Malayalam Breaking News
ജാഡയാണെന്ന മുൻവിധിയാൽ സിനിമയിൽ ചാൻസ് കൊടുത്തില്ല !! പൊന്നമ്മ ബാബുവിനോട് മാപ്പു പറഞ്ഞ് സംവിധായകൻ…..
ജാഡയാണെന്ന മുൻവിധിയാൽ സിനിമയിൽ ചാൻസ് കൊടുത്തില്ല !! പൊന്നമ്മ ബാബുവിനോട് മാപ്പു പറഞ്ഞ് സംവിധായകൻ…..
ജാഡയാണെന്ന മുൻവിധിയാൽ സിനിമയിൽ ചാൻസ് കൊടുത്തില്ല !! പൊന്നമ്മ ബാബുവിനോട് മാപ്പു പറഞ്ഞ് സംവിധായകൻ…..
പൊന്നമ്മ ബാബു എന്ന പൊന്നിൻ കുടത്തിന്റെ മനസ്സുള്ള വ്യക്തിയെ പ്രശംസ കൊണ്ട് മൂടുകയാണ് കേരളം ജനത ഇപ്പോൾ. തന്റെ സഹപ്രവർത്തകയുടെ മകൻ വൃക്ക നഷ്ടപ്പെട്ട് ബുദ്ധിമുട്ടിലായപ്പോൾ, വരെ സഹായിക്കാൻ പോലും പലരും മുന്നോട്ട് വരാത്ത സാഹചര്യത്തിൽ “തന്റെ കയ്യിൽ അത്രമാത്രം പണമൊന്നുമില്ല, ഞാൻ എന്റെ വൃക്ക തരാം” എന്ന് പറഞ്ഞ ആ നല്ല മനസ്സിനെ തൊഴാൻ അല്ലാതെ വേറെന്താണ് ചെയ്യാൻ കഴിയുക.
ഇപ്പോൾ സോഷ്യൽ മീഡിയയിൽ തരംഗമാകുന്നത് മറ്റൊരു പോസ്റ്റാണ്. മലയാളത്തിലെ യുവസംവിധായകൻ പ്രവീൺ നാരായണൻ പൊന്നമ്മ ബാബുവിനോട് മാപ്പപേക്ഷിക്കുന്ന പോസ്റ്റാണത്. തന്റെ കഴിഞ്ഞ സിനിമയിൽ ഒരു വേഷത്തിൽ പൊന്നമ്മ ബാബുവിനെ വിളിക്കാമെന്ന് പലരും പറഞ്ഞപ്പോൾ മനപ്പൂർവ്വം തനത് വേണ്ടെന്നു വെച്ച് എന്നാണ് പ്രവീൺ പറയുന്നത്. ജാഡയാണെന്നുള്ള മുൻവിധി കാരണമാണ് അങ്ങനെ സമ്മതിച്ചതെന്ന് പ്രവീൺ പോസ്റ്റിൽ വ്യക്തമാക്കുന്നു. എന്നാൽ അതിനിപ്പോൾ മാപ്പു ചോദിക്കുന്നുവെന്നും പ്രവീൺ ഫേസ്‌ബുക്കിൽ കുറിച്ചു.
പ്രവീണിന്റെ ഫേസ്‌ബുക്ക് പോസ്റ്റ്:
അമ്മയാണ് സ്നേഹം ,
അമ്മയാണ് മാർഗം ,
അമ്മയാണ് കരുതൽ .
“എന്റേൽ അത്രേം കാശൊന്നുമില്ല
എന്റെ ഒരു വൃക്ക ഞാൻ തരാം ” !!!
കഴിഞ്ഞ സിനിമയിലെ ഒരു വേഷത്തിന്റെ കാര്യം സ്ക്രിപ്റ്റ് എഴുതുന്ന സമയം ചർച്ച വന്നപ്പോൾ പൊന്നമ്മ ചേച്ചിയുടെ കാര്യം ആരോ പറഞ്ഞു , ഞാൻ തന്നെ അത് നിരുത്സാഹപ്പെടുത്തി കാരണം മറ്റൊന്നുമായിരുന്നില്ല എന്റെ മനസിൽ പൊന്നമ്മ ബാബു എന്ന് പറഞ്ഞാൽ ജാടയുള്ള, അഹങ്കാരം പിടിച്ച ഒരാളാണെന്നായിരുന്നു .
മാപ്പ്
Director Praveen Narayanan about Ponnamma Babu