പുതുമുഖങ്ങൾ പോലും ‘അമ്മ സംഘടനയുടെ സ്റ്റേജ് പരിപാടികളിൽ തിളങ്ങുമ്പോൾ 36 വര്‍ഷത്തിനിടക്ക് ഇതുവരെ ബൈജുവിനെ പങ്കെടുപ്പിച്ചിട്ടില്ല..കാരണം !!!
വിവിധ വേഷങ്ങളിൽ മലയാള സിനിമയിൽ നിറഞ്ഞു നിൽക്കുകയാണ് ബൈജു. മുപ്പത്തിയാറു വർഷങ്ങൾ പിന്നിട്ടു ബൈജു സിനിമയിൽ എത്തിയിട്ട്. പുതുമുഖങ്ങൾ പോലും സജീവമായ അമ്മയുടെ സ്റ്റേജ് പരിപാടികളിൽ പക്ഷെ തനിക്ക് അവസരമില്ലെന്നു ബൈജു പറയുന്നു.
വിളിക്കാത്തതിന്റെ കാരണം അറിയില്ലെന്നും അമ്മയുള്‍പ്പടെയുള്ള സംഘടനകള്‍ എന്തുകൊണ്ടാണ് അത്തരത്തില്‍ പ്രവര്‍ത്തിക്കുന്നതെന്ന് തനിക്കറിയില്ലെന്നും എന്നാല്‍ അതിന്റെയൊന്നും പിറകെ പോകാറില്ലെന്നും ബൈജു വ്യക്തമാക്കി.
‘സിനിമയില്‍ എത്തിയിട്ട് 36 വര്‍ഷമായി. കുട്ടേട്ടന് (നടന് വിജയരാഘവന്) മാത്രമാണ് എനിക്ക് ആകെയുള്ള ആത്മാര്‍ത്ഥ സുഹൃത്ത്. എന്ത് കാര്യമുണ്ടെങ്കിലും കുട്ടേട്ടനെ വിളിച്ചു പറയും. അദ്ദേഹം കൃത്യമായി പരിഹാരം പറഞ്ഞു തരും. അമ്മയുള്‍പ്പെടെ സംഘടന നടത്തുന്ന സ്റ്റേജ് ഷോകളില്‍ എന്നെ വിളിക്കാറുമില്ല അതിന്റെ പിറകെ പോകാറുമില്ല. അത് എന്തുകൊണ്ടാണെന്ന് എനിക്കറിയില്ല. മറ്റുള്ളവരുടെ ചെലവില്‍ അവര്‍ പറയുന്നതനുസരിച്ച് അവരുടെ കൂടെ പോകുന്നതിലും നല്ലത് സ്വന്തം കാശുമുടക്കി സ്വതന്ത്രമായി പോകുന്നതല്ലേ’ ബൈജു ചോദിക്കുന്നു.
കഴിഞ്ഞ മാസം ഹേമ കമ്മിറ്റി റിപ്പോർട്ട് പുറത്തെത്തിയിതിന് പിന്നാലെ വലിയ പൊട്ടിത്തെറികളാണ് മലയാള സിനിമയിൽ നടന്നത്. കുറ്റാരോപിതരുടെയെല്ലാം പേരുകൾ ഒഴിവാക്കിയ ഭാഗങ്ങളാണ്...
ഹേമ കമ്മിറ്റി വിവാദങ്ങൾക്ക് പിന്നാലെ ഉയർന്നു വന്ന ലൈം ഗികാരോപണങ്ങളുടെയെല്ലാം പശ്ചാത്തലത്തിൽ വലിയ വിമർശനങ്ങളാണ് താര സംഘടനയായ അമ്മയ്ക്കും അമ്മയുടെ പ്രസിഡന്റ്...