Hollywood
നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു
നടന്‍ ഡേവിഡ് മക്കല്ലം അന്തരിച്ചു
നിരവധി ആരാധകരുള്ള താരം ഡേവിഡ് മക്കല്ലം അന്തരിച്ചു. 90 വയസായിരുന്നു. ന്യൂയോര്‍ക്കിലെ പ്രെസ്‌ബൈറ്റീരിയന്‍ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം സംഭവിച്ചത്. 1960കളില്‍ പുറത്തിറങ്ങിയ ഹിറ്റ് പരമ്പരയായ ‘ദി മാന്‍ ഫ്രം അങ്കിളി’ലെ കഥാപാത്രത്തിലൂടെയാണ് ഡേവിഡ് പ്രേക്ഷകമനസ്സില്‍ ചിരപ്രതിഷ്ഠനേടിയത്.
1968ലവസാനിച്ച ‘ദി മാന്‍ ഫ്രം അങ്കിളി’ലെ ‘ഇല്ല്യ കുര്യാക്കേസ്’ എന്ന റഷ്യന്‍ ഏജന്റിന്റെ കഥാപാത്രത്തിലൂടെ അദ്ദേഹത്തിന് ഗോള്‍ഡന്‍ ഗ്ലോബ്, എമ്മി പുരസ്‌കാര നാമനിര്‍ദേശം ലഭിച്ചു. എന്‍.സി.ഐ.എസിന്റെ 450ലധികം എപ്പിസോഡുകളില്‍ പോസ്റ്റ്‌മോര്‍ട്ടം വിദഗ്ധന്റെ വേഷവും ചെയ്തു.
‘എ നൈറ്റ് ടു റിമംബര്‍’, ‘ദി ഗ്രേറ്റ് എസ്‌കേപ്പ്’ തുടങ്ങിയ ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷമിട്ടു. സ്‌കോട്ട്‌ലന്‍ഡില്‍ ജനിച്ച മക്കല്ലത്തിന്റെ മാതാപിതാക്കള്‍ സംഗീതജ്ഞരായിരുന്നു. അതുകൊണ്ടുതന്നെ സംഗീതമേഖലയിലായിരുന്നു മക്കല്ലത്തിന്റെ തുടക്കം. സിംഫണി ഓര്‍ക്കസ്ട്രകളിലൂടെയും ശ്രദ്ധനേടി.
