Connect with us

ടിവിയിൽ പിന്നീട് എഴുതി വന്നപ്പോൾ എന്റെ പേരില്ല, അമിതാബ് ബച്ചനും മമ്മൂട്ടിയും മാത്രം… മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുതെന്ന് മനസ്സിൽ ആലോചിച്ചു, ഭാര്യ എനിയ്ക്ക് നേരെ ആ ചോദ്യം ഉന്നയിച്ചു, എന്റെ മറുപടി ഇത് മാത്രം; നടന്റെ തുറന്ന് പറച്ചിൽ

Actor

ടിവിയിൽ പിന്നീട് എഴുതി വന്നപ്പോൾ എന്റെ പേരില്ല, അമിതാബ് ബച്ചനും മമ്മൂട്ടിയും മാത്രം… മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുതെന്ന് മനസ്സിൽ ആലോചിച്ചു, ഭാര്യ എനിയ്ക്ക് നേരെ ആ ചോദ്യം ഉന്നയിച്ചു, എന്റെ മറുപടി ഇത് മാത്രം; നടന്റെ തുറന്ന് പറച്ചിൽ

ടിവിയിൽ പിന്നീട് എഴുതി വന്നപ്പോൾ എന്റെ പേരില്ല, അമിതാബ് ബച്ചനും മമ്മൂട്ടിയും മാത്രം… മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുതെന്ന് മനസ്സിൽ ആലോചിച്ചു, ഭാര്യ എനിയ്ക്ക് നേരെ ആ ചോദ്യം ഉന്നയിച്ചു, എന്റെ മറുപടി ഇത് മാത്രം; നടന്റെ തുറന്ന് പറച്ചിൽ

ഏത് കഥാപാത്രവും അനായാസം ചെയ്ത് ഫലിപ്പിക്കുന്ന നടനാണ് ഇന്നസെന്റ്. നിരവധി കോമഡി,സീരിയസ് വേഷങ്ങൾ ചെയ്ത ഇന്നസെന്റ് പിന്നീട് സിനിമാ സംഘടനയായ അമ്മയുടെ തലപ്പത്തെത്തുകയും ഇടയ്ക്ക് രാഷ്ട്രീയത്തിലും ഇറങ്ങുകയും ചെയ്തു. ഇപ്പോഴും സിനിമകളിൽ അദ്ദേഹം സജീവമാണ്
സിനിമയിൽ നിരവധി സൗഹൃദം അദ്ദേഹം കാത്തുസൂക്ഷിക്കുന്നുണ്ട്.

സിനിമാ ലോകത്തെ പല കഥകളും ഇന്നസെന്റ് പങ്കുവെക്കാറുണ്ട്. ഇപ്പോഴിതാ മുമ്പൊരിക്കൽ ദേശീയ പുരസ്കാരം പ്രഖ്യാപിച്ച സമയത്ത് മമ്മൂട്ടിക്ക് പുരസ്കാരം ലഭിക്കരുതെന്ന് ആ​ഗ്രഹിച്ചിരുന്നെന്ന് തുറന്ന് പറഞ്ഞിരിക്കുകയാണ് ഇപ്പോൾ ഇന്നസെന്റ്. ഒരു അഭിമുഖത്തിനിടയിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം

നടന്റെ വാക്കുകളിലേക്ക്

ഞാനഭിനയിച്ച പത്താം നിലയിലെ തീവണ്ടി എന്ന സിനിമ ദേശീയ പുരസ്കാരത്തിനുള്ള പട്ടികയിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. ദേശീയ പുരസ്കാരം പ്രഖ്യാപിക്കുന്ന ദിവസം വന്നു.

