Connect with us

അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ദിലീപ്

Malayalam

അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ദിലീപ്

അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ച് ദിലീപ്

ഒട്ടനവധി സിനിമകളിലൂടെ മലയാളികളുടെ മനസ്സ് കീഴടക്കി, ജനപ്രിയ നായകനായി മാറിയ നടനാണ് ദിലീപ്. സ്‌റ്റേജുകളില്‍ മിമിക്രി താരമായിട്ടായിരുന്നു ദിലീപ് കരിയര്‍ തുടങ്ങിയത്. പിന്നീട് ചില സിനിമകളില്‍ സംവിധാന സഹായിയായി പ്രവര്‍ത്തിച്ചു. അതോടൊപ്പം ചെറിയ ചെറിയ വേഷങ്ങളില്‍ സിനിമയില്‍ മുഖം കാണിച്ചു. ഒടുവില്‍ നായകനായി മലയാളികളുടെ പ്രിയപ്പെട്ട താരമായി ജനപ്രിയനായകനായി. നിര്‍മ്മാതാവായി അങ്ങനെ മലയാള സിനിമയില്‍ തിളങ്ങി നില്‍ക്കുകയാണ് ദിലീപ്.

മലയാള സിനിമയില്‍ നിരവധി ഹിറ്റ് സിനിമകള്‍ സമ്മാനിച്ച നടനാണ് ദിലീപ്. ഒരു കാലത്ത് കുടുംബ പ്രേക്ഷകര്‍ക്ക് പ്രിയങ്കരന്‍ ആയിരുന്നു ദിലീപ്. എന്നാല്‍ ഇക്കഴിഞ്ഞ വര്‍ഷങ്ങളില്‍ നടന് കാര്യമായ ഹിറ്റുകളൊന്നും സിനിമയില്‍ ഇല്ല. കോമഡി സിനിമകളുടെ ഒരു നിര തന്നെ ദിലീപിന്റേതായുണ്ട്.

മീശമാധവന്‍, സിഐഡി മൂസ, കല്യാണ രാമന്‍ ഉള്‍പ്പെടെയുള്ള സിനിമകള്‍ ദിലീപിന്റെ കരിയറിലെ സൂപ്പര്‍ ഹിറ്റ് സിനിമകളായി ഇന്നും നിലനില്‍ക്കുന്നു. കൊച്ചിയില്‍ നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേരും ഉയര്‍ന്ന് വന്നതിന് പിന്നാലെയാണ് നല്ലൊരു ശതമാനം പേരും ദിലീപിനെതിരെ തിരിഞ്ഞത്. ഇപ്പോഴും നടി കേസിനു പിന്നാലെ പരക്കം പാഞ്ഞുകൊണ്ടിരിക്കുകയാണ് ദിലീപ്. എങ്കിലും നടന്റേതായി പുറത്തെത്താറുള്ള വിശേഷങ്ങളെല്ലാം തന്നെ വളരെപ്പെട്ടെന്നാണ് സോഷ്യല്‍ മീഡിയയില്‍ വൈറലായി മാറുന്നത്.

ഇന്ന് മലയാള സിനിമയില്‍ തന്റേതായ ഒരു സാമ്രാജ്യം തന്നെ കെട്ടിപ്പെടുത്തിയിട്ടുണ്ട്. മലയാളത്തിലെ മുന്‍നിര താരമെന്നതിന് പുറമെ നിര്‍മ്മാതാവും ഡിസ്ട്രിബ്യൂട്ടറും ഒക്കെയാണ് ദിലീപ്. അങ്ങനെയുള്ള ദിലീപ് ഒരു തിരിച്ചുവരവിന് ഒരുങ്ങുമ്പോള്‍, നടനെ കുറിച്ച് നിര്‍മാതാവ് സമദ് മങ്കട പറഞ്ഞ വാക്കുകള്‍ സോഷ്യല്‍ മീഡിയയില്‍ ശ്രദ്ധ നേടുകയാണ്. എങ്ങനെ പിടിച്ചു നില്‍ക്കണമെന്ന് കൃത്യമായ ധാരണയുള്ള ആളാണ് ദിലീപ് എന്നാണ് സമദ് മങ്കട പറയുന്നത്. സിനിമയിലെ എല്ലാ മേഖലകളിലും സാന്നിധ്യമുറപ്പിക്കാന്‍ കഴിഞ്ഞതിലൂടെയാണ് നടന്‍ വിജയിച്ചതെന്നും അദ്ദേഹം പറയുന്നു. ഒരു അഭിമുഖത്തിലാണ് സമദ് മങ്കട ഇക്കാര്യങ്ങള്‍ പറഞ്ഞത്.

ഇപ്പോഴിതാ, അഭീഷ്ട സിദ്ധിക്കും കുടുംബ ഐശ്വര്യത്തിനുമായി വള്ളസദ്യ വഴിപാടായി സമര്‍പ്പിച്ചിരിക്കുകയാണ് ദിലീപ്. ആറന്മുള പാര്‍ത്ഥസാരഥി ക്ഷേത്ര സന്നിധിയില്‍ ഉമയാറ്റുകര പള്ളിയോടത്തിനാണ് ഭക്ത്യാദരപൂര്‍വ്വം സദ്യ വിളമ്പിയത്. ദക്ഷിണ സമര്‍പ്പിച്ച ദിലീപ്, പള്ളിയോടത്തില്‍ ആറന്മുളയില്‍ എത്തി ദര്‍ശനം നടത്തുകയും ചെയ്തു. വോയ്‌സ് ഓഫ് സത്യനാഥന്‍ എന്ന ചിത്രമാണ് ദിലീപിന്റേതായി ഏറ്റവും ഒടുവില്‍ റിലീസ് ചെയ്ത സിനിമ. റാഫി ആയിരുന്നു ചിത്രത്തിന്റെ സംവിധാനം.

