Connect with us

ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി; എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്, അത് തന്നെ വലിയ കാര്യം; ബിന്ദു പണിക്കര്‍ പറയുന്നു !

Movies

ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി; എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്, അത് തന്നെ വലിയ കാര്യം; ബിന്ദു പണിക്കര്‍ പറയുന്നു !

ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി; എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്, അത് തന്നെ വലിയ കാര്യം; ബിന്ദു പണിക്കര്‍ പറയുന്നു !

നിരവധി കോമഡി കഥാപാത്രങ്ങള്‍ ചെയ്ത് മലയാളികളെ ചിരിപ്പിച്ച നടിയാണ് ബിന്ദുപണിക്കര്‍. കോമഡി മാത്രമല്ല സീരിയസ് വേഷങ്ങളും അനായാസം തനിക്ക് കൈകാര്യം ചെയ്യാൻ കഴിയുമെന്ന് തെളിയിച്ച നടിയാണ് . മമ്മൂട്ടി ചിത്രം ‘റോഷാക്കി’ലെ അഭിനയം ഏറെ പ്രേക്ഷക പ്രശംസ പിടിച്ചു പറ്റിയിരുന്നു . പുതിയ കാലത്തെ സിനിമകൾ വ്യത്യസ്തമാണെന്നും തനിക്ക് സ്പേസ് ലഭിക്കുന്നതിൽ സന്തോഷമുണ്ടെന്നും ബിന്ദു പണിക്കർ പറഞ്ഞു.
‘മിക്ക സംവിധായകരുടേയും ചിത്രങ്ങളിൽ അഭിനയിക്കാനായി. അതൊരു ഒഴുക്കായിരുന്നു.

ഇപ്പോഴത്തെ കുട്ടികൾ സിനിമ എടുക്കുന്ന രീതി മാറി. എങ്കിലും നമുക്കും ഒരു സ്പേസ് ഉണ്ട്. അത് തന്നെ വലിയ കാര്യം, സന്തോഷം,’ നടി അഭിപ്രായപ്പെട്ടു. ബിന്ദു പണിക്കരുടെ എന്നെന്നുമോർക്കുന്ന കഥാപാത്രമാണ് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്ക’ത്തിലെ ഇന്ദുമതി. ചിത്രത്തിൽ അഭിനയിക്കാൻ എത്തിയ അനുഭവം കൂടി പങ്കുവെക്കുകയാണ് നടി.

Read More;
https://youtu.be/w7_72fQuIDg

കോമഡി റോൾ ആണെന്ന് പോലും അറിയാതെ സെറ്റിലെത്തിയ തനിക്ക് സംവിധായകൻ രാജസേനൻ ആണ് ധൈര്യം തന്നത്. വെറുതെ ബിഹേവ് ചെയ്താൽ മതിയെന്ന് അദ്ദേഹം പറഞ്ഞപ്പോൾ എല്ലാവരും ചേർന്ന് അർമാദിക്കുകയായിരുന്നു. ചിത്രത്തിലെ ഇന്ദുമതി ഹിറ്റായതോടെ തനിക്ക് തുടർന്ന് ഒരുപിടി ഹാസ്യ കഥാപാത്രങ്ങൾ ലഭിച്ചു എന്നും ബിന്ദു പണിക്കർ പറഞ്ഞു.

ഇതൊരു കോമഡി റോൾ ആണെന്ന് പോലും അറിയാതെയാണ് അന്ന് ‘ശ്രീകൃഷ്ണപുരത്തെ നക്ഷത്രത്തിളക്കം’ ലൊക്കേഷനിൽ എത്തുന്നത്. ‘അയ്യോ, കോമഡി ചെയ്യാൻ എനിക്കറിയില്ല’ എന്ന് പറയുമ്പോൾ ചുമ്മാ ബിഹേവ് ചെയ്താൽ മതിയെന്ന് പറഞ്ഞ് ധൈര്യം തരുന്നത് സംവിധായകൻ രാജസേനൻ ആണ്. ഇന്നസെന്റും ജഗതിയും കൊച്ചിൻ ഹനീഫയും കെപിഎസി ലളിതയും കലാരഞ്ജിനിയുമൊക്കെ ചേർന്ന് പിന്നെയങ്ങ് അർമാദിക്കുകയായിരുന്നു. ആ റോൾ ഹിറ്റായതോടെ സിനിമാ ജീവിതത്തിൽ കോമഡിയുടെ പൊടിപൂരമായിരുന്നു,’ മലയാള മനോരമയ്ക്ക് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ബിന്ദു പണിക്കർ.

കെട്ട്യോളാണ് എന്റെ മാലാഖ’യ്ക്ക് ശേഷം നിസാം ബഷീർ സംവിധാനം ചെയ്ത റോഷാക്ക് ഒക്ടോബർ ഏഴിനായിരുന്നു തിയേറ്ററുകളിൽ എത്തിയത്. സീത എന്ന കഥാപാത്രത്തെയാണ് ബിന്ദു പണിക്കർ ചിത്രത്തിൽ അവതരിപ്പിച്ചത്. അഭിനയം കൊണ്ട് ഞെട്ടിച്ചു എന്ന അഭിപ്രായമാണ് പൊതുവായി നടിയേക്കുറിച്ച് സാമൂഹിക മാധ്യമങ്ങളിൽ പ്രേക്ഷകർ പങ്കുവെച്ചത്. 30 വർഷത്തെ സിനിമാ ജീവിതത്തിൽ ഇരുന്നൂറിൽ അധികം ചിത്രങ്ങളിൽ ബിന്ദു പണിക്കർ അഭിനയിച്ചിട്ടുണ്ട്.

More in Movies

Trending

Recent

To Top