Connect with us

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസും നയന്‍താരയും ഒന്നിച്ചെത്തുന്നു

News

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസും നയന്‍താരയും ഒന്നിച്ചെത്തുന്നു

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസും നയന്‍താരയും ഒന്നിച്ചെത്തുന്നു

പതിനാറ് വര്‍ഷങ്ങള്‍ക്ക് ശേഷം പ്രഭാസും നയന്‍താരയും ഒന്നിച്ചെത്തുന്നു എന്ന് റിപ്പോര്‍ട്ടുകള്‍. വിഷ്ണു മഞ്ജു നായകനാവുന്ന പുതിയ തെലുങ്ക് ചിത്രത്തിലാണ് ഇരുവരും ഒന്നിച്ചെത്താന്‍ സാധ്യത. വിഷ്ണുവിന്റെ ഡ്രീം പ്രൊജക്ടായ കണ്ണപ്പ എന്ന സിനിമയില്‍ പ്രഭാസും പ്രധാന വേഷത്തിലെത്തും എന്നാണ് ലഭിക്കുന്ന സൂചന.

പ്രഭാസിനൊപ്പമുള്ള ചിത്രം വിഷ്ണു സമൂഹമാദ്ധ്യമത്തില്‍ പങ്കുവെച്ചതോടെയാണ് ഇത് സംബന്ധിച്ചുള്ള വാര്‍ത്തകള്‍ പ്രചരിക്കാന്‍ തുടങ്ങിയത്. കണ്ണപ്പ എന്ന ഹാഷ്ടാഗിനൊപ്പം ഹര്‍ ഹര്‍ മഹാദേവ് എന്ന് കുറിച്ചാണ് വിഷ്ണു മഞ്ജു ചിത്രം പങ്കുവെച്ചത്.

ഇതിന് പിന്നാല പ്രഭാസിനൊപ്പം പാര്‍വതിയായി എത്തുക നയന്‍താരയാണെന്നുള്ള സൂചനകളും പുറത്ത് വന്നിരുന്നു. ചിത്രത്തില്‍ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്ന മധുബാല ഇക്കാര്യം സ്ഥിരീകരിച്ചിട്ടുണ്ടെന്ന് ട്രാക്ക് ടോളിവുഡ് റിപ്പോര്‍ട്ട് ചെയ്തു. അങ്ങനെയാണെങ്കില്‍ പ്രഭാസും നയന്‍താരയും 16 വര്‍ഷങ്ങള്‍ക്ക് ശേഷം ഒന്നുക്കുന്നു എന്ന പ്രത്യേകതയും ചിത്രത്തിനുണ്ടാവും. 2007 പുറത്ത് വന്ന യോഗിയാണ് ഒടുവില്‍ ഇരുവരും ഒന്നിച്ച ചിത്രം.

എന്നാല്‍, സിനിമയെക്കുറിച്ചുള്ള ഔദ്യോ?ഗിക പ്രഖ്യാനങ്ങളൊന്നും ഇതുവരെയും ഉണ്ടായിട്ടില്ല. ബോളിവുഡ് താരം കൃതി സനോണിന്റെ സഹോദരി നുപൂര്‍ സനണാണ് ചിത്രത്തിലെ നായികയായി എത്തുന്നതെന്നും റിപ്പോര്‍ട്ടുകളുണ്ട്.

More in News

Trending