എന്നാല്‍, പതിവ് ദിലീപ് ചിത്രങ്ങള്‍ പോലെ തിയേറ്ററില്‍ ഓളം സൃഷ്ടിക്കാതെയാണ് ‘വോയ്‌സ് ഓഫ് സത്യനാഥന്‍’ കടന്നു പോയത്. ജൂലൈ 28നാണ് സിനിമ തിയേറ്ററുകളില്‍ റിലീസ് ചെയ്തത്. ആദ്യ പത്തുദിവസം മാത്രമാണ് തിയറ്ററുകളില്‍ മികച്ച രീതിയില്‍ സിനിമ ഓടിയത്. കേരള ബോക്‌സ് ഓഫീസിലേക്ക് രജനികാന്ത് നായകനായ ‘ജയിലര്‍’ രംഗപ്രവേശനം ചെയ്തതോടെ പല തിയറ്ററുകളില്‍ നിന്നും ദിലീപ് ചിത്രം എടുത്തെറിയപ്പെട്ടു.

ഇതോടെ ദിവസം 50 ലക്ഷം എന്ന രീതിയില്‍ കളക്ട് ചെയ്തുകൊണ്ടിരുന്ന സിനിമ 15 ലക്ഷത്തിനും താഴേയ്ക്ക് വീണു. ദിലീപിന്റെ 50 കോടി ചിത്രമെന്ന വന്‍ ഹൈപ്പില്‍ എത്തിയ സിനിമയ്ക്ക് ഇന്ത്യന്‍ ബോക്‌സ് ഓഫീസില്‍ നിന്നും വെറും 16.40 കോടിയും ഓവര്‍സീസ് കളക്ഷനായി 5.60 കോടിയും നേടാനെ സാധിച്ചുള്ളൂ. 22 കോടി രൂപ മാത്രമാണ് ആഗോള ബോക്‌സ് ഓഫീസില്‍ നിന്നും സിനിമയ്ക്ക് നേടാനായത് എന്നാണ് പല റിപ്പോര്‍ട്ടുകളും പറയുന്നത്.

അതേസമയം, ദിലീപിന്റേതായി നിരവധി ചിത്രങ്ങളാണ് അണിയറയില്‍ ഒരുങ്ങുന്നത്. രാമലീലയ്ക്ക് ശേഷം അരുണ്‍ ഗോപിയുടെ സംവിധാനത്തില്‍ ദിലീപ് നായകനായി എത്തുന്ന ബാന്ദ്രയാണ് പ്രേക്ഷകര്‍ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ജനപ്രിയ ചിത്രം. നടി ആക്രമിക്കപ്പെട്ട കേസില്‍ ദിലീപിന്റെ പേര് ഉയര്‍ന്ന് വന്ന് പ്രശ്‌നം കൊടുമ്പിരി കൊണ്ട് നില്‍ക്കുന്ന വേളയില്‍ പുറത്തെത്തിയ രാമലീല സൂപ്പര്‍ഹിറ്റായിരുന്നു. അതുകൊണ്ടു തന്നെ വളരെ നല്ലൊരു തിരിച്ചു വരവ് പ്രതീക്ഷിക്കുന്ന ദിലീപിനെ ബാന്ദ്ര കൈവിടില്ലെന്ന പ്രതീക്ഷയിലാണ് താരം.

താരത്തിന്റെ കരിയറിലെ ബിഗ് ബജറ്റ് ചിത്രം കൂടിയാണ് ബാന്ദ്ര. ചിത്രത്തിന്റെ ട്രെയിലര്‍ ഇക്കഴിഞ്ഞ ഈദ് ദിനത്തിലാണ് പുറത്തെത്തിയത്. സോഷ്യല്‍ മീഡിയയില്‍ മികച്ച പ്രതികരണമാണ് നേടിയത്. കൂടാതെ എണ്‍പതുകളുടെ മധ്യത്തില്‍ കേരള രാഷ്ട്രീയത്തെ പിടിച്ചുകുലുക്കിയ ഇടുക്കിയിലെ തങ്കമണി സംഭവത്തെ ആസ്പദമാക്കിയുള്ളതാണ് ദിലീപിന്റെ അണിയറയിലുള്ള മറ്റൊരു ചിത്രം.

1987 ല്‍ പി. ജി വിശ്വംഭരന്‍ സംവിധാനം ചെയ്ത ‘ഇതാ സമയമായി’ ആണ് തങ്കമണി വെടിവെപ്പ് ആസ്പദമാക്കി ആദ്യമായി പുറത്തിറങ്ങിയ സിനിമ. മുപ്പത്തിയാറ് വര്‍ഷങ്ങള്‍ക്ക് ശേഷം തങ്കമണി വീണ്ടും വെള്ളിത്തിരയിലെത്തുകയാണ്. സൂപ്പര്‍ ഗുഡ് ഫിലിംസിന്റെ ബാനറില്‍ ആര്‍.ബി ചൗധരി, ഇഫാര്‍ മീഡിയയുടെ ബാനറില്‍ റാഫി മതിര എന്നിവര്‍ ചേര്‍ന്നാണ് ചിത്രം നിര്‍മ്മിക്കുന്നത്. നീത പിളള, പ്രണിത സുഭാഷ് എന്നിവരാണ് ദിലീപിന്റെ നായികമാരായി എത്തുന്നത്. കൂടാതെ മലയാളത്തിലെയും തമിഴിലെയും ഒരു വന്‍ താരനിര തന്നെ ചിത്രത്തിലെത്തുന്നുണ്ട്.

Continue Reading
You may also like...

More in Malayalam

Trending

Recent

To Top