മൂന്ന് പേരെയാണ് അവസാന പട്ടികയിൽ ഉൾപ്പെടുത്തിയത്. അമിതാബ് ബച്ചൻ, മമ്മൂട്ടി, ഇന്നസെന്റ്. ഞാൻ ആലീസേ ഓടി വാ, കുഴപ്പത്തിലേക്കാണ് പോവുന്നതെന്ന് പറഞ്ഞ് ഭാര്യയെ വിളിച്ചു. ടിവിയിൽ പിന്നീട് എഴുതി വന്നപ്പോൾ എന്റെ പേരില്ല. അമിതാബ് ബച്ചനും മമ്മൂട്ടിയും മാത്രം. പിന്നെ ഞാൻ മനസ്സിൽ വിചാരിച്ചത് മമ്മൂട്ടിക്ക് പുരസ്കാരം കിട്ടരുത് അമിതാബ് ബച്ചന് കിട്ടിക്കോട്ടെയെന്നാണ്. ഞാൻ ആലീസിനോട് ഇത് പറഞ്ഞു

ടിവിയിൽ അടുത്ത റൗണ്ട് വന്നപ്പോൾ മമ്മൂട്ടിയെ കാണാനില്ല. അമിതാബ് ബച്ചന് കിട്ടി. നിങ്ങളെന്തിനാണ് അങ്ങനെ ആലോചിച്ചത്. അങ്ങനെ ആലോചിക്കാൻ പാടുണ്ടോ എന്ന് ആലീസ് ചോദിച്ചു. ഞാൻ പറഞ്ഞു പെട്ടെന്ന് ആലോചിച്ച് പോയതാണെന്ന്. മമ്മൂട്ടിയുടെ അച്ഛനായി ഞാൻ അഭിനയിച്ചിട്ടുണ്ട്. ജേഷ്ഠനായി അഭിനയിച്ചിട്ടുണ്ട്. അ​ദ്ദേഹത്തിന്റെ കുടുംബ കാര്യങ്ങൾ എന്നോട് പറയാറുണ്ട്’

‘അങ്ങനെയുള്ള എന്നോട് ഒരു നിമിഷം അങ്ങനെ ചിന്തിച്ചു പോയി. എന്താണ് ഞാനങ്ങനെ ചെയ്തത് മനസ്സിൽ‌ തോന്നി. അങ്ങനെയൊക്കെ ചില സമയങ്ങളിൽ തോന്നാം. ഇതെല്ലാം കൂടി ചേർന്നതാണ് മനുഷ്യൻ,’ ഇന്നസെന്റ് പറഞ്ഞു. താനഭിനയിച്ച സിനിമ പുറത്തിറങ്ങുമ്പോൾ മറ്റു താരങ്ങളുടെ സിനിമ വിജയിക്കണമെന്ന് ആ​ഗ്രഹിക്കാറില്ലെന്നും ഇന്നസെന്റ് പറഞ്ഞു.

ഒന്ന് വഴിമാറി നിന്നൂടെ, മറ്റുള്ളവരും രക്ഷപ്പെട്ട് പോട്ടെ എന്നൊക്കെ പറയുന്ന ആളുകളുണ്ട്. പറയാനൊക്കെ എളുപ്പമാണ്. അങ്ങനെയല്ല. ഞാനഭിനയിച്ച സിനിമ റിലീസ് ചെയ്യുന്ന സമയത്ത് ലാലു അലക്സ്, മുകേഷ്, ജ​ഗദീഷ് തുടങ്ങിയവരുടെ സിനിമ വരുമ്പോൾ ദൈവമേ അയാളുടെ സിനിമയും ഓടണേ എന്ന് ഞാൻ പ്രാർത്ഥിക്കാറില്ല. ഞാൻ എന്റെ സിനിമ നൂറ് ദിവസം ഓടണം എന്നേ പ്രാർത്ഥിക്കൂ’ ‘ഇത് തന്നെ ആയിരിക്കാം ഒരു പക്ഷെ മറ്റുള്ളവരും ചെയ്യുന്നത്. റാംജി റാവു സ്പീക്കിം​ഗ് എന്ന സിനിമ ഇറങ്ങുമ്പോൾ മോഹൻലാലിന്റെ ഒരു സിനിമ ഇറങ്ങിയിരുന്നു. മോഹൻലാൽ എന്റെ സുഹൃത്താണ്. പക്ഷെ മോഹൻലാലിന്റെ സിനിമ ഓടട്ടെ റാംജിറാവു അവിടെ നിൽക്കട്ടെ എന്ന് ഞാൻ വിചാരിക്കില്ല. പക്ഷെ അത് പൊളിയണം എന്ന് പറയില്ല,’ ഇന്നസെന്റ് പറഞ്ഞു.

Continue Reading
You may also like...

More in Actor

Trending

Recent

To Top