്ന് അറിയപ്പെടുന്ന ആ അയല്‍വാസി ജോബിയുടെയും സൂസന്റെയും വിവാഹത്തിന് ഇടയില്‍ നടന്ന കാര്യങ്ങളെ കുറിച്ച് സംസാരിക്കുകയുണ്ടായി.സൂസനെ കെട്ടാനായി താലി കൈയ്യിലെടുത്ത് നില്‍ക്കുമ്പോഴും ജോബി പറഞ്ഞുവത്രെ, സൂസന് ഇപ്പോള്‍ വേണമെങ്കിലും പിന്മാറാം. എനിക്ക് കുഴപ്പമില്ല എന്ന്. അപ്പോള്‍ സൂസന്‍ പറഞ്ഞത്, ‘ഞാനല്ല എങ്കിലും ജോബി ചേട്ടന് മറ്റൊരു ആള് വന്നേ പറ്റൂ, എന്തുകൊണ്ട് അത് ഞാനായിക്കൂട’ എന്നാണത്രെ.
ജോബിയുമായുള്ള വിവാഹത്തിന് ശേഷം കരയിപ്പിയ്ക്കുന്ന ഒരുപാട് കളിയാക്കലുകള്‍ കേള്‍ക്കേണ്ടി വന്നിട്ടുണ്ട് എന്ന് സൂസന്‍ പറയുന്നു. വിവാഹം കഴിഞ്ഞ പുതുമോടിയില്‍ മറ്റൊരു വിവാഹത്തിന് പോയപ്പോള്‍, എന്റെ പിന്നില്‍ ജോബിച്ചേട്ടനുണ്ട്. ചേട്ടനെ കണ്ട് കൊണ്ട് തന്നെ വന്ന ഒരാള്‍ ചോദിച്ചു, എന്തേ കുഞ്ഞിനെ എടുത്തില്ലേ എന്ന്.
ആദ്യം കേട്ടപ്പോള്‍ എനിക്ക് വിഷമം തോന്നി. പിന്നെ ആലോചിച്ചപ്പോള്‍, ഞാന്‍ എന്തിനാണ് വിഷമിച്ചിരിയ്ക്കുന്നത്. എനിക്ക് ഇഷ്ടപ്പെട്ട ആളിനെയല്ലേ ഞാന്‍ വിവാഹം ചെയ്തത് എന്ന ബോധ്യം വന്നു തുടങ്ങി- സൂസന്‍ അത് പറഞ്ഞ് തീരുമ്പോഴേക്കും സദസ്സിലിരുന്ന മറ്റ് മത്സരാര്‍ത്ഥികളും എഴുന്നേറ്റ് നിന്ന് കൈയ്യടിയ്ക്കുകയായിരുന്നു
